"പൗരസ്ത്യ കാതോലിക്കമാരുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അ വലംബം
(ചെ.) അവലംബം
വരി 9:
 
== ഓർത്തഡോക്സ്‌ കക്ഷി ==
ക്രി. പി. 489—543 കാലത്തു് പൗരസ്ത്യ സഭയിൽ [[നെസ്തോറിയൻ പൗരസ്ത്യ സഭ|നെസ്തോറിയ കക്ഷി]] ശക്തി പ്രാപിച്ചു. [[തിൿരീത്തു്|തെൿരീത്]] (തിൿരീത്തു്) നഗരത്തിൽ മാത്രമാണു് നെസ്തോറിയ കക്ഷിയുടെ സ്വാധീനം ഒരുസമയത്തുമുണ്ടാകാതിരുന്നതു്. ഓർത്തഡോക്സ്‌ കക്ഷിയ്ക്കു് മേല്പട്ടക്കാരനായിട്ടു് ഒരുസമയത്തു് ശിംഗാറിലെ കാരിസ് മെത്രാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. 543-ൽ അലക്സാന്ത്രിയൻ മാർപാപ്പ തടവറയിൽ‍ വച്ചു് എക്യമെനിക്കൽ മഹാ മേലദ്ധ്യക്ഷനായി അവരോധിച്ചയച്ച ഉറഹായുടെ [[യാക്കോബ് ബുർ‍ദാന|യാക്കോബ് ബുർ‍ദാനയുടെ]] നേതൃത്വത്തിൽ ഓർത്തഡോക്സ്‌ കക്ഷി പൗരസ്ത്യ സഭയുടെ പള്ളികളുടെയും സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിനുവേണ്ടി ഔദ്യോഗിക പക്ഷമായ നെസ്തോറിയ കക്ഷിയുമായി മൽസരിയ്ക്കുന്നതിൽ‍ നിന്നും പിൻ‍വാങ്ങി സമാന്തരമായി സഭ കെട്ടിപ്പടുക്കാൻ ശ്രമിച്ചു.
 
539-ൽ മെത്രാനായ [[മാർ അഹൂദേമ്മേ|മാർ അഹൂദേമ്മേ ബാവയെ]] 559ൽ ഓർത്തഡോക്സ്‌ പൗരസ്ത്യ സഭയുടെ പൊതു മഹാമേലദ്ധ്യക്ഷനായി യാക്കൂബ് ബുർ‍ദാന വാഴിച്ചു. [[തിൿരീത്തു് |തിൿരീത്തു് നഗരം]] ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ആസ്ഥാനമായി. ഓർത്തഡോക്സ് പൗരസ്ത്യ കാതോലിക്കാസനത്തിന്റെ പ്രശസ്തിയും പ്രതാപവും ഏഴാം നൂറ്റാണ്ടിൽ മാർ മറൂസയുടെ കാലം മുതൽ 1089- ൽ തെൿരീത് സഭാകേന്ദ്രം അറബികൾ പിടിച്ചെടുക്കുന്നതുവരെ നിലനിന്നു.
 
ഓർത്തഡോക്സ് പൗരസ്ത്യ സഭ അംഗ സഭയായി ഉൾ‍പ്പെട്ട പുരാതന (ഓറിയന്റൽ) ഓർത്തഡോക്സ് സഭാകുടുംബത്തിലെ‍ മറ്റൊരു അംഗ സഭയായ ബൈസാന്ത്യസാമ്രാജ്യത്തിലെ അന്ത്യോക്യാ സഭയുമായുള്ള സഹകരണം പേർ‍ഷ്യയെ ബൈസാന്ത്യം (കിഴക്കൻ‍ റോമാ സാമ്രാജ്യം) കീഴടക്കിയശേഷം അതായതു് 7-ആം നൂറ്റാണ്ടു മുതൽ വർ‍ദ്ധിച്ചു വന്നു. ഒരേ വിശ്വാസവും ആരാധനാക്രമവുമുള്ള രണ്ടുസഭകളും ഒറ്റ രാഷ്ട്രീയ അതിർ‍ത്തിയ്ക്കുള്ളിലായി മാറിയപ്പോൾ പരസ്പര മൽസരമില്ലാതെ പ്രവർ‍ത്തിയ്ക്കുന്നതിനു് ചില ക്രമീകരണങ്ങളുണ്ടാക്കി. അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെയും ഓർത്തഡോക്സ് സുറിയാനി പൗരസ്ത്യ സഭയുടെയും സംയുക്ത സുന്നഹദോസു് 869 ഫെബ്രുവരിയിൽ കഫർ‍തൂത്തയിൽ‍ കൂടി രണ്ടുസഭകളും തമ്മിലുള്ള വ്യവസ്ഥാപിതമായ ബന്ധം ഉറപ്പിച്ചു. (1) ഭുമിശാസ്ത്രപരമായ അധികാരാതിർത്തിയിൽ അന്ത്യോക്യാ പാത്രിയർക്കീസും പൗരസ്ത്യ കാതോലിക്കോസും പരസ്പരം ഇടപെടാതിരിയ്ക്കുക, (2) അന്ത്യോക്യാ പാത്രിയർക്കീസിന്റെ തെരഞ്ഞെടുപ്പിനു് പൗരസ്ത്യ കാതോലിക്കോസിന്റെയും പൗരസ്ത്യ കാതോലിക്കോസിന്റെ തെരഞ്ഞെടുപ്പിനു് അന്ത്യോക്യാ പാത്രിയർക്കീസിന്റെയും അംഗീകാരം വേണം, (3) ഒരേ വേദിയിൽ അന്ത്യോക്യാ പാത്രിയർക്കീസിന് ഒന്നാം സ്ഥാനവും പൗരസ്ത്യ കാതോലിക്കോസിന് ‍ രണ്ടാം സ്ഥാനവും ആയിരിയ്ക്കും (4) പൗരസ്ത്യ കാതോലിക്കോസിനാൽ‍ മുടക്കപ്പെടുന്നവർ അന്ത്യോക്യാ പാത്രിയർക്കീസിനാലും മുടക്കപ്പെടും തുടങ്ങിയ വ്യവസ്ഥകൾ അങ്ങനെ നിലവിൽവന്നു.<ref>ഹൂദായ കാനോൻ, പരിഭാഷകൻ കോനാട്ട് അബ്രാഹം മല്പാൻ എം ഒസി പബ്ലിക്കേഷൻ‍സ് 1974</ref>.
 
== അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിൽ പൗരസ്ത്യ കാതോലിക്കാസനം ലയിയ്ക്കുന്നു ==
1089-ൽ തെൿരീത് സഭാകേന്ദ്രവും മാർ ആഹൂദെമ്മെയുടെ പള്ളിയും അറബികൾ തകർ‍ത്തു. തെൿരീതിലെ ക്രിസ്ത്യാനികൾ ചിതറി. പൗരസ്ത്യ കാതോലിക്കോസ് തന്നെ കഷ്ടിച്ചാണു് രക്ഷപ്പെട്ടതു്. പിന്നീടു് പൗരസ്ത്യ കാതോലിക്കാസനത്തിനു് സ്ഥിരമായ ആസ്ഥാനമില്ലാതായി. 1215-ൽ പൗരസ്ത്യ കാതോലിക്കോസായ മാർ ഇഗ്നാത്തിയോസ് ദാവീദ് 1222 ൽ അന്ത്യോക്യാ പാത്രിയർ‍ക്കീസായതോടെ അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിൽ പൗരസ്ത്യ കാതോലിക്കാസനം ലയിച്ചു തുടങ്ങുകയായിരുന്നു.
"https://ml.wikipedia.org/wiki/പൗരസ്ത്യ_കാതോലിക്കമാരുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്