"നാദിർ ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
=== ഇന്ത്യയിലേക്ക് ===
[[File:نادر شاه.jpg|ലഘു|നാദിർ ഷായുടെ ചിത്രം]]
[[File:Nader Coin1.jpg|ലഘു|left|1738-ൽ നാദിർ ഷാ പുറത്തിറക്കിയ നാണയം]]
ഘൽജികളെ പരാജയപ്പെടുത്തിയതിനു ശേഷം നാദിർ ഷാ [[മുഗൾ സാമ്രാജ്യം|മുഗളരെ]] ലക്ഷ്യമാക്കി നീങ്ങി.
ഘൽജികൾക്കെതിരെയുള്ള തന്റെ ആക്രമണസമയത്ത് ഇന്ത്യയിലേക്ക് കടന്ന ചില അഫ്ഗാനികളെ പിന്തുടർന്ന് ശിക്ഷിക്കാനാണ് ഇന്ത്യയിലേക്ക് കടന്നതെന്നാണ് നാദിർ ഷായുടെ വിശദീകരണം. എന്നാൽ മുഗൾ സാമ്രാജ്യത്തിന്റെ സമ്പത്ത് തന്നെയായിരുന്നു നാദിർഷായുടെ യഥാർത്ഥലക്ഷ്യം. 1738 മേയ് മാസത്തിലാണ് നാദിർ ഷാ കന്ദഹാറിൽ നിന്ന് ഗസ്നിയിലേക്ക് തിരിച്ചത്. തുടർന്ന് [[ഗസ്നി|ഗസ്നിക്ക്]] തെക്കുള്ള ചഷം ഇ മുഖ്മൂറിലൂടെ ഇന്ത്യൻ അതിർത്തി (മുഗൾ സാമ്രാജ്യത്തിന്റെ അന്നത്തെ അതിർത്തി) കടന്നു. ഇന്നത്തെ [[മുഖ്ഖൂർ]] എന്ന സ്ഥലമാണിത്. [[കാബൂൾ]] എത്തുന്നവരേക്കും കാര്യമായ സംഘടിതപ്രതിരോധങ്ങളൊന്നും നാദിറിന് നേരിടേണ്ടിവന്നില്ല. കാബൂളിൽ വച്ച് സ്ഥലത്തെ പല പ്രമുഖരും നാദിർ ഷാക്ക് മുൻപിൽ കീഴടങ്ങിയെങ്കിലും നഗരത്തിലെ കോട്ട കീഴടക്കാൻ ജൂൺ അവസാനം വരെ സമയമെടുത്തു. സെപ്റ്റംബറിൽ, നാദിർ ഷാ [[പെഷവാർ|പെഷവാറിലേക്ക്]] തിരിച്ചു.
"https://ml.wikipedia.org/wiki/നാദിർ_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്