"ഒബാദിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
 
 
ഈ രചനയിൽ അതിന്റെ കത്താവിനെക്കുറിച്ച് സൂചനകളൊന്നുമില്ല്ല. അതിൽ വിവരിക്കുന്ന സംഭവങ്ങൾ കണക്കിലെടുത്ത്, [[ജെറമിയായുടെ പുസ്തകം|ജെറമിയായുടെ പുസ്തകത്തെപ്പോലെ]], ക്രി.മു. 587-6-ൽ നബുക്കദ്നസ്സറുടെ സൈന്യം [[യെരുശലേം]] നഗരവും യഹൂദരുടെ അവിടത്തെ ഒന്നാം ദേവാലയവും നശിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ് ഇതെന്ന് കരുതപ്പെടുന്നു. ഒബാദിയായിൽ 1 മുതൽ 9 വരെ വാക്യങ്ങൾ ജെറമിയായുടെ പുസ്തകം 49-ആം അദ്ധ്യായം 7 മുതൽ 16 വരെ വാക്യങ്ങളുമായി പ്രകടിപ്പിക്കുന്ന സമാന്തരതയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. രണ്ടു പ്രവാചകന്മാരിൽ ആർക്ക് ആരോടാണ് കടപ്പെട്ടിരിക്കുന്നു എന്നു നിശ്ചയമില്ല. ഇരുവരും മുന്നേയുണ്ടായിരുന്ന ഒരു പൊതു ശ്രോതസ്സിനെ ആശ്രയിച്ചതാകാം എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും ഇപ്പോൾ കരുതുന്നത്. ഒബാദിയായുടെ ചില വാക്യങ്ങൾ [[ജോയേലിന്റെ പുസ്തകം|ജോയേലിന്റെ പുസ്തകത്തിലെ]] വാക്യങ്ങളുമായും സമാനത കാട്ടുന്നു. ഒബാദിയ എന്നൊരു പ്രവാചകൻ തന്നെ ഉണ്ടായിരുന്നില്ലെന്നും "ചെറിയപ്രവാചകന്മാരുടെ" സംശോധകർ ഗ്രന്ഥങ്ങളുടെ എണ്ണം ഇസ്രായേൽ ഗോത്രങ്ങളുടെ സംഖ്യയായ 12 തികയ്ക്കാനായി മറ്റു പ്രവചനങ്ങളിൽ നിന്നുള്ള ഉള്ളടക്കങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കിയതാണ് ഈ ലഘുഗ്രന്ഥം എന്നൊരുഎന്നും അവകാശപ്പെടുന്ന തീവ്രപക്ഷവും ഈ സമാനതകൾക്കു വിശദീകരണമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref>കേംബ്രിഡ്ജ് [[ബൈബിൾ]] സഹായി (പുറം 208)</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഒബാദിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്