"മണർകാട് പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
നടതുറപ്പ്
വരി 1:
കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീർഥാടന കേന്ദ്രമാണ് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] മണർകാടുള്ളമണർകാട്ടുള്ള '''സെന്റ്.മേരീസ് കത്തീഡ്രൽ''' (വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ) അഥവാ '''മണർകാട് പള്ളി'''. സെപ്തംബെർ 1 മുതൽ 8 വരെ [[മറിയം|വിശുദ്ധ മറിയാമിന്റെ]] ജനനത്തിന്റെ സ്മരണ കൊണ്ടാടുന്ന [[എട്ടുനോമ്പുഎട്ടുനോമ്പ്]] ആചരണമാണ് ഇവിടുത്തെ ഏറ്റവും പ്രധാന പെരുന്നാൾ. ഈ കാലയളവിൽ ധാരാളം ഭക്തജനങ്ങൾ ഇവിടെയെത്താറുണ്ട്.
 
==ചരിത്രം==
പള്ളിയിൽ കാണുന്ന ശിലാലിഖിതങ്ങൾ പ്രകാരം 1000 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഈ ദേവാലയം. <ref name=offi_site>[http://www.manarcadstmaryschurch.org/history.htm മണർകാട് പള്ളിയുടെ വെബ്സൈറ്റ്]</ref> ആദ്യം പനമ്പിലും മുളയിലും പണിയപ്പെട്ടിരുന്ന ഈ ദേവാലയം പല പ്രാവശ്യം പുതുക്കി പണിയുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്.16-ആം നൂറ്റാണ്ടിൽ പോർച്ചുഗീസ് മാതൃകയിൽ പൊളിച്ചു പണിതു.
മലങ്കര സഭയിൽ ആദ്യം എട്ടുനോമ്പു ആചരണം ആരംഭിച്ചത് മണർകാട് പള്ളിയിലാണ് എന്നു വിശ്വസിക്കപ്പെടുന്നു. 1836-ൽ ഈ പള്ളിയിലെ എട്ടുനോമ്പ് ആചരണവേളയിൽ സന്ദർശനം നടത്തിയ റവ.ജോസഫ് പീറ്റ് എന്ന ആംഗ്ലിക്കൻ മിഷണറി ധാരാളം വിശ്വാസികൾ നോമ്പനുഷ്ടിച്ചു കൊണ്ട് പള്ളിയിൽ തന്നെ താമസിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.ഇപ്പോൾ ഉള്ള ദേവാലയത്തിന്റെ പണി 1954-ൽ പൂർത്തീകരിച്ചു. വിശുദ്ധ മറിയാമിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന അരക്കച്ച(സൂനോറോ)യുടെ അംശം 1982-ൽ അന്ത്യോഖ്യാ [[പാത്രിയർക്കീസ്]] [[ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇവാസ്|ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ബാവാ]] ഈ പള്ളിയിൽ സ്ഥാപിച്ചു. 2004-ൽ പാത്രിയർക്കീസ് ബാവാ ഈ പള്ളിയെ ''കത്തീഡ്രൽ'' സ്ഥാനത്തേക്ക് ഉയർത്തുകയും ആഗോള മരിയൻ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.
 
വരി 8:
മണർകാട് പള്ളിയുടെ മുന്നിലുള്ള കൽക്കുരിശിന് പള്ളിയുടെ അത്ര തന്നെ പഴക്കമുള്ളതായി കരുതപ്പെടുന്നു.പള്ളിയുടെ വടക്കും പടിഞ്ഞാറുമായി ഉള്ള രണ്ട് കുളങ്ങൾ യഥാക്രമം സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ക്രമീകരിച്ചിരിക്കുന്നു.ഈ കുളങ്ങളിൽ കുളിക്കുന്നത് അനുഗ്രഹകരമായി വിശ്വാസികൾ കരുതുന്നു. നോമ്പു കാലത്ത് എത്തുന്നവരിലേറെയും ഈ കുളങ്ങളിൽ കുളിച്ചു കയറി കുരിശിനു ചുവട്ടിൽ ചുറ്റുവിളക്കുകൾ കത്തിക്കാറുണ്ട്.
 
==നടതുറപ്പ്==
എട്ടുനോമ്പു പെരുന്നാളിലെ ഏഴാം ദിവസം മദ്ധ്യാഹ്നപ്രാർത്ഥനക്കു ശേഷം പ്രധാന [[ത്രോണോസ്|ത്രോണോസിനു]] മുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും പ്രസിദ്ധമായ ചിത്രം വിശ്വാസികളുടെ ദർശനത്തിന് തുറന്നു കൊടുക്കുന്നു. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഈ ചടങ്ങ് ''നട തുറപ്പ്'' എന്ന് അറിയപ്പെടുന്നു.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മണർകാട്_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്