"അലക്സാണ്ടർ ഫ്ലെമിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
 
== പെൻസിലിന്റെ ജനനം ==
[[Image:PenicillinPSAedit.jpg|thumb|പെനിസിലിൻ എന്ന മാന്ത്രിക മരുന്ന്]]
1928 -ൽ മെഡിക്കൽ ഗവേഷണ കൗൺസിലിൻറെ പ്രസിദ്ധീകരണത്തിനുവേണ്ടി ഒരു പ്രബന്ധം തയാറാക്കാനുള്ള പ്രവൃത്തിലായിരുന്നു ഫ്ലെമിങ്. സ്റ്റെഫലോകോക്കസ് എന്നയിനം ബാക്ടീരിയയെ കുറിച്ചാണ് ലേഖനമെഴുതേണ്ടത്. ധാരാളം രോഗങ്ങൾക്കു കാരണമായ ബാക്റ്റീരിയയാണ് സ്റ്റെഫലോകോക്കസ്. പരീക്ഷണങ്ങൾക്കായി അദ്ദേഹം അത്തരം [[ബാക്ടീരിയ|ബാക്ടീരിയകളെ]] വളർത്തിയെടുക്കാൻ തുടങ്ങി.<ref>Hare, R. ''The Birth of Penicillin'', Allen & Unwin, London, 1970</ref>
 
ഒരു ദിവസം ഈ പാത്രങ്ങളിലൊന്ന് അടച്ചുവെക്കാൻ മറന്നുപോയി. ജനാലക്കരികിലിരുന്ന ഈ പാത്രത്തിൽ ഒരുതരം [[പൂപ്പൽ]] വളർന്നിരിക്കുന്നതായി ഫ്ലെമിങ്ങിൻറെ ശ്രദ്ധയിൽപ്പെട്ടു. പൂപ്പൽ ബാധിച്ച ബാക്ടീരിയൽ കൾച്ചർ എടുത്തുകളയുന്നതിനു പകരം അദ്ദേഹം അതു നിരീക്ഷിക്കുകയാണു ചെയ്തത്. ചുറ്റുമുള്ള ബാക്ടീരിയകൾ നശിച്ചുപോയതായി അദ്ദേഹം കണ്ടു.
 
ബാക്ടീരിയെ നശിപ്പിച്ച പൂപ്പലിനെ കൂടുതൽ പരിശോധനക്കായി വേർതിരിച്ചെടുത്തു. പെൻസിലിയം ഇനത്തിൽപ്പെട്ട (Pencillium notatium) ഒന്നായിരുന്നു ഈ പൂപ്പൽ അവയിൽനിന്നു വേർതിരിച്ചെടുത്ത പദാർത്ഥങ്ങൾക്ക് ബാക്ടീരിയകളുടെ വളർച്ച തടയാനുള്ള ശേഷിയുള്ളതായി അദ്ദേഹം മനസ്സിലാക്കി. പുതിയ പദാർഥത്തിന് പെൻസിലിൻ<ref>{{cite book
| author = Michael, Roberts, Neil, Ingram
| title = Biology
| publisher = [[Springer-Verlag]]
| series = Edition: 2, illustrated
| year = 2001
| url = http://books.google.com/?id=juiDySqWVYkC&printsec=frontcover#PPT112,M1
| isbn = 0748762388 }}</ref>
എന്ന പേരുനൽകി.<ref>Diggins, F. ''The true history of the discovery of penicillin by Alexander Fleming'' Biomedical Scientist, March 2003, Insititute of Biomedical Sciences, London. (Originally published in the Imperial College School of Medicine Gazette)</ref>
 
== ചെയിനും ഫ്ലോറിയും ==
"https://ml.wikipedia.org/wiki/അലക്സാണ്ടർ_ഫ്ലെമിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്