"ചാരു മജൂംദാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്)ന്റെ സ്ഥാപകനേതാവ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് വിപ്ലവകാരി
==ജീവിതരേഖ==
പശ്ചിമബംഗാളിലെ സിലുഗിരിയില്‍ 1918 ലാണ് ചാരുമംജുദാര്‍ ജനിച്ചത്. അച്ഛന്‍ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. 1938ല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മുഴുവന്‍ സമയ രാഷ്ട്രീയപ്രവ ര്‍ത്ത‍കനായി മാറി.1946 [[തേഭാഗ ഭൂസമരത്തില്‍]] പങ്കെടുത്തു. 1962 ലും 1972 ലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
==രാഷ്ട്രീയ കാഴ്ചപ്പാട്==
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗ്ഗസ്വഭാവത്തെക്കുറിച്ചുള്ള കടുത്ത എതിര്‍പ്പാണ് ചാരു മജൂംദാറെ അതില്‍ നിന്നും അകലാന്‍ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഇന്ത്യയിലെ ഭരണവര്‍ഗ്ഗം ആഗോളബൂര്‍ഷ്വീസിയുടെ ദല്ലാള്‍ ദൌത്യമാണ് നിര്‍വ്വഹിക്കുന്നതെന്നും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കരുതുന്നതു പോലെ ദേശീയസ്വഭാവമുള്ള ബൂര്‍ഷ്വാസിയല്ല ഇന്ത്യന്‍ ഭരണവര്‍ഗ്ഗം എന്ന വിശകലനമാണ് ചാരു മജൂംദാരിന്റേത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉപദേശപ്രകാരം [[മാവോ സെ ദുങ്ങിന്റെ]] പാത പിന്തുടര്‍ന്നു കൊണ്ട് ഗ്രാമങ്ങളെ മോചിപ്പിക്കുവാനും അതു വഴി നഗരങ്ങളെ കീഴ്പ്പെടുത്തുവാനുമുള്ള രാഷ്ട്രീയ പോരാട്ടം ആരംഭിച്ചു. ബംഗാളിലെ [[നക്സല്‍ബാരി]] ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച ഈ പോരാട്ടം അതിനാല്‍ നക്സലിസം എന്ന പേരില്‍ അറിയപ്പെട്ടു.
 
==സി.പി.ഐ (എം.എല്‍)==
1964 ല്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കോണ്‍ഗ്രസ്സില്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ദല്ലാള്‍ സ്വഭാവത്തെ മുന്‍നിറുത്തി പിരിഞ്ഞ സി.പി.ഐ(എം)ല്‍ നിന്ന് 1968 ലാണ് ചാരു മജൂംദാര്‍,കനു സംന്യാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പിരിഞ്ഞ് [[കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്)]]സ്ഥാപിച്ചത്.സായുധ സമരത്തിലൂടെ തൊഴിലാളിവര്‍ഗ്ഗവിമോചനം ലക്ഷ്യമാക്കിയ പാര്‍ട്ടി രക്തരൂഷിതമായ സമരങ്ങള്‍ക്ക് നേതൃത്വം നല്കി.
1969 ല്‍ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ അഖിലേന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിന് നേതൃത്വം നല്കി. കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ചാരു മജൂംദാറായിരുന്നു.
==രക്തസാക്ഷിത്വം==
"https://ml.wikipedia.org/wiki/ചാരു_മജൂംദാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്