"സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ പെരു മുഹമ്മദ് ഫാരിസ് ജനനം march 16 1990 ... എന്നാക്കിയിരിക്കുന്നു
വരി 1:
പെരു മുഹമ്മദ് ഫാരിസ്
മറ്റ് സോഫ്റ്റ്വെയർ ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ ഇൻപുട്ട് ബോക്സുകളിലേക്ക് നേരിട്ട് മലയാളം ടൈപ്പ് ചെയ്യുന്നതിന് വിക്കിപീഡിയയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. നിലവിൽ രണ്ട് രീതികളിൽ മലയാളം ടൈപ്പ് ചെയ്യാൻ ഈ ഉപകരണം സഹായിക്കുന്നു: ലിപ്യന്തരണം (ട്രാൻസ്ലിറ്ററേഷൻ), ഇൻസ്ക്രിപ്റ്റ് എന്നിവയാണവ. തുടക്കക്കാരടക്കം കൂടുതൽ പേർ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത് ലിപ്യന്തരണ രീതിയാണ്.
ജനനം march 16 1990
kasaragod dt
kerala state india

==ലിപ്യന്തരണം==
[[ചിത്രം:Wiki_lipi.png‎|thumb|400px|right|വിക്കിയിലെ എഴുത്തുപകരണം പ്രയോഗത്തിൽ വരുത്തിയിരിക്കുന്ന ലിപ്യന്തരണത്തിന്റെ കീ മാപ്പിങ്ങ് ]]
ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളുപയോഗിച്ച് മലയാള ഭാഷാ അക്ഷരങ്ങളും ചിഹ്നങ്ങളും ടൈപ്പ് ചെയ്യുന്ന ലിപിമാറ്റ സമ്പ്രദായമാത്തെയാണ് ലിപ്യന്തരണം അഥവാ ട്രാൻസ്ലിറ്ററേഷൻ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വലതുവശത്തെ ചിത്രത്തിലെ പട്ടികയിൽ ഒരോ മലയാള അക്ഷരവും ടൈപ്പ് ചെയ്യുന്നതിന്‌ ഏതൊക്കെ ഇംഗ്ലീഷ് കീകൾ ഉപയോഗിക്കണം എന്നത് വ്യക്തമാക്കിയിരിക്കുന്നു.

he is graduated and student +2[[പ്രമാണം:<ref>Example.jpg</ref>--[[ഉപയോക്താവ്:Muhammed faris|Muhammed faris]] 18:01, 1 ഡിസംബർ 2010 (UTC)]]
വ്യജ്ഞനങ്ങളോട് സ്വരങ്ങൾ ചേർക്കുന്ന രീതി:
* ക = ka
* കാ = kaa അല്ലെങ്കിൽ kA
* കി = ki
* കീ = kii അല്ലെങ്കിൽ kI അല്ലെങ്കിൽ kee
* കു = ku
* കൂ = kU അല്ലെങ്കിൽ koo
* കൃ = kR
* കൄ = kRR
* കെ = ke
* കേ = kE
* കൈ = kai
* കൊ = ko
* കോ = kO
* കൗ = kau
* കം = kam
* കഃ = kaH

ഏതാനും ഉദാഹരണങ്ങൾ ഇവിടെ നൽകുന്നു:
* kaakka -> കാക്ക
* pooccha -> പൂച്ച
* prakRthi -> പ്രകൃതി
* Rshinaaradamamgalam -> ഋഷിനാരദമംഗലം

====മലയാള അക്കങ്ങൾ====
നിലവിൽ സംഖ്യകൾക്കായി മലയാളഭാഷാ ലോകത്ത് അറബിക്ക് അക്കങ്ങൾ (0, 1, 2,..9 എന്നിവ) തന്നെയാണ്‌ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്, അതിനാൽ തന്നെ വിക്കിയിലെ ഉപകരണവും സ്വാഭാവിക അക്കങ്ങളായി അറബിക്ക് അക്കങ്ങൾ തന്നെ ഉപയോഗിക്കുന്നു. എങ്കിലും ചില അവസരങ്ങളിൽ മലയാള അക്കങ്ങൾ ഉപയോഗിക്കേണ്ടി വരാറുണ്ട്, സാന്ദർഭികമായി മലയാള അക്കങ്ങളെ പ്രതിപാദിക്കുന്ന അവസരങ്ങൾ, വിക്കിപീഡിയ ലേഖനങ്ങളിൽ കുറിപ്പുകൾ ചേർക്കേണ്ടി വരുമ്പോൾ എന്നിവ അതിനുദാഹരണങ്ങളാണ്‌ (ലേഖനങ്ങളിലെ കുറിപ്പുകളുടെ ക്രമത്തിന്‌ മലയാള അക്കങ്ങൾ ഉപയോഗിക്കണെമെന്നത് വിക്കിപീഡിയയിലെ ഒരു നയമാണ്‌). ബാക്ക്സ്ലാഷ് (\) അടിക്കുകയും അതിനുശേഷം ആവശ്യമുള്ള അക്കം അടിക്കുകയും ചെയ്ത് ആവശ്യമുള്ള മലയാളം അക്കങ്ങൾ ചേർക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌ ൩ (3 എന്ന മലയാള അക്കം) ചേർക്കുവാൻ \3 എന്ന് ടൈപ്പ് ചെയ്താൽ മതിയാകും. ഒരോ അക്കവും ഇതേ രീതിയിൽ ചേർക്കേണ്ടി വരും, അതായത് ൧൪൫ (=145) ചേർക്കാൻ \1\4\5 എന്ന് ടൈപ്പ് ചെയ്യണം.
====സ്വരചിഹ്നങ്ങൾ====
ചില അവസരങ്ങളിൽ സ്വരചിഹ്നങ്ങൾ പ്രതേകം ടൈപ്പ് ചെയ്യേണ്ട ആവശ്യം വന്നേക്കും. അവ ചേർക്കുന്ന വിധം:

aa\ = ാ

i\ = ി

ii\ = ീ

u\ = ു

uu\ = ൂ

R\ = ൃ

RR\ = ൄ

e\ = െ

E\ = േ

ai\ = ൈ

o\ = ൊ

O\ = ോ

au\ = ൗ

au\\ = ൌ (ശ്രദ്ധിക്കുക ൗ ആണ് പൊതുവേ ഉപയോഗിക്കപ്പെടുന്നത്)

m\ = ം

Ll\ = ൢ

Lll\ = ൣ

====എസ്കേപ്പിങ്ങും ലിപ്യന്തരണം പ്രവർത്തനരഹിതമാക്കലും====
മലയാളം ടൈപ്പ് ചെയ്തുകൊണ്ടിരിക്കേ ഇംഗ്ലീഷ് അക്ഷരങ്ങൾ ടൈപ്പ് ചെയ്യണമെന്നുണ്ടെങ്കിൽ ബാക്ക്സ്ലാഷിന്‌ ശേഷം ആവശ്യമുള്ള അക്ഷരം ടൈപ്പ് ചെയ്താൽ മതിയാകും, ml എന്ന് ചേർക്കാൻ \m\l എന്ന് ടൈപ്പ് ചെയ്യാം. മലയാളം ടൈപ്പ് ചെയ്തുകൊണ്ടിരിക്കേ ഏതാനും ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർക്കാൻ ഈ രീതി വളരെ ഉപകാരപ്രദമായിരിക്കും. അതല്ലാതെ ലിപ്യന്തരണം നിർത്തിവെക്കാൻ മൂന്ന് വഴികളുണ്ട്. ഒന്നാമത്തെ വഴി കണ്ട്രോൾ കീയും M കീയും (Ctrl+M) ഒന്നിച്ചമർത്തുകയാണ്‌, അതുവഴി ലിപ്യന്തരണം നിർജ്ജീവമാകുന്നു. അടുത്ത തവണ Ctrl+M അമർത്തുന്നതോടെ ലിപ്യന്തരണം വീണ്ടും സജീവമാകുകയും ചെയ്യും. ഈ രീതിയിലുള്ള കുറുക്കു കീ കോമ്പിനേഷൻ എല്ലാ ബ്രൗസറിലും പ്രവർത്തിക്കാറില്ല. ഒരോ ഇൻപുട്ട് ബോക്സിനും സമീപത്തുള്ള ''മലയാളത്തിലെഴുതുക'' എന്ന ചെക്ക്ബോക്സുകൾ ടിക്ക് ചെയ്യുകയും അൺടിക്ക് ചെയ്യുകയും വഴി ലിപ്യന്തരണത്തെ നിയന്ത്രിക്കുന്നതാണ്‌ രണ്ടാമത്തെ വഴി. Ctrl+M കുറുക്കു കീ പ്രവർത്തിക്കാത്ത ബ്രൗസറുകളിൽ ചെക്ക് ബോക്സുകൾ ഉപയോഗിക്കുക വഴി ലിപ്യന്തരണം നിർത്തുവാൻ തുടരുവാനും സാധ്യമാണെങ്കിലും പല ഉപയോക്താക്കളും കുറുക്കു കീകളായിരിക്കും കൂടുതൽ ആഗ്രഹിക്കുക, അതിനു വേണ്ടിയുള്ളതാണ്‌ <> എന്ന് ടൈപ്പ് ചെയ്തുള്ള മൂന്നാമത്തെ വഴി. ലിപ്യന്തരണം സജീവമായിരിക്കേ <> എന്ന് ടൈപ്പ് ചെയ്താൽ അത് അപ്രത്യതക്ഷമാകുകയും ലിപ്യന്തരണം നിർജ്ജീവമാകുകയും ചെയ്യും. വീണ്ടും <> ടൈപ്പ് ചെയ്താൽ അത് അപ്രത്യക്ഷമാകുകയും ലിപ്യന്തരണം ആരംഭിക്കുകയും ചെയ്യുന്നതാണ്‌. ഇതിനിടയിൽ <> എന്ന് ചേർക്കേണ്ടി വരികയാണെങ്കിൽ < എന്നതിനുശേഷം സ്പേസ് അടിക്കുകയും സ്പേസ് ഒഴിവാക്കി > ചേർക്കുകയും വഴി അത് സാധ്യമാക്കാം. ചെക്ക് ബോക്സ് വഴിയോ Ctrl+M വഴിയോ ലിപ്യന്തരം നിർജ്ജീവമാക്കിയിട്ടുണ്ടെങ്കിൽ ഈ രീതിയിൽ അത് സജീവമാക്കാൻ കഴിയില്ല.

===മറ്റ് ചിഹങ്ങൾ===
*1/2\ = ൴ (മലയാള അര ചിഹ്നം)
*1/4\ = ൳ (മലയാള കാൽ ചിഹ്നം)
*3/4\ = ൵ (മലയാള മുക്കാൽ ചിഹ്നം)
*10\ = ൰ (മലയാള അക്കം പത്ത്)
*100\ = ൱ (മലയാള അക്കം നൂറ്)
*1000\ = ൲ (മലയാള അക്കം ആയിരം)
*--\ = – (en dash)
*---\ = — (em dash)
*<nowiki>\-</nowiki> = − (കുറക്കൽ ചിഹ്നം)
*<nowiki>\*</nowiki> = × (ഗുണനം ചിഹ്നം)
*<nowiki>\/</nowiki> = ÷ (ഹരണം ചിഹ്നം)

==ഇൻസ്ക്രിപ്റ്റ്==
ഒരോ മലയാള അക്ഷരങ്ങളും ചിഹ്നങ്ങളും പ്രതേകം കീകൾ ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്ന ഇൻസ്ക്രിപ്റ്റ് രീതിയും വിക്കിപീഡിയയിൽ ലഭ്യമാണ്.

[[File:Inscript keyboard ml.png|thumb|right|500px|മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് ലെയൗട്ട്]]
ഇൻസ്ക്രിപ്റ്റ് രീതിയിൽ ഒരോ മലയാള അക്ഷരവും ടൈപ്പ് ചെയ്യുന്നതിന് ഏതൊക്കെ കീകൾ ഉപയോഗിക്കണം എന്നത് വ്യക്തമാക്കുന്ന കീബോർഡ് ലേയൗട്ടിന്റെ ചിത്രം വലത് വശത്ത് കാണാം.