"പഷ്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
 
== വംശീയത ==
പഷ്തൂണുകൾക്ക് [[ജൂതർ|ജൂതപാരമ്പര്യമാണുള്ളതെന്നാണ്]] ഇവരുടെ പരമ്പരാഗതവിശ്വാസം. എന്നാൽ ചില രൂപസാദൃശ്യങ്ങളും, [[ബൈബിൾ|ബൈബിളുമായി]] ബന്ധപ്പെട്ട അഫ്ഗാനികളുടെ പേരുമൊഴിച്ചാൽ ഈ വിശ്വാസത്തിന് യാതൊരു അടിസ്ഥാനവുമില്ല. മാത്രമല്ല അഫ്ഗാനികളുടെ ഭാഷയായ [[പഷ്തു|പഷ്തുവിന്]] [[ഹീബ്രു]], [[അരമായ]] എന്നിങ്ങനെയുള്ള സെമിറ്റിക് ഭാഷകളുമായും ബന്ധമില്ല. ശാസ്ത്രീയവിശകലനമനുസരിച്ച്, പഷ്തൂണുകൾ, വംശീയമായി തുർക്കികളൂമായും ഇറാനീയരുമായും ബന്ധപ്പെട്ടിരിക്കുന്നു. അഫ്ഗാനിസ്താനിൽ കിഴക്കുവശത്ത് വസിക്കുന്നവർ ഇന്ത്യക്കാരുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. [[ഇന്തോ യൂറോപ്യൻ ഭാഷാകുടുംബം|ഇന്തോ യൂറോപ്യൻ ഭാഷാകുടുംബത്തിലെ]] ആര്യൻ ഉപവിഭാഗത്തിൽ പെടുന്ന ഭാഷയാണ് പഷ്തു എന്നുള്ളതിനാൽ, പൊതുവേ, പഷ്തൂണുകൾ [[ആര്യൻ]] വംശജരാണെന്ന് കണക്കാക്കുന്നു. എങ്കിലും കാലങ്ങളായുള്ള മംഗോൾ, തുർക്കിക് അധിനിവേശങ്ങൾ നിമിത്തം ഇവർ ഒരു സങ്കരവർഗ്ഗമായി മാറി.<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=48-49|url=}}</ref>
 
== ചരിത്രം ==
1504-ൽ [[കാബൂൾ|കാബൂളിൽ]] സാന്നിധ്യമുറപ്പിച്ച [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യസ്ഥാപകനായ]] ബാബറിന്, തെക്കൻ അഫ്ഗാനിസ്താനിലെ ആധിപത്യത്തിന് പഷ്തൂണുകളുമായി പടവെട്ടേണ്ടി വന്നിരുന്നു. പഷ്തൂണുകൾ‌ കൊള്ളക്കാരും മലമ്പാതകളിൽ വസിക്കുന്നവും ആണെന്നാണ് ബാബർ രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഇവരെ പ്രാധാന്യത്തോടെ കണ്ടിരുന്ന ബാബർ, ഇവരുമായി സഖ്യം ഉറപ്പിക്കുനതിനായി ബീബി മുബാരിക എന്ന ഒരു പഷ്തൂൺ [[യൂസഫ്സായ്]] സ്ത്രീയെ വിവാഹം ചെയ്തിരുന്നു.<ref name=afghanI5/>
"https://ml.wikipedia.org/wiki/പഷ്തൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്