"ജൂലിയൻ അസാൻജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
''''ജൂലിയൻ പോൾ അസാഞ്ജ്''' (ജനനം :1971 ജൂലൈ 3) ആസ്ത്രേലിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

03:29, 2 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജൂലിയൻ പോൾ അസാഞ്ജ് (ജനനം :1971 ജൂലൈ 3) ആസ്ത്രേലിയൻ പ്രസാധകനും ഇന്റർനെറ്റ് ആക്റ്റിവിസ്റ്റുമാണ.ഒരു കമ്പ്യൂട്ടർ പ്രോഗ്രാമർ കൂടിയായ അസാഞ്ജ് വിക്കിലീക്‌സ് എന്ന വെബ്സൈറ്റിന്റെ പത്രാധിപരുമാണ്.2006 ലാണ് അസാഞ്ജ് വിക്കിലീക്സ് സ്ഥാപിക്കുന്നത് .അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ കുടിലതകളുടെ രേഖകൾ ചോർത്തി പറത്തുവിട്ടതോടെയാണ് അസാഞ്ജ് ലോകശ്രദ്ധ നേടുന്നത്.2010 ന്റെ അവസാനം കേബിൾഗേറ്റ് എന്നറിയപ്പെടുന്ന രേഖകളുടെ പുറ്ത്തുവിടലോടെ അമേരിക്കയുടെ കണ്ണിലെ കരടായി അസാഞ്ജ് മാറി.പല രാജ്യങ്ങളിലായി മാറിതാമസിക്കുന്നഅസാഞ്ജ് ഇപ്പോൾ ഏത് രാജ്യത്താണ് താമസിക്കുന്നതെന്ന് രഹസ്യമാണ്.ഇടക്ക് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നഅസാഞ്ജ് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുംസെൻസർഷിപ്പിനെക്കുറിച്ചും അന്വേഷണാത്മക മാധ്യമപ്രവർത്തനത്തെക്കുറിച്ചും സംസാരിക്കാറുണ്ട്.വിക്കിലീക്സിന്റെ പ്രവർത്തനങ്ങൾക്ക് അസാഞ്ജിന് നിരവധി മാധ്യമ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.2010 നവംബ്ർ30ന് ഇന്റ്ർപോൾ അസാഞ്ജിനെതിരെ ലൈംഗികാതിക്രമങ്ങളുമായിബന്ധപ്പെട്ട കേസിൽ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു.

"https://ml.wikipedia.org/w/index.php?title=ജൂലിയൻ_അസാൻജ്&oldid=861045" എന്ന താളിൽനിന്ന് ശേഖരിച്ചത്