"അരാം പ്രഥമൻ കെഷീഷിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
(ചെ.) പുതിയതാള്
(വ്യത്യാസം ഇല്ല)

15:18, 30 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ സ്വയംശീർ‍ഷകസഭകളിലൊന്നായ കിലിക്യാ അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കാതോലിക്കോസാണു് പരിശുദ്ധ ആരാം കെഷീഷിയാൻ ബാവ. കാതോലിക്കോസേറ്റ് ഓഫ് ദ ഗ്രേറ്റ് ഹൗസ് ഓഫ് കിലിക്യാ (അർമീനിയൻ‍: Կաթողիկոսութիւն Հայոց Մեծի Տանն Կիլիկիոյ ) എന്നും അറിയപ്പെടുന്ന അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ ആസ്ഥാനം 1930 മുതൽ ലെബാനോനിലെ ബെയ്റൂട്ടിനടുത്തുള്ള അന്തേലിയാസാണു്.

പരിശുദ്ധ അരാം പ്രഥമൻ കെഷീഷിയൻ ബാവയും ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവയും

അർമീനിയൻ ഓർത്തഡോക്സ് സഭയിലെ ഒരു വിഭാഗം കൂടിയാണു് കിലിക്യാ സിംഹാസനം. കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസിനു് സമ്പൂർണ സ്വയംഭരണാവകാശമുണ്ടെങ്കിലും സംയുക്ത അർമീനിയൻ ഓർത്തഡോക്സ് സഭയിൽ മുപ്പനുസരിച്ചു് രണ്ടാം സ്ഥാനമാണു്.

ബെയ്‌റൂട്ടിൽ 1947-ൽ ജനിച്ച അരാം കെഷീഷിയാൻ 1980ൽ എപ്പിസ്കോപ്പയായി. 1995 ജൂലൈ ഒന്നിന്‌ കിലിക്യയിലെ 45-ാമത്തെ കാതോലിക്കോസായി സ്‌ഥാനാരോഹണം ചെയ്‌തു. സഭകളുടെ ലോക കൗൺസിൽ (ഡബ്ലിയു. സി. സി.) മോഡറേറ്ററായി രണ്ടു തവണ അതായതു് 15 വർഷം (1991 - 2006) പ്രവർത്തിച്ചു. ഈ സ്‌ഥാനത്തെത്തുന്ന ആദ്യത്തെ ഓർത്തഡോക്‌സുകാരനും ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയുമായിരുന്നു അദ്ദേഹം. ഈ സ്‌ഥാനത്തേക്ക്‌ ഒരാൾ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടുന്നതും ആദ്യമായിട്ടായിരുന്നു.

ലെബനോനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിൽ ബാവ പ്രമുഖ പങ്കു വഹിച്ചു. ലോക മത മ്യൂസിയം ഫൗണ്ടേഷൻ, സമാധാനത്തിനു വേണ്ടിയുള്ള ലോക മത സംഘടന എന്നിവയുടെ പ്രസിഡന്റും ആണ്‌ ബാവ.

സഹോദരീ സഭാതലവനായ ഓർത്തഡോക്സ് പൗരസ്ത്യ സഭ പരമാദ്ധ്യക്ഷൻ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവയുടെ ക്ഷണ പ്രകാരം 2010 ഫെ 24 മുതൽ 28 വരെ പരിശുദ്ധ ആരാം കെഷീഷിയാൻ ബാവ കേകളത്തിൽ സന്ദർശനം നടത്തി.

അവലംബം

പുറം കണ്ണി

"https://ml.wikipedia.org/w/index.php?title=അരാം_പ്രഥമൻ_കെഷീഷിയൻ&oldid=860086" എന്ന താളിൽനിന്ന് ശേഖരിച്ചത്