"നാട്ടിക ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
== ചരിത്രം ==
1710ൽ ഡച്ചുകാർ ഈ പ്രദേശം സാമൂതിരിയിൽ നിന്നു പിടിച്ചെടുത്തു. പഴഞ്ചേരി നായരായിരുന്നു. ഈ പ്രദേശത്തെ പ്രധാന ജന്മി. 1789 ലെ ടിപ്പുവിന്റെ പടയോട്ടമാണ് എടുത്തു പറയത്തക്ക ഒരു ചരിത്രസംഭവം. അക്കാലത്ത് ടിപ്പു സഞ്ചരിച്ച വഴികളും പീരങ്കിപ്പടയുടെ സഞ്ചാരത്തിനു വേണ്ടി തയ്യാറാക്കിയ വീഥികളും പിൽക്കാലത്ത് ടിപ്പുസുൽത്താൻ റോഡുകൾ എന്ന് അറിയപ്പെട്ടു. തൃപ്രയാർ എ.യു.പി.സ്കൂളാണ് നാട്ടികയിലെ ആദ്യ ഔപചാരിക വിദ്യാകേന്ദ്രം.
+2 വരെയുള്ള നാട്ടിക ഫിഷറീസ് ഹൈസ്കൂൾ കൂടാതെ നിരവധി പ്രൈമറി-യു.പി. സ്കൂളുകളും, പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനം എസ്.എൻ. കൊളേജും, പ്രൈവറ്റ് കോളേജുകളും ഉള്ള ഈ പ്രദേശം വിദ്യഭ്യാസ രംഗത്ത് നല്ല നിലവാരം പുലർത്തുന്നു. വലപ്പാട് പോളിടെക്നിക് യഥാർത്ഥത്തിൽ സ്ഥിതി കൊള്ളുന്നത് ഈ പഞ്ചായത്ത് അതിർത്തിക്കുള്ളിലാണെന്നതാണു വാസ്തവം.
 
മലയാള ചലച്ചിത്ര രംഗത്ത് എക്കാലത്തും സ്മരണിയമായ സംഭാവനയേകിയ രാമു കാര്യാട്ട്-തകഴി കൂട്ടുകെട്ടിന്റെ "ചെമ്മീൻ"എന്ന സിനിമയുടെ ഓർമ്മകളാൽ സമ്പുഷ്ടമാണിവിടം. "ചെമ്മീൻ" എന്ന ചിത്രത്തിന്റെ പല ഭാഗങ്ങളും ഇവിടെ ചിത്രീകരിച്ച രാമു-കാര്യാട്ടിന് ഒരുപാട് നല്ല കൂട്ടുകാരുണ്ടായിരുന്നിവിടെ.ഏറെ ആകർഷകവും മനോഹരമായ കടൽതീരം ടൂറിസ്റ്റ് ഭൂപടത്തിലും ഇടം നേടിക്കഴിഞ്ഞു.
"https://ml.wikipedia.org/wiki/നാട്ടിക_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്