"ഭൂപരിഷ്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
പ്രാകൃത കമ്യൂണിസത്തിൽ നിന്നും അടിമത്തവും ഫ്യൂഡലിസവും പിന്നിട്ട് ആധുനികയുഗത്തിലേക്കുള്ള മനുഷ്യസമുദായത്തിൻറെ വികാസപരിണാമങ്ങൾക്കിടയിൽ ഭൂവുടമസ്ഥതയിലും ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട് .
മനുഷ്യചരിത്രത്തിൻറെ പ്രാരംഭഘട്ടം സ്വകാര്യസ്വത്തുടമാവകാശം ലവലേശമില്ലാത്ത പ്രാകൃതകമ്യൂണിസം എന്ന വ്യവസ്ഥിതിയുടെ കാലമായിരുന്നു . ഉത്പാദനം വർധിപ്പിക്കാനുപകരിക്കുന്ന പണിയായുധങ്ങളുടെ അഭാവം ഉള്ളതൊക്കെ പൊതുസ്വത്താക്കി കൈകാര്യം ചെയ്യുന്ന സാമൂഹ്യ വ്യവസ്ഥിതിയിലേക്ക് നയിച്ചു . പൊതുവായ വേട്ടയാടലും പൊതുവായ ഉപയോഗവുമായിരുന്നു ഇക്കാലത്ത് .
 
 
കാലം പുരോഗമിച്ചതോടെ ഉത്പാദനോപകരണങ്ങൾ പരിഷ്കരിക്കപ്പെട്ടു . വെങ്കലയുഗത്തോടെ , അതായത് മനുഷ്യൻ ശിലായുഗത്തിൽനിന്ന‍ം ലോഹയുഗത്തിലേക്ക് പ്രവേശിച്ചതോടെ പണിയായുധങ്ങൾ നിർമിക്കാൻ അവൻ പഠിച്ചു . ഉഴവു നടത്തി കൃഷിചെയ്യാൻ തുടങ്ങിയതോടെ ഉത്പാദനത്തിൽ വൻപുരോഗതിയുണ്ടായി . ഉത്പാദനം ഉപഭോഗത്തേക്കാൾ കൂടുതലായി . ഇതാകട്ടെ ചിലരുടെ പക്കൽ മിച്ചമുള്ള ഉത്പാദനം കേന്ദ്രീകരിക്കുന്നതിനിടയാക്കി . മിച്ചമുള്ളവ കൈമാറ്റം ചെയ്യുന്ന സമ്പ്രദായവും ആരംഭിച്ചു .
"https://ml.wikipedia.org/wiki/ഭൂപരിഷ്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്