"നാഹുമിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
ഗ്രന്ഥകർത്താവായ നാഹും 'എൽക്കോശ്' സ്വദേശിയായിരുന്നെന്ന് ആദ്യവാക്യത്തിൽ തന്നെ പറയുന്നു. പ്രവാചകൻ ഗലീലാക്കാരനായിരുന്നെന്നും 'എൽക്കോശ്' ഗലീലായിലെ കഫർണാം തന്നെയാണെന്നും{{സൂചിക|൧}} മറ്റും ഊഹിക്കപ്പെട്ടിട്ടുണ്ടെങ്കിലും 'എൽക്കോശ്' എവിടെയായിരുന്നു എന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾ മാത്രമേയുള്ളു. ഈ ഗ്രന്ഥത്തിന്റെ രചനാകാലത്തെക്കുറിച്ചും കൃത്യമായി എന്തെങ്കിലും പറയുക ബുദ്ധിമുട്ടാണ്. നിനവേയുടെ പതനത്തെക്കുറിച്ച് ഇതിലുള്ള പരാമർശം, സംഭവം നടന്നതിനു തൊട്ടുപിന്നെയുള്ള വിവരണമോ വീഴ്ചക്കുമുൻപുള്ള അസീറിയയുടെ അധോഗതിയുടെ പശ്ചാത്തലത്തിൽ നടത്തിയ പ്രവചനമോ എന്നു വ്യക്തമല്ല. [[ഈജിപ്ത്|ഈജിപ്തിലെ]] തീബ്സ് നഗരത്തിന് ക്രി.മു. 661-ൽ അസീറിയയുടെ ആക്രമണത്തിൽ സംഭവിച്ച നാശത്തെ നടന്നു കഴിഞ്ഞ കാര്യമെന്ന മട്ടിൽ ഈ കൃതി വിവരിക്കുന്നുണ്ട്.<ref>നാഹുമിന്റെ പുസ്തകം 3:8-10</ref> ഈ സൂചനകൾ വച്ച് ക്രി.മു. 661-നും 612-നും ഇടയ്ക്കുള്ള കാലത്ത് രൂപപ്പെട്ടതാണ് ഈ രചന എന്നു കരുതാം.<ref name = "cam">കേംബ്രിഡ്ജ് ബൈബിൾ സഹകാരി, പുറങ്ങൾ 213-5</ref>
 
 
മൂന്നദ്ധ്യായങ്ങളുള്ള ഈ രചനയുടെ ആദ്യാദ്ധ്യായത്തിന്റെ ഏറിയ ഭാഗവും പ്രതാപപൂർവമുള്ള ദൈവപ്രതികാരത്തിന്റെ പേടിപ്പെടുത്തുന്ന ചിത്രം അവതരിപ്പിക്കുന്ന മുദ്രാലങ്കാരത്തിലുള്ള(acrostic) കവിതയാണ്.<ref name = "cam"/>{{സൂചിക|൨}}
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/നാഹുമിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്