"സകാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
=== സകാത്ത് കൊടുക്കാൻ ബാദ്ധ്യതയുള്ളവർ ===
ഒരു മുസ്ലിം നിശ്ചിത അളവ് സമ്പത്തിന്റെ ഉടമയായി ഒരു വർഷം പൂർത്തിയാകുമ്പോഴാണ് അവന് സകാത്ത് നിർബന്ധമാകുന്നത്. സകാത്ത് കൊടുക്കാൻ നിബന്ധമായ ഏറ്റവും കുറഞ്ഞ അളവിനെ നിസാബു് എന്നുവിളിക്കുന്നു. ഹദീഥുകളുടെ അടിസ്ഥാനത്തിൽ സ്വർണ്ണം, വെള്ളി എന്നിവയുടെ നിസാബ് താഴെ പറഞ്ഞിരിക്കുന്ന പ്രകാരമാണ്. ശുദ്ധമായ സ്വർണ്ണം 20 [[ദിനാർ]] അഥവാ (85 ഗ്രാം അതായത് 10.625 പവൻ), [[വെള്ളി]] 100 [[ദിർഹം]] (595 ഗ്രാം). സ്വർണ്ണം, വെള്ളി, പണം, വസ്തുവകകൾ, കച്ചവടസാമഗ്രികൾ, ഓഹരികൾ മുതലായവക്ക് 2.5% ആണ് സക്കാത്ത്. കാർഷിക ഉൽപ്പന്നങ്ങൾ പ്രകൃത്യാ നനക്കുന്നവയാണെങ്കിൽ 10% -വും കൃത്രിമമായി നനക്കുന്നവയാണെങ്കിൽ 5%-വും ആണ് സക്കാത്ത്.
 
{{ഉദ്ധരണി|നിങ്ങൾ (യുദ്ധത്തിൽ) നേടിയെടുത്ത ഏതൊരു വസ്തുവിൽ നിന്നും അതിൻറെ അഞ്ചിലൊന്ന്‌ അല്ലാഹുവിനും റസൂലിനും (റസൂലിൻറെ) അടുത്ത ബന്ധുക്കൾക്കും അനാഥകൾക്കും പാവപ്പെട്ടവർക്കും വഴിപോക്കൻമാർക്കും ഉള്ളതാണെന്ന്‌ നിങ്ങൾ മനസ്സിലാക്കുവിൻ. അല്ലാഹുവിലും സത്യാസത്യവിവേചനത്തിൻറെ ദിവസത്തിൽ അഥവാ ആ രണ്ടു സംഘങ്ങൾ ഏറ്റുമുട്ടിയ ദിവസത്തിൽ നമ്മുടെ ദാസന്റെ മേൽ നാം അവതരിപ്പിച്ചതിലും നിങ്ങൾ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിൽ. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.|20px|20px|''[[ഖുർആൻ|ഖുർആൻ (മലയാളവിവിർത്തനം)]]''|[[അൻഫാൽ|8:41]]}}
"https://ml.wikipedia.org/wiki/സകാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്