"നാദിർ ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
=== ഇന്ത്യയിലേക്ക് ===
ഘൽജികളെ പരാജയപ്പെടുത്തിയതിനു ശേഷം നാദിർ ഷാ [[മുഗൾ സാമ്രാജ്യം|മുഗളരെ]] ലക്ഷ്യമാക്കി നീങ്ങി.
ഘൽജികൾക്കെതിരെയുള്ള തന്റെ ആക്രമണസമയത്ത് ഇന്ത്യയിലേക്ക് കടന്ന ചില അഫ്ഗാനികളെ പിന്തുടർന്ന് ശിക്ഷിക്കാനാണ് ഇന്ത്യയിലേക്ക് കടന്നതെന്നാണ് നാദിർ ഷായുടെ വിശദീകരണം. എന്നാൽ മുഗൾ സാമ്രാജ്യത്തിന്റെ സമ്പത്ത് തന്നെയായിരുന്നു നാദിർഷായുടെ യഥാർത്ഥലക്ഷ്യം. 1738 മേയ് മാസത്തിലാണ് നാദിർ ഷാ കന്ദഹാറിൽ നിന്ന് ഗസ്നിയിലേക്ക് തിരിച്ചത്. തുടർന്ന് [[ഗസ്നി|ഗസ്നിക്ക്]] തെക്കുള്ള ചഷം ഇ മുഖ്മൂറിലൂടെ ഇന്ത്യൻ അതിർത്തി (മുഗൾ സാമ്രാജ്യത്തിന്റെ അന്നത്തെ അതിർത്തി) കടന്നു. ഇന്നത്തെ [[മുഖ്ഖൂർ]] എന്ന സ്ഥലമാണിത്. [[കാബൂൾ]] എത്തുന്നവരേക്കും കാര്യമായ സംഘടിതപ്രതിരോധങ്ങളൊന്നും നാദിറിന് നേരിടേണ്ടിവന്നില്ല. കാബൂളിൽ വച്ച് സ്ഥലത്തെ പല പ്രമുഖരും നാദിർ ഷാക്ക് മുൻപിൽ കീഴടങ്ങിയെങ്കിലും നഗരത്തിലെ കോട്ട കീഴടക്കാൻ ജൂൺ അവസാനം വരെ സമയമെടുത്തു. സെപ്റ്റംബറിൽ, നാദിർ ഷാ [[പെഷവാർ|പെഷവാറിലേക്ക്]] തിരിച്ചു.<ref name=afghanI5/>
 
ഇതേ സമയം വടക്കൻ അഫ്ഗാനിസ്താൻ അധീനതയിലാക്കി, നാദിർഷായുടെ പുത്രൻ റെസ ഖിലി മിർസയുടെ സൈന്യവും [[ജലാലാബാദ്|ജലാലാബാദിൽ]] വച്ച് നാദിർഷായോടൊപ്പം ചേർന്നു. പേർഷ്യക്കാരുടെ പ്രധാന സേന [[ഖൈബർ ചുരം|ഖൈബർ ചുരത്തിലേക്ക്]] നീങ്ങിയപ്പോൾ നാദിർ ഷായുടെ നേതൃത്വത്തിലുള്ള മറ്റൊരു ചെറിയ സേന, തെക്കുവശത്തുള്ള മറ്റൊരുവഴിയിലൂടെ ഇന്ത്യയിൽ കടന്ന് ഖൈബർ ചുരം പ്രതിരോധിച്ചിരുന്ന മുഗളരുടെ സേനയെ പിന്നിൽ നിന്നും ആക്രമിച്ചു. ഇത് പേർഷ്യൻ സൈന്യത്തിന് താരതമ്യേന എളുപ്പത്തിൽ ഇന്ത്യയിൽ കടക്കുന്നതിന് സഹായകമായി. പെഷവറിലെത്തിയപ്പോഴേക്കും നഗരം നിരുപാധികം ഷാക്ക് മുൻപിൽ കീഴടങ്ങി.
 
1739-ന്റെ തുടക്കത്തിൽത്തന്നെ നാദിർ ഷാ [[പഞ്ചാബ്]] പിടിച്ചടക്കിപിടിച്ചടക്കുകയും ദില്ലി ലക്ഷ്യമാക്കി നീങ്ങുകയും ചെയ്തു. എന്നാൽ നാദിർ ഷാക്കെതിരെയുള്ള മുഗളരുടെ പ്രതിരോധം, ഭയം നിറഞ്ഞതും അർദ്ധമനസ്സോടുകൂടിയതുമായിരുന്നു. 1739 ഫെബ്രുവരി 24-ന് നാദിർ ഷാ [[പാനിപ്പത്ത്|പാനിപ്പത്തിനടുത്തുവച്ച്]] മുഗൾ സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന് ദില്ലിയിലെത്തിയ ഷാ80,000-ത്തോളം ദില്ലിപേരടങ്ങുന്ന കൊള്ളയടിച്ചുസേനയുണ്ടായിരുന്നിട്ടും നശിപ്പിച്ചു.മുഗൾ [[മയൂരസിംഹാസനം|മയൂരസിംഹാസനവും]],ചക്രവർത്തി [[കോഹിനൂർ രത്നം|കോഹിനൂർ രത്നവുമടക്കം]] കൊള്ളയടിച്ച് 1739 മേയ മാസംമുഹമ്മദ് ഷാ ദില്ലിയിൽഒരു നിന്നുംദിവസത്തിനു പിന്തിരിഞ്ഞു.<refശേഷം name=afghans14/> മുഗളരിൽയുദ്ധത്തിൽ നിന്നും ലഭിച്ച സമ്പത്ത്പിന്മാറി, തുർക്കിക്കെതിരെനാദിർഷാക്കനുകൂലമായി പിന്നീട് നടത്തിയ ആക്രമണങ്ങളിൽ നാദിർഷാക്ക് ഇന്ധനമായിസന്ധിയിലേർപ്പെടുകയായിരുന്നു.<ref name=afghanI5/>
 
തുടർന്ന് രണ്ടുമാസം, നാദിർ ഷാ ദില്ലിയിലുണ്ടായിരുന്നു. ഈ സമയത്ത്, ദില്ലിയിലെ നഗരവാസികളും നാദിർഷായുടെ പേർഷ്യൻ ഖിസിൽബാഷ് സൈനികരുമായി ഒരു സ്പർദ്ധയുണ്ടാകുകയും, ഇതിനെത്തുടർന്നുണ്ടായ കൂട്ടക്കൊലയിൽ 20,000-ത്തോളം നഗരവാസികൾ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് പേർഷ്യൻ സൈന്യം നഗരത്തിൽ വ്യാപകമായ കൊള്ളയടി നടത്തി. ഈ സമയത്ത് മുഗൾ സാമ്രാജ്യത്തിന്റെ സമ്പത്ത് മുഴുവനും നാദിഷായും കരസ്ഥമാക്കി. പ്രശസ്തമായ [[മയൂരസിംഹാസനം]], [[കോഹിനൂർ രത്നം]] എന്നിവയെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. മുഗളരിൽ നിന്നും ലഭിച്ച സമ്പത്ത്, തുർക്കിക്കെതിരെ പിന്നീട് നടത്തിയ ആക്രമണങ്ങളിൽ നാദിർഷാക്ക് ഇന്ധനമായി.
 
മുഗൾ ചക്രവർത്തിയെ ഭരണം തിരിച്ചേൽപ്പിച്ച് നാദിർഷാ, 1739 മേയ് പകുതിയോടെ പേർഷ്യയിലേക്കുള്ള തുടങ്ങി. മുഗൾ ചക്രവർത്തിയ്മായുള്ള കരാർ പ്രകാരം, സിന്ധുവിന്റെ വടക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങൾ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി മാറി. അങ്ങനെ സിന്ധൂനദി, ഹിന്ദുസ്ഥാന്റെ ഔപചാരിക അതിർത്തിയായി.<ref name=afghans14/><ref name=afghanI5/>
 
=== മദ്ധ്യേഷ്യൻ ആക്രമണം ===
"https://ml.wikipedia.org/wiki/നാദിർ_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്