"ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
നാഴികക്കല്ലുകൾ
വരി 7:
1921ഒക്ടോബർ 29-ആം തീയതി [[കേരളം|കേരള]]ത്തിലെ [[മാവേലിക്കര]]യിൽ ജനിച്ച അദ്ദേഹത്തിനു് മാതാപിതാക്കളിട്ട പേരു് സി റ്റി തോമാസ് എന്നായിരുന്നു. തോമാസ് മാർ തീമോത്തിയോസ് എന്ന നാമധേയത്തിൽ 1966 മുതൽ [[മലബാർ ഭദ്രാസനം|മലബാർ ഭദ്രാസന]] മെത്രാപ്പോലീത്തയായിരുന്ന അദ്ദേഹത്തെ 1992 സെപ്തബർ 10-ആം തീയതി കൂടിയ [[മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ]] അദ്ദേഹത്തെ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് ദ്വിതീയന്റെ പിൻഗാമിയായി നിയുക്ത കാതോലിക്കോസ്-മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. [[പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് ദ്വിതീയൻ]] സ്ഥാനത്യാഗം ചെയ്തതിനെ തുടർന്നു് 2005 ഒക്ടോബർ 29-ആം തീയതിയാണു് അദ്ദേഹം മലങ്കര മെത്രാപ്പോലീത്താസ്ഥാനം ഏറ്റെടുക്കുകയും ഒക്ടോബർ 31-ആം തീയതി'' ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ'' എന്ന പേരിൽ പരുമല സെമിനാരിയിൽ വെച്ചു പൗരസ്ത്യ കാതോലിക്കോസായി വാഴിയ്ക്കപ്പെടുകയും ചെയ്തു.2010 ഒക്ടോബറിൽ , 90 വയസു തികഞ്ഞ അദ്ദേഹം സ്ഥാനം ഒഴിഞ്ഞ് നിയുക്ത കാതോലിക്കാ ആയിരുന്ന പൗലോസ് മാർ മിലിത്തിയോസിനെ 2010 നവംബർ 1-ആം തീയതി [[ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ|പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ]] എന്ന പേരിൽ സഭയുടെ കാതോലിക്കാ ആയി വാഴിച്ചു. <ref name=mathrubhumi2>[http://www.mathrubhumi.com/online/malayalam/news/story/597983/2010-11-02/kerala പൗലോസ് ദ്വിതീയൻ സ്ഥാനമേറ്റു ,മാതൃഭൂമി, 02 നവംബർ 2010]</ref> ദിദിമോസ് പ്രഥമൻ ബാവാക്ക് ഇപ്പോൾ ''വലിയ ബാവാ'' എന്ന സ്ഥാനമാണ് സഭ നൽകിയിരിക്കുന്നത്.
 
== നാഴികക്കല്ലുകൾ ==
== നൂറ്റിപ്പതിനാലാമൻ ==
സഭാചരിത്രത്തിലും സ്വജീവിതത്തിലും ഏതാനം നാഴികക്കല്ലുകൾ അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായിട്ടുണ്ട്. 14 പേരെ മേല്പട്ട സ്ഥാനത്തേക്ക് ഉയർത്തി ഏറ്റവും അധികം മെത്രാൻ വാഴ്ച നടത്തിയ സഭയിലെ കാതോലിക്കാ എന്ന വിശേഷണത്തിന് അദ്ദേഹം അർഹനായി.സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെ അംഗസഖ്യ (33 പേർ) എക്കാലത്തേതിലും വലുതായി തീരുകയും ചെയ്തു. 2009 ഏപ്രിൽ 4-ന് കോട്ടയം ദേവലോകത്ത് നടന്ന [[മൂറോൻ കൂദാശ]] അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു.നാലു മൂറോൻ കൂദാശകളിൽ സഹകാർമ്മികനായിരുന്ന അദ്ദേഹം ഏറ്റവും ഒടുവിലത്തേതിൽ പ്രധാന കാർമികനായിരുന്നു. വനിതകൾക്ക് പൊതുയോഗങ്ങളിൽ സംബന്ധിക്കുവാൻ അനുവാദം നൽകിയതും മെത്രാൻ തെരഞ്ഞെടുപ്പിന് മാനദണ്ഡവും പെരുമാറ്റചട്ടവും ഏർപ്പെടുത്തിയതും അവ കർശനമായി നടപ്പാക്കിയതും ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായാണ്.
 
[[തോമാ ശ്ലീഹാ]]തൊട്ടുള്ള 114-ആമത്തെ [[പൗരസ്ത്യ കാതോലിക്കോസ്|പൗരസ്ത്യ കാതോലിക്കോസും]] [[മലങ്കര സഭ]]യുടെ പൊതുഭാര ശുശ്രൂഷകനായ [[ജാതിയ്ക്കു് കർത്തവ്യൻ|ജാതിയ്ക്കു് കർത്ത വ്യൻ]] <ref>
പൊതുമാടൻ‍‍ ചെമ്മായി എന്നും അർക്കദിയാക്കോൻ എന്നും ജാതിയ്ക്കു് കർത്തവ്യനെ വിളിച്ചിരുന്നു.
</ref> എന്ന സ്ഥാനി [[മലങ്കര മെത്രാപ്പോലീത്ത]] എന്നു് അറിയപ്പെട്ടുതുടങ്ങിയതിനുശേഷമുള്ള 20-ആമത്തെ [[മലങ്കര മെത്രാപ്പോലീത്ത]]യുമാണു് ഇദ്ദേഹം<ref>
1653-ൽ കൂനൻ കുരിശു് സത്യത്തിനുശേഷമുണ്ടായ സാഹചര്യങ്ങളെ തുടർന്നു് അന്നത്തെ പൊതുഭാര ശുശ്രൂഷകനായ (ജാതിയ്ക്കു് കർത്തവ്യൻ) തോമാ, [[ഒന്നാം മാർ‍ത്തോമാ]] എന്ന പേരിൽ മലങ്കര മെത്രാപ്പോലീത്തയായി അറിയപ്പെട്ടു. റോമൻ കത്തോലിക്കർ അദ്ദേഹത്തെ വ്യാജ മെത്രാനെന്നാണു് വിശേഷിപ്പിച്ചതു്.
</ref>.
 
== അവലംബം ==