"നാഹുമിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[യഹൂദർ|യഹൂദരുടെ]] [[ബൈബിൾ]] സംഹിതയായ [[തനക്ക്|തനക്കിലും]] [[ക്രിസ്തുമതം|ക്രിസ്തീയ]] [[ബൈബിൾ|ബൈബിളിന്റെ]] ആദ്യഭാഗമായ [[പഴയനിയമം|പഴയനിയമത്തിലും]] ഉൾപ്പെട്ട ഒരു ഗ്രന്ഥമാണ് '''നാഹുമിന്റെ പുസ്തകം'''. ദൈർഘ്യം കുറഞ്ഞ 12 പ്രവചനഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ"(minor prophets) എന്ന വിഭാഗത്തിൽ ഏഴാമത്തേതായാണ് മിക്കവാറും [[ബൈബിൾ|ബൈബിൾ]] സംഹിതകളിൽ ഇതിന്റെ സ്ഥാനം. ക്രി.മു. 612-ൽ [[ബാബിലോണിയ|ബാബിലോണിന്റെ]] ആക്രമണത്തിൽ, അസീറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നിനവേയ്ക്കു സംഭവിച്ച പതനം "ആഘോഷിക്കുന്ന" രചനയാണിത്.<ref>Nahum, Introduction, Good News Bible with Deuterocanonicals "....a poem celebrating the fall of Nineveh...."</ref> ഒരു നൂറ്റാണ്ടിലേറെ മുൻപ് ക്രി.മു. 722-ൽ വിഭക്തപലസ്തീനയിലെ ഉത്തര ഇസ്രായേൽ ദേശത്തെ കീഴടക്കി ദേശവാശികളിൽ ഏറെപ്പേരെ അടിമകളാക്കുകയും യൂദയാരാജ്യത്തെ മേൽക്കോയ്മയുടെ ഭാരം കൊണ്ടു വലയ്ക്കുകയും ചെയ്തിരുന്ന അസീറിയായുടെ ദുർഗ്ഗതിയിൽ അതിരില്ലാത്ത ആഹ്ലാദം പ്രകടിപ്പിക്കുന്ന നാഹും, ആ ശത്രുസാമ്രാജ്യത്തിന്റെ പതനത്തെ [[ചരിത്രം|മനുഷ്യചരിത്രത്തിനു]] മേലുള്ള [[ദൈവം|ദൈവിക]] നിയന്ത്രണത്തിനു തെളിവായി കാണുന്നു.
 
==കർതൃത്വം, കാലം==
 
ഗ്രന്ഥകർത്താവായ നാഹും 'എൽക്കോശ്' സ്വദേശിയായിരുന്നെന്ന് ആദ്യവാക്യത്തിൽ തന്നെ പറയുന്നു. പ്രവാചകൻ ഗലീലാക്കാരൻ ആയിരുന്നെന്നും 'എൽക്കോശ്' ഗലീലായിലെ കഫർണാം തന്നെയാണെന്നും{{സൂചിക|൧}} മറ്റും കരുതുന്നവരുണ്ടെങ്കിലും 'എൽക്കോശ്' എവിടെയായിരുന്നു എന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾ മാത്രമേയുള്ളു. ഈ ഗ്രന്ഥത്തിന്റെ രചനാകാലത്തെക്കുറിച്ചും കൃത്യമായി എന്തെങ്കിലും പറയുക ബുദ്ധിമുട്ടാണ്. നിനവേയുടെ പതനത്തെക്കുറിച്ച് ഇതിലുള്ള പരാമർശം, സംഭവം നടന്നതിനു തൊട്ടുപിന്നെയുള്ള വിവരണമോ വീഴ്ചക്കുമുൻപുള്ള അസീറിയയുടെ അധോഗതിയുടെ പശ്ചാത്തലത്തിൽ നടത്തിയ പ്രവചനമോ ആകാം. [[ഈജിപ്ത്|ഈജിപ്തിലെ]] തീബ്സ് നഗരത്തിന് ക്രി.മു. 661-ൽ അസീറിയയുടെ ആക്രമണത്തിൽ സംഭവിച്ച നാശത്തെ നടന്നു കഴിഞ്ഞ കാര്യമെന്ന മട്ടിൽ ഈ കൃതി വിവരിക്കുന്നുണ്ട്.<ref>നാഹുമിന്റെ പുസ്തകം 3:8-10</ref> ഈ സൂചനകൾ വച്ച് ക്രി.മു. 661-നും 612-നും ഇടയ്ക്കുള്ള കാലത്ത് രൂപപ്പെട്ടതാണ് ഈ രചന എന്നു കരുതാം.<ref name = "cam">കേംബ്രിഡ്ജ് ബൈബിൾ സഹകാരി, പുറങ്ങൾ 213-5</ref>
 
"https://ml.wikipedia.org/wiki/നാഹുമിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്