"ഒബാദിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{പഴയനിയമം}} എബ്രായബൈബിളിന്റേയും [[ക്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
 
 
[[തനക്ക്|എബ്രായബൈബിളിന്റേയും]] [[ക്രിസ്തുമതം|ക്രിസ്ത്യാനികളുടെ]] [[പഴയനിയമം|പഴയനിയമത്തിന്റേയും]] ഭാഗമായ ഒരു ലഘുഗ്രന്ഥമാണ് '''ഒബാദിയായുടെ പുസ്തകം'''. 21 വാക്യങ്ങളിൽ ഒരേയൊരദ്ധ്യായം മാത്രമുള്ള ഈ രചന, [[തനക്ക്|എബ്രായ ബൈബിളിലെ]] ഏറ്റവും ചെറിയ പുസ്തകമാണ്. ഗ്രന്ഥനാമത്തിൽ സൂചിപ്പിക്കുന്ന രചയിതാവിന്റെ 'ഒബാദിയ' എന്ന പേരിന് "ദൈവദാസൻ", "ദൈവാരാധകൻ" എന്നൊക്കെയാണർത്ഥം. ദൈർഘ്യം കുറഞ്ഞ 12 പ്രവചന ഗ്രന്ഥങ്ങൾ ചേർന്ന ചെറിയ പ്രവാചകന്മാർ എന്ന വിഭാഗത്തിൽ [[ആമോസിന്റെ പുസ്തകം|ആമോസിന്റേയും യോനായുടേയും പുസ്തകങ്ങൾക്കിടയിലാണ്, മിക്കവാറും [[ബൈബിൾ]] സംഹിതകളിൽ ഇതിന്റെ സ്ഥാനം. ഇസ്രായേലിന്റെ പൂർവബന്ധുക്കളും ഒപ്പം പരമ്പരാഗതശത്രുക്കളുമായി [[ജോർദ്ദാൻ|യോർദ്ദാൻ]] നദിക്കക്കരെ ഉണ്ടായിരുന്ന ഏദോം എന്ന ദേശത്തിനെതിരെയുള്ള പരാതികളും പ്രവചനങ്ങളുമാണ് ഈ രചനയുടെ ഉള്ളടക്കം. ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളുടെ പൂർവപിതാവായി കരുതപ്പെടുന്ന യാക്കോബിന്റെ ഇരട്ട സഹോദരൻ എസ്സാവിന്റെ വംശത്തിൽ പെട്ടവരായിരുന്നു ഏദോമിയർ.
 
ഗ്രന്ഥത്തിന്റെ ആദ്യത്തെ ഒൻപതു വാക്യങ്ങൾ ദൈവനിശ്ചയത്താൽ ഏദോമിനു വരാനിരുന്ന നാശത്തിന്റെ പ്രവചനമാണ്. ഒന്നും അവശേഷിക്കാത്ത തരം നാശമായിരിക്കും അതെന്നാണ് ഒബാദിയാ പറയുന്നത്. ഏദോമിന്റെ സഖ്യക്ഷികൾ പോലും അതിനെ കൈവിടുകയും ഏദോമിയരെ അവരുടെ ദേശത്തു നിന്ന് ഓടിക്കുന്നതിൽ പങ്കുചേരുകയും ചെയ്യും. ഇസ്രായേൽ ശത്രുക്കളുടെ ആക്രമണത്തിനിരയായപ്പോൾ, സഹോദരന്മാരായ ഏദോമിയർ അവരെ സഹായിക്കുന്നതിനു പകരം കൊള്ളയിൽ പങ്കുചേരുകയാണുണ്ടായത് എന്ന വിശദീകരണമാണ് 10 മുതൽ 14 വരെ വാക്യങ്ങളിൽ. ഒരു ബന്ധുവിനോട് ഇങ്ങനെ പെരുമാറിയതിനാൽ ഏദോം ലജ്ജ കൊണ്ടു പൊതിയപ്പെടുകയും നിത്യമായി നശിപ്പിക്കപ്പെടുകയും ചെയ്യും. ഏദോമിന്റെ നാശത്തിനൊപ്പം ഇസ്രായേലിനു സംഭവിക്കാനിരിക്കുന്ന പുനരുദ്ധാരണത്തിന്റെ പ്രവചനമാണ് 15 മുതൽ 21 വരെ വാക്യങ്ങൾ ചേർന്ന അന്തിമഭാഗം. ഇസ്രായേൽ വിശുദ്ധ ദേശമാവുകയും പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തി ഏദോമിയരുടെ പ്രദേശങ്ങൾ കൈയ്യടക്കുകയും ചെയ്യുമ്പോൾ ദൈവം തന്നെയായിരിക്കും രാജാവ്.
"https://ml.wikipedia.org/wiki/ഒബാദിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്