"അല്ലാഹു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
[[File:Allah-eser2.png|thumb| അറബിക് കാലിഗ്രാഫിയിൽ അല്ലാഹ് എന്നെഴുതിയിരിക്കുന്നത്]]
{{ഇസ്‌ലാം‌മതം}}
[[അറബി ഭാഷ|അറബി ഭാഷയിൽ]] ഏകദൈവത്തെ സൂചിപ്പിക്കുന്ന പദമാണ് അല്ലാഹു. (ആംഗലേയം: Allāh; അറബി: - '''اﷲ''' ). ഈ [[അറബി]] വാക്ക് പുല്ലിംഗമോ സ്ത്രീലിംഗമോ ദ്വിവചനമോ ബഹുവചനമോ അല്ല. ഭാഷാപരമായി തികച്ചും ഏക [[ദൈവം|ദൈവത്തെ]] സൂചിപ്പിക്കുന്നതാണ്‌ ഈ വാക്ക്. നാനാമതക്കാരായ അറബികൾ ദൈവത്തെ സൂചിപ്പിക്കാൻ ഈ പദം ഉപയോഗിച്ചു വരുന്നു..കൂടാതെ ലോകത്തെമ്പാടുമുള്ള [[ഇസ്‌ലാം]] മത വിശ്വാസികൾ ഏക ദൈവത്തെ ഈ പദമുപയോഗിച്ചാണ് പരാമർശിക്കാറുള്ളത്.
 
സർവലോക രക്ഷിതാവായ അല്ലാഹുവിന്റെ പ്രകൃതി ഏകകമാണ്. ﴾هُوَ اللَّهُ أَحَد ﴿. ഭൂമിയിൽ അവന്റെ അറിവോ സമ്മതമോ ഇല്ലാതെ യാതൊന്നും ചലിക്കുകയോ സ്പന്ദിക്കുകയോ ഇല്ല. മനുഷ്യന്റെ ചിന്തകളും നിശ്വാസങ്ങളും അവനറിയുന്നു. മാതാവിന്റെ ഗർഭപാത്രത്തിലെ രൂപം പ്രാപിക്കുന്ന ഭ്രൂണത്തിന്റെ സ്പന്ദനം പോലും അവന്റെ കേൾവിയിലുണ്ട്. അതിൽ രൂപം കൊള്ളുന്ന ഓരോ അണുവിലും ഓരോ മൗലിക ഗണത്തിലും സൂക്ഷ്മ ഗണത്തിലും അവന്റെ ഇടപെടലുകളുണ്ട്. അതിനാൽ അവൻ സകലതും ദർശിക്കുന്നവനും സകലതും കേൾക്കുന്നവനുമാണ് ﴾وَهُوَ السَّمِيعُ البَصِير ُ ﴿.<ref>അബൂ മുഖാതിൽ - ‘അല്ലാഹു തേടുന്നത്...’</ref>
 
{{Arabicterm|اﷲ|Allāh|God}}
 
മനുഷ്യന്റെ ചിന്തകൾക്ക് അവനെ പരിപൂർണർഥത്തിൽ മനസ്സിലാക്കനാവില്ല. പ്രപഞ്ചത്തിലെ ഒന്നിനോടും അവന് സാമ്യതകളും സമാനതകളുമില്ല.
 
== നിരുക്തം ==
അൽ ഇലാഹ് (അർത്ഥം: ദൈവം, The God )എന്ന [[അറബി]] വാക്കിന്റെ ലോപ ശബ്ദമാണ് അല്ലാഹു. [[ഹീബ്രു]] [[ഭാഷ|ഭാഷയിൽ]] ഇലാഹ് എന്നാൽ ദൈവം എന്നർത്ഥം. ഇലാഹ് എന്ന പദത്തിനു മുന്നിലായി [[അറബി]] [[ഭാഷ|ഭാഷയിലുള്ള]] '''അൽ''' എന്ന പദം ചേർത്താണ് '''അല്ലാഹു''' എന്ന പദം ഉണ്ടാക്കിയിരിക്കുന്നത്.
"https://ml.wikipedia.org/wiki/അല്ലാഹു" എന്ന താളിൽനിന്ന് ശേഖരിച്ചത്