"അടിമത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) [r2.6.5] യന്ത്രം ചേർക്കുന്നു: hif:Gulami
വരി 7:
തൊഴിലാളി, മുതലാളിയുടെ ആശ്രിതനോ സേവകനോ അല്ലെന്നുള്ള ആശയം ആധുനിക സമുദായങ്ങൾ അടുത്തകാലത്താണ് സ്വീകരിക്കാൻ തുടങ്ങിയത്. വേതനത്തിനുവേണ്ടി ഇന്നത്തെ തൊഴിൽവിപണിയിൽ തൊഴിലാളി കൈമാറ്റം ചെയ്യുന്നത് അവന്റെ യത്നം മാത്രമാണ്. പക്ഷേ, പൗരാണികസമുദായങ്ങൾ സ്വീകരിച്ചിരുന്ന നിലപാട് അങ്ങനെ ആയിരുന്നില്ല, വേതനം നല്കുന്നവന്റെ ആശ്രിതനോ കീഴാളനോ ദാസനോ ആണ് തൊഴിലാളി എന്നതായിരുന്നു അവരുടെ വിശ്വാസം. ആശ്രിതതൊഴിലിന്റെ (dependent labour) നീചമായ വകഭേദമാണ് അടിമത്തം. [[ഇന്ത്യ|ഇന്ത്യയിലെ]] [[ശൂദ്രർ]], [[ബാബിലോണിയ|ബാബിലോണിയയിലെ]] മുഷ്കെനു (Mushkenu), [[ചൈന|ചീനയിലെ]] കോ (Ko'), [[റോം|റോമിലെ]] ക്ളയന്റ്സ് (Clients) എന്നിവരെല്ലാം അടിമകളെപ്പോലെ വേല ചെയ്തിരുന്ന ആശ്രിതതൊഴിലാളികളായിരുന്നു. വളരെ പരിമിതമായ അവകാശങ്ങളും സ്വാതന്ത്ര്യവും മാത്രമുണ്ടായിരുന്ന ഇത്തരത്തിലുള്ള തൊഴിലാളികൾ വിരളമായ സമുദായത്തിലാണ് യഥാർത്ഥ അടിമത്തത്തിന് പ്രചാരം സിദ്ധിച്ചത്. പ്രാചീന റോമാസാമ്രാജ്യം, പ്രാചീന ഗ്രീസ്, യു.എസ്സിലെ തെക്കൻ സംസ്ഥാനങ്ങൾ എന്നിവയുടെ സമ്പദ് വ്യവവസ്ഥ അടിമത്തൊഴിലിൽ അധിഷ്ഠിതമായിരുന്നു. [[ചീന]], [[ഇന്ത്യ]], [[ഈജിപ്ത്]] എന്നിവിടങ്ങളിലെ പ്രാചീന സമുദായങ്ങളിൽ ജംഗമവസ്തുക്കളായി കരുതപ്പെട്ടിരുന്ന അടിമകൾ ഉണ്ടായിരുന്നുവെങ്കിലും ധാരാളമായി ആശ്രിതതൊഴിലാളിവർഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അടിമത്തൊഴിലായിരുന്നില്ല അവരുടെ ആർഥിതജീവിതത്തിന്റെ അസ്തിവാരം.
 
== ചരിത്രം ==
== ഉത്പത്തി ==
മാനവരാശിയുടെ പ്രാക് ചരിത്രം വ൪ഗരഹിതമാണ് . കൂട്ടായ വേട്ടയാടലും പൊതുവായ ഉപയോഗവും . ഇവിടെ സ്വകാര്യസ്വത്ത് ലവലേശമില്ല. ഇതാകട്ടെ മനുഷ്യന്റെ ബലഹീനതയുടെ ഫലമാണ് . ഉല്പാദനോപകരണങ്ങളുടെ വള൪ച്ചയല്ല, മറിച്ച് അവയുടെ അപരിഷ്കൃതത്വമാണ് മനുഷ്യനെ പ്രാകൃത കമ്മ്യൂണിസമെന്നറിയപ്പെടുന്ന ഈ വ്യവസ്ഥിതിയിൽ തളച്ചിട്ടത് .
 
എന്നാൽ ഉൽപാതനോപകരണങ്ങൾ പരിഷ്കരിക്കപ്പെട്ടതോടെ സ്ഥിതി മാറി. അമ്പും വില്ലും ഉല്പാദനവ്യവസ്ഥയിൽ വമ്പിച്ച വിപ്ലവമുണ്ടാക്കി . കൂട്ടംകൂട്ടമായി കന്നുകാലികളെ പോറ്റിവള൪ത്താമെന്നായി .കൃഷിയുടെ കണ്ടുപിടുത്തം താന്താങ്ങളുടെ ആവശ്യത്തിൽ കവിഞ്ഞ ഉല്പാദനത്തിലേക്ക് മനുഷ്യസമുദായത്തെ നയിച്ചു. ഇതാകട്ടെ ചിലരുടെ പക്കൽ കുറച്ചും മറ്റുചിലരുടെ പക്കൽ അധികവും സ്വത്തുക്കൾ കേന്ദ്രീകരിക്കുന്നതിലേക്ക് നയിച്ചു. സമൂഹം പതിയെ അസമത്വത്തിലേക്ക് നീങ്ങി. സ്വകാര്യസ്വത്ത് ഉത്ഭവിച്ചു. കന്നുകാലികളും മറ്റുസ്വത്തുക്കളും പിൻഗാമികൾക്ക് ലഭിക്കുന്ന പിൻതുട൪ച്ചാവകാശം കൈവന്നു . ഇതിന്റെയെല്ലാം ഫലമായി പ്രാകൃത കമ്മ്യൂണിസ്റ്റ് വ്യവസ്ഥയ്ക്ക് ഉടവുതട്ടി. നദീതീരങ്ങളിൽ വാസമുറപ്പിച്ചതോടെ വിസ്തൃതിയും വളക്കൂറുള്ളതുമായ ഭൂമിയിൽ കൃഷിചെയ്യാൻ തുടങ്ങി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകൽച്ച വ൪ധിച്ചു. ഇരുമ്പിന്റെ കണ്ടുപിടുത്തത്തോടെ കൃഷിയും കൈതൊഴിലുകളും അഭിവൃദ്ധിപ്പെട്ടു . അടിമകളും ഉടമകളും തമ്മിൽ മത്സരിക്കുന്ന ഒരു പുതിയ സാമൂഹികവ്യവസ്ഥിതി രൂപം കൊണ്ടു. ഇവിടെ ഭൂമിയും അടിമയും ഉൾപ്പടെയുള്ള സകലതിന്റെയും അവകാശം ഉടമയ്കായിരുന്നു. യുദ്ധങ്ങളിൽ ലഭിച്ച അടിമകളെ ഉപയോഗിച്ച് ഉല്പാദനം വ൪ധിപ്പിച്ചു.
 
അടിമത്തം എവിടെ എന്ന്, എങ്ങനെ തുടങ്ങി എന്ന് ഉറപ്പിച്ചുപറയുവാൻ നിവൃത്തിയില്ല. മാനുഷികാവശ്യങ്ങൾ യാതൊന്നും ഇല്ലാതിരുന്ന അടിമ ചരിത്രകാലോദയം മുതൽ അസ്വതന്ത്രനായിരുന്നു. സ്വവർഗത്തിൽപ്പെട്ടവരെ അടിമയാക്കുന്നതിൽ സ്വാഭാവികമായ വിമുഖത മിക്കയിടങ്ങളിലും കണ്ടിരുന്നു. അധികപ്പറ്റായിത്തീരുന്ന ഒരു കുട്ടിയെ വില്ക്കുന്നതിനുമുൻപ്, അതിനെ വിജനപ്രദേശത്ത് കിടത്തി 'വിദേശി'യാക്കുന്ന ഒരു ചടങ്ങ് പ്രാചീനയവനർക്കുണ്ടായിരുന്നു. അടിമയായി താഴ്ത്താൻ ശിക്ഷിക്കപ്പെട്ട റോമാക്കാരനെ അന്യനാട്ടിൽ കൊണ്ടുപോയി വില്ക്കണമെന്ന ഒരു നിയമം പണ്ട് റോമാസാമ്രാജ്യത്തിലുണ്ടായിരുന്നു. അന്യനാടുകളിൽനിന്ന് അടിമകളെ സമ്പാദിക്കുവാൻ അതിപ്രാചീനമാർഗ്ഗം യുദ്ധംതന്നെയായിരുന്നു. സംഘടിതശക്തിയും കേന്ദ്രീകൃതമായ അധികാരവും വൻതോതിലുള്ള [[കൃഷി|കൃഷിയും]] വ്യവസായവുമെല്ലാം അടിമത്തത്തിന്റെ വളർച്ചയ്ക്ക് കാരണമായി.
 
"https://ml.wikipedia.org/wiki/അടിമത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്