"പഷ്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
ഹിന്ദുകുഷിന് തെക്ക് പഷ്തൂണുകൾ അധിവസിക്കുന്ന മേഖലക്കാണ് മുഗൾ സാമ്രാജ്യസ്ഥാപകനായ [[ബാബർ]] അഫ്ഗാനിസ്താൻ എന്ന പേര് ആദ്യമായി വിളിച്ചത്.<ref name=afghanI5>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)|pages=36|url=}}</ref>
 
== വംശീയത ==
പഷ്തൂണുകൾക്ക് [[ജൂതർ|ജൂതപാരമ്പര്യമാണുള്ളതെന്നാണ്]] ഇവരുടെ പരമ്പരാഗതവിശ്വാസം. എന്നാൽ ചില രൂപസാദൃശ്യങ്ങളും, [[ബൈബിൾ|ബൈബിളുമായി]] ബന്ധപ്പെട്ട അഫ്ഗാനികളുടെ പേരുമൊഴിച്ചാൽ ഈ വിശ്വാസത്തിന് യാതൊരു അടിസ്ഥാനവുമില്ല. മാത്രമല്ല അഫ്ഗാനികളുടെ ഭാഷയായ [[പഷ്തു|പഷ്തുവിന്]] [[ഹീബ്രു]], [[അരമായ]] എന്നിങ്ങനെയുള്ള സെമിറ്റിക് ഭാഷകളുമായും ബന്ധമില്ല. ശാസ്ത്രീയവിശകലനമനുസരിച്ച്, പഷ്തൂണുകൾ, വംശീയമായി തുർക്കികളൂമായും ഇറാനീയരുമായും ബന്ധപ്പെട്ടിരിക്കുന്നു. അഫ്ഗാനിസ്താനിൽ കിഴക്കുവശത്ത് വസിക്കുന്നവർ ഇന്ത്യക്കാരുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. ഇന്തോ യൂറോപ്യൻ ഭാഷാകുടുംബത്തിലെ ആര്യൻ ഉപവിഭാഗത്തിൽ പെടുന്ന ഭാഷയാണ് പഷ്തു എന്നുള്ളതിനാൽ, പൊതുവേ, പഷ്തൂണുകൾ ആര്യൻ വംശജരാണെന്ന് കണക്കാക്കുന്നു. എങ്കിലും കാലങ്ങളായുള്ള മംഗോൾ, തുർക്കിക് അധിനിവേശങ്ങൾ നിമിത്തം ഇവർ ഒരു സങ്കരവർഗ്ഗമായി മാറി.
== ചരിത്രം ==
1504-ൽ [[കാബൂൾ|കാബൂളിൽ]] സാന്നിധ്യമുറപ്പിച്ച [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യസ്ഥാപകനായ]] ബാബറിന്, തെക്കൻ അഫ്ഗാനിസ്താനിലെ ആധിപത്യത്തിന് പഷ്തൂണുകളുമായി പടവെട്ടേണ്ടി വന്നിരുന്നു. പഷ്തൂണുകൾ‌ കൊള്ളക്കാരും മലമ്പാതകളിൽ വസിക്കുന്നവും ആണെന്നാണ് ബാബർ രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഇവരെ പ്രാധാന്യത്തോടെ കണ്ടിരുന്ന ബാബർ, ഇവരുമായി സഖ്യം ഉറപ്പിക്കുനതിനായി ബീബി മുബാരിക എന്ന ഒരു പഷ്തൂൺ [[യൂസഫ്സായ്]] സ്ത്രീയെ വിവാഹം ചെയ്തിരുന്നു.<ref name=afghanI5/>
"https://ml.wikipedia.org/wiki/പഷ്തൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്