"കോട്ടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ക്രോസ് റഫറന്‍സ് ഫിക്സ്
വരി 5:
{{വൃത്തിയാക്കേണ്ടവ}}
 
[[പാലക്കാട്‌]](PALAKKAD) ജില്ലാ ആസ്ഥാനത്തു നിന്നും പതിനാറു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന [[ഗ്രാമം|ഗ്രാമമാണ്‌]] കോട്ടായി. ഇത്‌ ആലത്തൂര്‍‍ താലൂക്കില്‍ ഉള്‍പ്പെടുന്നു. നിയമസഭാ നിയോജകമണ്ഡലം [[കുഴല്‍‌‍മന്ദം|കുഴല്‍മന്ദവും]] ലോക്‌സഭ [[നിയോജക മണ്ഡലം]] [[ഒറ്റപ്പാലം|ഒറ്റപ്പാലവും]] ആണ്‌. വിദ്യാഭ്യാസ ഉപജില്ല [[പറളി]] ആണ്‌. നെല്‍ കൃഷിയാണ്‌ ഭൂരിപക്ഷം ജനങ്ങളുടെയും തൊഴില്‍. കൂടാതെ പച്ചക്കറികളും ചക്കരക്കിഴങ്ങും ([[മധുരകിഴങ്ങ്‌]]) കൃഷി ചെയ്തു വരുന്നു. മണ്‍സൂണ്‍ - [[തുലാവര്‍ഷം]] മഴയും മലമ്പുഴ ജലസേചന പദ്ധതിയും ആശ്രയിച്ചാണ്‌ കൃഷി ചെയ്യപ്പെടുന്നത്‌.
 
[[കന്നുതെളി ]] (മരമടി) മത്സരം ഇവിടത്തെ പ്രധാന വിനോദമാണ്‌. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട കന്നുതെളിക്കണ്ടം ഇവിടെ സ്ഥിതി ചെയ്യുന്നു. കാളത്തല പ്രതിഷ്ഠയായിട്ടുള്ള മുണ്ടിയന്‍ കാവ്‌ അനന്യമാണ്‌. ആല്‍ത്തറയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കാളത്തലകളാണ്‌ മുണ്ടിയന്‍ കാവ്‌. ആടുമാടുകളെ വീട്ടില്‍ വളര്‍ത്തുന്ന ഗ്രാമീണര്‍ അവയുടെ ക്ഷേമപരിപാലനത്തിനു വേണ്ടി മുണ്ടിയനുനേര്‍ച്ച നേരുന്നു.പാലക്കാട്‌ ജില്ലാ ആസ്ഥാനത്ത്‌ [[ഹൈദരലി]] [[കോട്ട]] നിര്‍മ്മിക്കുന്നതിനു മുമ്പ്‌ ഇവിടെ കോട്ട പടുത്തുയര്‍ത്താന്‍ ഉദ്യമിച്ചിരുന്നു. ഇതിനായി വലിയ പാറക്കല്ലുകളും സ്വരൂപിച്ചുവെപ്പിച്ചു. പിന്നീട്‌ കോട്ട പാലക്കാട്ടേക്കു മാറ്റുകയാണുണ്ടായത്‌. നിരപ്പായ ഈ സ്ഥലം പിന്നീട്‌ ഗ്രാമീണര്‍ പച്ചക്കറി ചന്തയായി ഉപയോഗിച്ചു. ഈ സ്ഥലം ഇപ്പോള്‍ കോട്ടച്ചന്ത എന്ന പേരില്‍ അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/കോട്ടായി" എന്ന താളിൽനിന്ന് ശേഖരിച്ചത്