"വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+ചിത്രം
No edit summary
വരി 1:
[[പ്രമാണം:PHAROS2006.jpg|2px50|thumb|right|ചിത്രകാരന്റെഅലക്സാൻട്രിയയിലെ ഭാവനയിലെദീപസത്ംഭം ചിത്രകാരന്റെ ദീപസ്തംഭംഭാവനയിൽ]]
നാവികർക്കു വഴികാട്ടിയായ പ്രകാശസ്രോതസ്സോടുകൂടിയ ഗോപുരമാണ് '''ദീപസ്തംഭം'''. കടൽയാത്രക്കാർക്ക് തങ്ങളുടെ ജലയാനത്തിന്റെ സ്ഥാനം തിരിച്ചറിഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി തുറമുഖങ്ങളിലും അപായസാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകാനായി അത്തരം ഇടങ്ങളിലും ദീപസ്തംഭങ്ങൾ സ്ഥാപിക്കാറുണ്ട്. പൊതുവേ, വളരെ ഉയരവും കോൺ ആകൃതിയുമുള്ള ടവറുകളാണ് ദീപസ്തംഭങ്ങൾ. സാധാരണയായി വെളുപ്പ്, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിൽ ഏതെങ്കിലുമൊന്നു മാത്രമായോ, രണ്ടുനിറങ്ങൾ ഇടകലർത്തിയോ ഉപയോഗിച്ചിരിക്കും. തിരശ്ചീന ബാൻഡുകളായോ സർപ്പിലാകാര(spiral) ത്തിലോ ആണ് നിറങ്ങൾ നൽകാറുള്ളത്. ചതുരാകൃതി, സിലിൻഡറാകാരം, ഒക്റ്റഗണൽ, സ്കെലിറ്റൽ എന്നിങ്ങനെ ഇതര ആകൃതികളിലും ദീപസ്തംഭങ്ങൾ നിർമിക്കാറുണ്ട്. സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിനു യോജിച്ച രീതിയിലുള്ള നിർമാണപദാർഥങ്ങളാണ് സാധാരണയായി ഉപയോഗിക്കുന്നത്. കല്ല്, തടി, കോൺക്രീറ്റ്, ഉരുക്ക് എന്നിവയൊക്കെ ഇക്കൂട്ടത്തിൽപ്പെടുന്നു. കാഴ്ചയ്ക്ക് ഓരോ ദീപസ്തംഭവും അതിന്റേതായ പ്രത്യേകതകളോടെ എടുത്തുനില്ക്കുന്നു. തുറമുഖകവാടങ്ങൾ, പാറക്കെട്ടുകൾനിറഞ്ഞ കടൽത്തീരത്തെ കുന്നുകൾ, മണൽത്തിട്ടുകൾ, കടലിൽത്തന്നെയുള്ള സദാ തിരമാലയടിക്കുന്ന റീഫുകൾ എന്നിങ്ങനെ തികച്ചും വിഭിന്നങ്ങളായ സ്ഥലങ്ങളിലും ദീപസ്തംഭങ്ങൾ നിർമിക്കാറുണ്ട്. പല ദീപസ്തംഭങ്ങളും ഇക്കാലത്തും പ്രവർത്തനക്ഷമങ്ങളാണ്. എന്നാൽ കാലപ്പഴക്കത്താൽ പ്രവർത്തനരഹിതങ്ങളായവയും പ്രവർത്തിപ്പിക്കാത്തവയും ഉണ്ട്. ചില ദീപസ്തംഭങ്ങൾ ആഞ്ഞടിച്ച തിരമാലകളാൽ തകർന്നുപോയിട്ടുണ്ട്. ചിലവ പിന്നീട് പുനർനിർമിച്ചു. വൈദ്യുതിയോ സോളാർ ഊർജമോകൊണ്ടു പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ഇനത്തിലുള്ള ദീപസ്തംഭങ്ങളാണ് ഇപ്പോൾ കൂടുതലായുള്ളത്. പ്രവർത്തിപ്പിക്കുന്നതിനായി സങ്കീർണമായ യന്ത്രസംവിധാനങ്ങളൊന്നുംതന്നെ ആവശ്യമില്ല എന്നത് ഇവയുടെ പ്രത്യേകതയാണ്. സാങ്കേതികവിദ്യ വികസിച്ചതോടെ, നാവികയാത്രയിൽ ദീപസ്തംഭങ്ങൾക്ക് പണ്ടുണ്ടായിരുന്നത്ര പ്രാധാന്യം ഇപ്പോഴില്ല. എങ്കിലും നിർമാണത്തിലും പരിപാലനത്തിലുമുള്ള കുറഞ്ഞ ചെലവ്, വിശ്വാസ്യത, ലാളിത്യം എന്നീ ഗുണങ്ങളാൽ നാവികരുടെ വഴികാട്ടിയും സംരക്ഷകനുമായി ദീപസ്തംഭങ്ങൾ പലയിടങ്ങളിലും ഇപ്പോഴും നിലനില്ക്കുന്നു.
 
"https://ml.wikipedia.org/wiki/വിളക്കുമാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്