"ഹോസിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
പരസ്പരവിരുദ്ധമായ ഭാവങ്ങൾ നിറഞ്ഞ രചനയാണ് ഹോസിയായുടെ പുസ്തകം. അതിരില്ലാത്ത ക്രോധത്തിന്റേയും തരളമായ ദയാപ്രേമങ്ങളുടേയും ഭാവങ്ങൾ അതിൽ ഇടകലർന്നു നിൽക്കുന്നു. "വിരുദ്ധവികാരങ്ങളുടെ മത്സരത്തിൽ വലിഞ്ഞുകീറുന്ന ദൈവഹൃദയത്തിന്റെ ചിത്രം" എന്ന് അത് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രതികാരത്തിനു വേണ്ടി ദാഹിക്കുന്ന ദൈവനീതിയും ക്ഷമക്കായി നിലവിളിക്കുന്ന ദൈവകോപവുമാണ് അതിലെ വിരുദ്ധഭാവങ്ങൾ.<ref name = "oxford"/> ബൈബിൾ പണ്ഡിതനായ മൈക്കൽ ഡി. കൂഗൻ, ഹോസെയായുടെ പുസ്തകത്തെ അതിലെ ദാമ്പദ്യരൂപകത്തിന്റെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക സാഹിത്യജനുസ്സിൽ പെടുത്തിയിട്ടുണ്ട്. ദൈവം ഇസ്രായേലിൽ അവിശ്വസ്ഥത ആരോപിക്കുന്ന ഈ കൃതി ഉടമ്പടിവ്യവഹാരം (covenant lawsuit) എന്ന ജെനുസ്സിൽ പെടുന്നതായി അദ്ദേഹം കരുതി.<ref>Coogan, Michael David Coogan, A Brief Introduction to the Old Testament: The Hebrew Bible in Its Context (New York: Oxford University Press, 2009), 265.</ref>
 
ഹോസിയായുടെ പുസ്തകത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ദാമ്പദ്യം ദൈവവും ഇസ്രായേലുമായുള്ള ബന്ധത്തിന്റെ പ്രതീകാത്മകചിത്രമാണെന്ന കാര്യത്തിൽ മിക്കവാറും പണ്ഡിതന്മാർ യോജിക്കുന്നുണ്ടെങ്കിലും ആ ദാമ്പദ്യരൂപകം, പ്രത്യേകിച്ച് അതിന്റെ സ്ത്രീപക്ഷവായന, ആധുനിക സംവേദനത്തെ ക്ഷോഭിപ്പിച്ചിട്ടുണ്ട്. രണ്ടാം അദ്ധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന പ്രവാചകപത്നി ഗോമേർ, സ്ത്രീവർഗ്ഗത്തിന്റേയും വിവാഹബന്ധത്തിൽ അവർക്കുള്ള പങ്കിന്റേയും പ്രതികൂലചിത്രമാണെന്നു വാദിക്കപ്പെട്ടിട്ടുണ്ട്. “അവളെ ഞാൻ തുണിയുരിച്ച് പിറന്ന ദിനത്തിലെന്ന പോലെ നഗ്നയാക്കും. വേശ്യലോകത്തിന്റെ സന്തതികളായ അവളുടെ മക്കളോട് ഞാൻ കരുണകാട്ടുകയില്ല" (2:3-4) എന്നും മറ്റുമുള്ള വാക്യങ്ങൾ ഈ പശ്ചാത്തലത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിവാഹബന്ധത്തേയും അതിൽ സ്ത്രീക്കുള്ള പങ്കിനേയും കുറിച്ച്, ഹോസിയായുടെ പുരുഷനായ എഴുത്തുകാരൻ, മിക്കവാറും പുരുഷന്മാരായ അക്കാലത്തെ തന്റെ വായനക്കാരുമായി പങ്കുവച്ചിരുന്ന ധാരണകളാണ് ഈ ഈ ദാമ്പദ്യരൂപകത്തിൽ പ്രതിഫലിച്ചു കാണുന്നതെന്ന് ബൈബിൾ പണ്ഡിതനായ എഹൂദ് ബെൻ സ്വി അഭിപ്രായപ്പെട്ടിട്ടുണ്ട്. <ref>Ben Zvi, Ehud. 2004. "Observations on the marital metaphor of YHWH and Israel in its ancient Israelite context: general considerations and particular images in Hosea 1.2." Journal for the Study of the Old Testament 28, no. 3: 363-384.</ref> വിവഹബന്ധത്തിൽ ഭാര്യയുടെ മേലുള്ള ഭർത്താവിന്റെ സമ്പൂർണ്ണമേധാവിത്വം അംഗീകരിച്ചിരുന്ന ഒരു സമൂഹത്തെ ലക്ഷ്യമാക്കിയാണ് 'ഹോസിയാ' എഴുതിയത്.
 
ഹോസിയായുടെ പുസ്തകത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ദാമ്പദ്യം ദൈവവും ഇസ്രായേലുമായുള്ള ബന്ധത്തിന്റെ പ്രതീകാത്മകചിത്രമാണെന്ന കാര്യത്തിൽ മിക്കവാറും പണ്ഡിതന്മാർ യോജിക്കുന്നുണ്ടെങ്കിലും ആ ദാമ്പദ്യരൂപകം, പ്രത്യേകിച്ച് അതിന്റെ സ്ത്രീപക്ഷവായന, ആധുനിക സംവേദനത്തെ ക്ഷോഭിപ്പിച്ചിട്ടുണ്ട്. രണ്ടാം അദ്ധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന പ്രവാചകപത്നി ഗോമേർ, സ്ത്രീവർഗ്ഗത്തിന്റേയും വിവാഹബന്ധത്തിൽ അവർക്കുള്ള പങ്കിന്റേയും പ്രതികൂലചിത്രമാണെന്നു വാദിക്കപ്പെട്ടിട്ടുണ്ട്. “അവളെ ഞാൻ തുണിയുരിച്ച് പിറന്ന ദിനത്തിലെന്ന പോലെ നഗ്നയാക്കും. വേശ്യലോകത്തിന്റെ സന്തതികളായ അവളുടെ മക്കളോട് ഞാൻ കരുണകാട്ടുകയില്ല" (2:3-4) എന്നും മറ്റുമുള്ള വാക്യങ്ങൾ ഈ പശ്ചാത്തലത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിവാഹബന്ധത്തേയും അതിൽ സ്ത്രീക്കുള്ള പങ്കിനേയും കുറിച്ച്, ഹോസിയായുടെ പുരുഷനായ എഴുത്തുകാരൻ, മിക്കവാറും പുരുഷന്മാരായ അക്കാലത്തെ തന്റെ വായനക്കാരുമായി പങ്കുവച്ചിരുന്ന ധാരണകളാണ് ഈ ഈ ദാമ്പദ്യരൂപകത്തിൽ പ്രതിഫലിച്ചു കാണുന്നതെന്ന് ബൈബിൾ പണ്ഡിതനായ എഹൂദ് ബെൻ സ്വി അഭിപ്രായപ്പെട്ടിട്ടുണ്ട്. <ref>Ben Zvi, Ehud. 2004. "Observations on the marital metaphor of YHWH and Israel in its ancient Israelite context: general considerations and particular images in Hosea 1.2." Journal for the Study of the Old Testament 28, no. 3: 363-384.</ref> വിവഹബന്ധത്തിൽ ഭാര്യയുടെ മേലുള്ള ഭർത്താവിന്റെ സമ്പൂർണ്ണമേധാവിത്വം അംഗീകരിച്ചിരുന്ന ഒരു സമൂഹത്തെ ലക്ഷ്യമാക്കിയാണ് 'ഹോസിയാ' എഴുതിയത്. സ്ത്രീപക്ഷ [[ബൈബിൾ]] പണ്ഡിതയായ ട്രിസ്റ്റാൻ ജെ. കോണലിയും ഈ അഭിപ്രായത്തെ അംഗീകരിച്ചിട്ടുണ്ട്.<ref>Connolly, Tristanne J. 1998. "Metaphor and Abuse in Hosea." Feminist Theology no. 18: 58.</ref>യഹോവയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിന്റെ അസന്തുലിത സ്വഭാവം അക്കാലത്തെ ദാമ്പദ്യസങ്കല്പങ്ങളുമായി ചേർന്നു പോകുന്നതായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.<ref>Connolly, Tristanne J. 1998. "Metaphor and Abuse in Hosea." Feminist Theology no. 18: 60.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഹോസിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്