"ഹോസിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
==വിലയിരുത്തൽ==
പരസ്പരവിരുദ്ധമായ ഭാവങ്ങൾ നിറഞ്ഞ രചനയാണ് ഹോസിയായുടെ പുസ്തകം. അതിരില്ലാത്ത ക്രോധത്തിന്റേയും തരളമായ ദയാപ്രേമങ്ങളുടേയും ഭാവങ്ങൾ അതിൽ ഇടകലർന്നു നിൽക്കുന്നു. "വിരുദ്ധവികാരങ്ങളുടെ മത്സരത്തിൽ വലിഞ്ഞുകീറുന്ന ദൈവഹൃദയത്തിന്റെ ചിത്രം" എന്ന് അത് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രതികാരത്തിനു വേണ്ടി ദാഹിക്കുന്ന ദൈവനീതിയും ക്ഷമക്കായി നിലവിളിക്കുന്ന ദൈവകോപവുമാണ് അതിലെ വിരുദ്ധഭാവങ്ങൾ.<ref name = "oxford"/> ബൈബിൾ പണ്ഡിതനായ മൈക്കൽ ഡി. കൂഗൻ, ഹോസെയായുടെ പുസ്തകത്തെ അതിലെ ദാമ്പദ്യരൂപകത്തിന്റെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക സാഹിത്യജനുസ്സിൽ പെടുത്തിയിട്ടുണ്ട്. ദൈവം ഇസ്രായേലിൽ അവിശ്വസ്ഥത ആരോപിക്കുന്ന ഈ കൃതി ഉടമ്പടിവ്യവഹാരം (covenant lawsuit) എന്ന ജെനുസ്സിൽ പെടുന്നതായി അദ്ദേഹം കരുതി.<ref>Coogan, Michael David Coogan, A Brief Introduction to the Old Testament: The Hebrew Bible in Its Context (New York: Oxford University Press, 2009), 265.</ref>
 
ഹോസിയായുടെ പുസ്തകത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ദാമ്പദ്യം ദൈവവും ഇസ്രായേലുമായുള്ള ബന്ധത്തിന്റെ പ്രതീകാത്മകചിത്രമാണെന്ന കാര്യത്തിൽ മിക്കവാറും പണ്ഡിതന്മാർ യോജിക്കുന്നുണ്ടെങ്കിലും ആ ദാമ്പദ്യരൂപകം ആധുനിക സംവേദനത്തെ ക്ഷോഭിപ്പിച്ചിട്ടുണ്ട്. സ്ത്രീപക്ഷവായനയിൽ പ്രത്യേകിച്ച്, ഈ രൂപകം വിമർശിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം അദ്ധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന പ്രവാചകപത്നി ഗോമേർ, സ്ത്രീവർഗ്ഗത്തിന്റേയും വിവാഹബന്ധത്തിൽ അവർക്കുള്ള പങ്കിന്റേയും പ്രതികൂലചിത്രമാണെന്നു വാദിക്കപ്പെട്ടിട്ടുണ്ട്. “അവളെ ഞാൻ തുണിയുരിച്ച് പിറന്ന ദിനത്തിലെന്ന പോലെ നഗ്നയാക്കും. വേശ്യലോകത്തിന്റെ സന്തതികളായ അവളുടെ മക്കളോട് ഞാൻ കരുണകാട്ടുകയില്ല" (2:3-4) എന്നും മറ്റുമുള്ള വാക്യങ്ങൾ ഈ പശ്ചാത്തലത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹോസിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്