"നാഹുമിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
ഗ്രന്ഥകർത്താവായ നാഹും 'എൽക്കോശ്' സ്വദേശിയായിരുന്നെന്ന് ആദ്യവാക്യത്തിൽ തന്നെ പറയുന്നു. പ്രവാചകൻ ഗലീലാക്കാരൻ ആയിരുന്നെന്നും 'എൽക്കോശ്' ഗലീലായിലെ കഫർണാം തന്നെയാണെന്നും{{സൂചിക|൧}} മറ്റും കരുതുന്നവരുണ്ടെങ്കിലും 'എൽക്കോശ്' എവിടെയായിരുന്നു എന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾ മാത്രമേയുള്ളു. ഈ ഗ്രന്ഥത്തിന്റെ രചനാകാലത്തെക്കുറിച്ചും കൃത്യമായി എന്തെങ്കിലും പറയുക ബുദ്ധിമുട്ടാണ്. നിനവേയുടെ പതനത്തെക്കുറിച്ച് ഇതിലുള്ള പരാമർശം, സംഭവം നടന്നതിനു തൊട്ടുപിന്നെയുള്ള വിവരണമോ വീഴ്ചക്കുമുൻപുള്ള അസീറിയയുടെ അധോഗതിയുടെ പശ്ചാത്തലത്തിൽ നടത്തിയ പ്രവചനമോ ആകാം. [[ഈജിപ്ത്|ഈജിപ്തിലെ]] തീബ്സ് നഗരത്തിന് ക്രി.മു. 661-ൽ അസീറിയയുടെ ആക്രമണത്തിൽ സംഭവിച്ച നാശത്തെ നടന്നു കഴിഞ്ഞ കാര്യമെന്ന മട്ടിൽ ഈ കൃതി വിവരിക്കുന്നുണ്ട്.<ref>നാഹുമിന്റെ പുസ്തകം 3:8-10</ref> ഈ സൂചനകൾ വച്ച് ക്രി.മു. 661-നും 612-നും ഇടയ്ക്കുള്ള കാലത്ത് രൂപപ്പെട്ടതാണ് ഈ രചന എന്നു കരുതാം.<ref name = "cam">കേംബ്രിഡ്ജ് ബൈബിൾ സഹകാരി, പുറങ്ങൾ 213-5</ref>
 
==ഉള്ളടക്കം==
 
===ദൈവപ്രതാപം===
മൂന്നദ്ധ്യായങ്ങളുള്ള ഈ കൃതിയുടെ ഒന്നാം അദ്ധ്യായത്തിന്റെ ആദ്യപകുതി, പ്രതാപപൂർവമുള്ള ദൈവപ്രതികാരത്തിന്റെ പേടിപ്പെടുത്തുന്ന ചിത്രം അവതരിപ്പിക്കുന്ന മുദ്രാലങ്കാരത്തിലുള്ള(acrostic) കവിതയാണ്.<ref name = "cam"/>{{സൂചിക|൨}} ഈ അദ്ധ്യായത്തിന്റെ ബാക്കി ഭാഗത്ത് പ്രവാചകൻ നിനവേയുടെ നേതാക്കന്മാരെ അവരുടെ അഹങ്കരത്തിന്റെ പേരിൽ കുറ്റപ്പെടുത്തുകയും ദൈവത്തിൽ നിന്നുള്ള ഇസ്രായേലിന്റെ സദ്വാർത്തയെക്കുറിച്ച് പറയുകയും ചെയ്യുന്നു.
===നിനവേയുടെ പതനം===
നിനവേയുടെ പതനത്തിന്റെയും നഗരവാസികളുടെ പരിഭ്രാന്തിയുടേയും നാടകീയമായ വിവരണമാണ് രണ്ടാം അദ്ധ്യായം മിക്കവാറും. "കൊട്ടാരം പരിഭ്രാന്തിയിലായിരിക്കുന്നു. രാജ്ഞിയെ നഗ്നയാക്കി കൊണ്ടുപോയിരിക്കുന്നു. അവളുടെ തോഴിമാർ പ്രാവുകളെപ്പോലെ തേങ്ങിക്കരയുകയും മാറത്തടിക്കുകയും ചെയ്യുന്നു."<ref>നാഹുമിന്റെ പുസ്തകം 12:6-7</ref> എന്നാൽ അതിനിടെ നഗരത്തിന്റെ ക്രൗര്യം നിറഞ്ഞ പഴയ പ്രതാപം അനുസ്മരണവുമുണ്ട്. "എവിടെ സിംഹങ്ങളുടെ ഗുഹ, ബാലസിംഹങ്ങളുടെ ഗുഹ? അവിടേക്കാണ് സിംഹം തന്റെ ഇരയെ കൊണ്ടുവന്നിരുന്നത്. അവിടെയാണ് സിംഹക്കുട്ടികൾ നിർബ്ബാധം വിഹരിച്ചിരുന്നത്. സിംഹം തന്റെ കുട്ടികൾക്കുവേണ്ടി വേണ്ടുവോളം ഇരയെ കടിച്ചുകീറിയിരുന്നു."<ref>നാഹുമിന്റെ പുസ്തകം 12:11-12</ref>
 
===പരിഹാസം===
നിനവേയുടെ പതനത്തിന്റെയും നഗരവാസികളുടെ പരിഭ്രാന്തിയുടേയും നാടകീയമായ വിവരണമാണ് രണ്ടാം അദ്ധ്യായം മിക്കവാറും. "കൊട്ടാരം പരിഭ്രാന്തിയിലായിരിക്കുന്നു. രാജ്ഞിയെ നഗ്നയാക്കി കൊണ്ടുപോയിരിക്കുന്നു. അവളുടെ തോഴിമാർ പ്രാവുകളെപ്പോലെ തേങ്ങിക്കരയുകയും മാറത്തടിക്കുകയും ചെയ്യുന്നു."<ref>നാഹുമിന്റെ പുസ്തകം 1:6-7</ref> എന്നാൽ അതിനിടെ നഗരത്തിന്റെ ക്രൗര്യം നിറഞ്ഞ പഴയ പ്രതാപം അനുസ്മരണവുമുണ്ട്. "എവിടെ സിംഹങ്ങളുടെ ഗുഹ, ബാലസിംഹങ്ങളുടെ ഗുഹ? അവിടേക്കാണ് സിംഹം തന്റെ ഇരയെ കൊണ്ടുവന്നിരുന്നത്. അവിടെയാണ് സിംഹക്കുട്ടികൾ നിർബ്ബാധം വിഹരിച്ചിരുന്നത്. സിംഹം തന്റെ കുട്ടികൾക്കുവേണ്ടി വേണ്ടുവോളം ഇരയെ കടിച്ചുകീറിയിരുന്നു."<ref>നാഹുമിന്റെ പുസ്തകം 1:11-12</ref>
വിനാശത്തിനു വിധിക്കപ്പെട്ട നിനവേയെ പരിഹാസപൂർവം സംബോധന ചെയ്യുന്ന കവിതയാണ് മൂന്നാമത്തെ അദ്ധ്യായത്തിന്റെ മുഖ്യഭാഗം. അതിലൊരിടത്ത് ദൈവം നഗരത്തോടു പറയുന്നു: "ഞാൻ നിന്റെ പാവാട നിന്റെ മുഖം വരെ ഉയർത്തും. അങ്ങനെ നിന്റെ നഗ്നത ദർശിക്കാൻ ജനതകളേയും നിന്റെ അപമാനം ദർശിക്കാൻ രാജ്യങ്ങളേയും ഞാൻ അനുവദിക്കും. ഞാൻ നിന്റെ മേൽ ചെളിവാരി എറിയും; നിന്നോടു ഞാൻ അവജ്ഞ കാട്ടും.<ref>നാഹുമിന്റെ പുസ്തകം 3:5-6</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/നാഹുമിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്