"പഷ്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 51:
=== അഫ്ഗാൻ ===
[[പ്രമാണം:Afghan-big.jpg|right|thumb|250px|ലേഖനത്തിൽ പരാമർശിക്കുന്ന പ്രദേശങ്ങൾ അടയാളപ്പെടുത്തിയ അഫ്ഗാനിസ്താന്റെ ഭൂപടം. പാകിസ്താനിലെ സമീപപ്രദേശങ്ങളും ഭൂപടത്തിലുണ്ട്.]]
ഇന്ന് [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലെ]] ജനങ്ങളെ മുഴുവൻ അഫ്ഗാൻ എന്നു വിളിക്കുമെങ്കിലും പതിനെട്ടാം നൂറ്റാണ്ടുവരെയെങ്കിലും അഫ്ഗാൻ അഥവാ അഫ്ഗാനി എന്നത് പഷ്തൂണുകളുടെ സൂചിപ്പിക്കുന്ന പേരായിരുന്നു. എന്നിരുന്നാലും അഫ്ഗാൻ എന്ന വാക്ക് [[പഷ്തു]] ഭാഷയിൽ നിന്നുള്ളതല്ല. ഇന്തോ ഇറാൻ അതിർത്തിയിൽ വസിച്ചിരുന്ന ഏതോ ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്നതിനായി മറ്റാരോ വിളിച്ച പേരായിരിക്കണം ഇതെന്നു കരുതുന്നു. ആറാം നൂറ്റാണ്ടിലെ [[വരാഹമിഹിരൻ|വരാഹമിഹിരന്റെ]] [[ബൃഹത്സംഹിത|ബൃഹത്സംഹിതയിൽ]] അവഗാനാ എന്ന പേരിലുള്ള ഒരു ജനവിഭാഗത്തെപറ്റി പരാമർശിക്കുന്നുണ്ട്. ചൈനീസ് സഞ്ചാരി [[ഷ്വാൻ ത്സാങ്|ഷ്വാൻ ത്സാങ്ങിന്റെ]] ഏഴാം നൂറ്റാണ്ടിലെ കുറിപ്പുകളിലും അബോജിയാൻ (abojian) എന്നപേരിൽ പരാമർശിക്കുന്നുണ്ട്. ഇവയൊക്കെ അഫ്ഗാനികളെ സൂചിപ്പിക്കുന്ന പേരുകളായി കരുതുന്നു<ref name=afghans2/>. എന്നിരുന്നാലും വിശ്വസനീയമായ രീതിയിൽ അഫ്ഗാൻ എന്നത് അദ്യമായി ഉപയോഗിച്ചിരിക്കുന്നത് പത്തം നൂറ്റാണ്ടു മുതലാണ്.
[[മഹ്മൂദ് ഗസ്നി|മഹ്മൂദ് ഗസ്നിയുടെ]] കാലം മുതൽ അതായത് പത്താം നൂറ്റാണ്ടിന്റെ അവസാനം മുതൽ അഫ്ഗാൻ പ്രയോഗം വ്യാപകമായി. പതിനൊന്നാം നൂറ്റാണ്ടിൽ [[അൽ ബറൂണി]] രചിച്ച [[താരിഖ് അൽ ഹിന്ദ്]] എന്ന ഗ്രന്ഥത്തിൽ അഫ്ഗാനികളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്തുള്ള കുന്നിൻപ്രദേശത്ത് ജീവിക്കുന്ന വിവിധ അഫ്ഗാൻ വംശങ്ങളുണ്ടെന്നും അപരിഷ്കൃതരായ ഇവർ ഹിന്ദുക്കളാണെന്നും പറയുന്നു.
വരി 58:
ഹിന്ദുകുഷിന് തെക്ക് പഷ്തൂണുകൾ അധിവസിക്കുന്ന മേഖലക്കാണ് മുഗൾ സാമ്രാജ്യസ്ഥാപകനായ [[ബാബർ]] അഫ്ഗാനിസ്താൻ എന്ന പേര് ആദ്യമായി വിളിച്ചത്.<ref name=afghanI5>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)|pages=36|url=}}</ref>
=== പഷ്തൂൺ ===
[[ബലൂചിസ്താൻ|ബലൂചിസ്താന്റെ]] കിഴക്കൻ അതിരായ, [[സുലൈമാൻ മല|സുലൈമാൻ മലനിരയാണ്]] പഷ്തൂണുകളുടെ ആദ്യകാല ആവാസകേന്ദ്രം. [[താജിക് പേർഷ്യൻ|താജിക് പേർഷ്യനിൽ]], പഷ്ത് എന്ന വാക്കിന്, മലയുടെ പുറകുവശം എന്നാണർത്ഥം. ഇതിൽ നിന്നാണ് പഷ്തൂൺ എന്ന പേര് ഉടലെടുത്തത്.<ref name=afghanII1/>
|