"ന്യായാധിപന്മാരുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
[[തനക്ക്|എബ്രായബൈബിളിലേയും]] ക്രിസ്ത്യാനികളുടെ [[പഴയനിയമം|പഴയനിയമത്തിലേയും]] ഒരു ഗ്രന്ഥമാണ് '''ന്യായാധിപന്മാരുടെ പുസ്തകം'''. അതിന്റെ മൂലം എബ്രായഭാഷയിലാണ് എഴുതപ്പെട്ടത്. ഇസ്രായേൽ ജനത [[ഈജിപ്ത്|ഈജിപ്തിനിൽ]] നിന്നുള്ള പ്രയാണത്തിനൊടുവിൽ കാനാൻ ദേശത്ത് ആധിപത്യം സ്ഥാപിക്കുന്നതിനും ഇസ്രായേലിലെ രാജവംശത്തിന്റെ സ്ഥാപനത്തിനും ഇടക്കുള്ള കാലത്തെ ചരിത്രമാണ് അതിന്റെ വിഷയം. ഇസ്രായേലിന് രാജാക്കന്മാരോ, സർവ്വസമ്മതരായ ജനനേതാക്കളോ ഇല്ലാതിരുന്നതിനാൽ ഒരോരുത്തനും തനിക്ക് ഇഷ്ടമുള്ളതു ചെയ്തിരുന്ന കാലമായിരുന്നു അത്.<ref>ന്യായാധിപന്മാരുടെ പുസ്തകം 21:25</ref> അക്കാലത്തെ പ്രതിസന്ധികൾക്കിടയിൽ നേതൃത്വഗുണവും ധൈര്യവും പ്രകടിപ്പിച്ച ഗോത്രവീരന്മാരായിരുന്നു ഈ കൃതിയിലെ രക്ഷകരായ "ന്യായാധിപന്മാർ".
==പന്ത്രണ്ടു പേർ==
==12 ന്യായാധിപന്മാർ==
ഓത്ത്നിയേൽ, എഹൂദ്, ഷംഗാർ, ദബോറ-ബറാക്കുമാർ, ഗിദയോൻ, തോല, ജായിർ, ജഫ്‌താ, ഇബ്സാൻ, ഏലോൻ, അബ്ദോൻ, സാംസൺ എന്നിങ്ങനെ 12 ന്യായാധിപന്മാരാണുള്ളത്. ഇവരിൽ ഏറ്റവും പ്രശസ്തരായത് ഗിദയോനും ജഫ്‌തായും, അവസാനമായി ചിത്രീകരിക്കപ്പെടുന്ന സാംസണുമാണ്. കാഹളങ്ങളും തീപ്പന്തങ്ങളും മാത്രമേന്തിയ 300 യോദ്ധാക്കളെ നയിച്ച് മിദ്യാങ്കാരെ തോല്പിക്കുകയാണ് ഗിദയോൻ ചെയ്തത്.<ref>ന്യായാധിപന്മാരുടെ പുസ്തകം 6-8)</ref> അമ്മോനിയർക്കു മേൽ തന്നെ വിജയിയാക്കിയാൽ, മടങ്ങിയെത്തുമ്പോൾ കാണാൻ വീട്ടിൽനിന്ന് ആദ്യം ഇറങ്ങി വരുന്നയാളെ ബലിയായി അർപ്പിക്കാമെന്ന് യഹോവയോട് ചെയ്ത വാഗ്ദാനം നിറവേറ്റാൻ നൃത്തവാദ്യങ്ങളുമായി വന്ന സ്വന്തം മകളെ ബലികഴിക്കേണ്ടി വരുകയെന്ന ദൗർഭാഗ്യം സംഭവിച്ചത് ന്യായാധിപനായ [[ജഫ്‌താ|ജഫ്‌തായ്കാണ്]].<ref>ന്യായാധിപന്മാരുടെ പുസ്തകം 10-12</ref> തന്റേടിയും, തെമ്മാടിയും കാമുകനും ദുരന്തനായകനും ഒക്കെയായി പ്രത്യക്ഷപ്പെടുന്ന ശിംശോനോളം(Samson) പേരെടുപ്പുള്ളതായി ന്യയാധിപരിൽ ആരുമില്ല.<ref>ന്യായാധിപന്മാരുടെ പുസ്തകം 13-16</ref>
 
==പിന്തുടർച്ചാക്രമം==
വെവ്വേറേ ഗോത്രങ്ങൾക്കു നേതൃത്വം വഹിച്ചവരാണ് എന്നാണ് കരുതേണ്ടതെങ്കിലും മുഴുവൻ ഇസ്രായേലിനേയും പശ്ചാത്തലമാക്കിയാണ് അവരെ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ഥ പശ്ചാത്തലങ്ങളിൽ നിന്നുള്ള ഒരുകൂട്ടം പുരാതന ഗോത്രവീരന്മാരുടേയും അവരുടെ കാലത്തിന്റേയും കഥയാണ് ഈ രചനയിൽ ഉള്ളതെന്നു പറയാം. ഗ്രന്ഥത്തിലെ വീരനായകന്മാരായ ന്യായധിപന്മാർക്കിടയിലെ പിതുടർച്ചാക്രമം നിശ്ചയിക്കുക സാദ്ധ്യമല്ല. കൃതിയിൽ കാണുന്ന സമയരേഖ, സംശോധകന്മാർ കൃത്രിമമായി നിർമ്മിച്ചതാണെന്നേ കരുതാനൊക്കൂ. മൊത്തം ന്യായാധിപന്മാരുടെ സംഖ്യ, ഇസ്രായേൽ ഗോത്രങ്ങളുടെ എണ്ണമായ 12 തന്നെയാണെന്നുള്ളതും സംശോധകന്മാരുടെ ഇടപെടലിന്റെ ഫലമായിരിക്കാം.<ref>ന്യായാധിപന്മാരുടെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 397-99)</ref>
"https://ml.wikipedia.org/wiki/ന്യായാധിപന്മാരുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്