"ഹോസിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{പഴയനിയമം}}
 
[[തനക്ക്|എബ്രായ ബൈബിളിന്റേയും]] [[പഴയ നിയമം]] എന്നു [[ക്രിസ്തുമതം|ക്രിസ്ത്യനികൾ]] വിളിക്കുന്ന രചനാസഞ്ചയത്തിന്റെയും ഭാഗമായ ഒരു ഗ്രന്ഥമാണ് '''ഹോസിയായുടെ പുസ്തകം'''. ചെറിയ പ്രവചകന്മാർ(minor prophets) എന്ന പേരിൽ അറിയപ്പെടുന്ന 12 പുസ്തകങ്ങളിൽ ആദ്യത്തേതായാണ് ഇതു [[ബൈബിൾ]] സംഹിതകളിൽ കാണാറ്. ഏകീകൃത ഇസ്രായേലിന്റെ വിഭജനത്തെ തുടർന്നുണ്ടായ ഉത്തര ഇസ്രായേൽ രാഷ്ട്രത്തിന്റെ ക്ഷതിപതനങ്ങൾക്കിടെ, എബ്രായ ചരിത്രത്തിലെ ഇരുണ്ടതും വിഷാദപൂർണ്ണവുമായ ക്രി.മു. എട്ടാം നൂറ്റാണ്ടിലെ ഒരു കാലഘട്ടമാണ്, ഹോസെയാഹോസിയാ പ്രവാചകന്റെ പശ്ചാത്തലം. ഇസ്രയേൽ ജനം [[യഹോവ|യഹോവയോടു]] കാട്ടിയ അവിശ്വസ്ഥതയുടെ ചിത്രീകരണവും വിമർശനവുമാണ് ഈ പുസ്തകം. ജനവും ദൈവവുമായുള്ള ബന്ധത്തെ ചിത്രീകരിക്കാൻ വിവാഹബന്ധത്തിലെ വിശ്വസ്തതയുടേയും വഞ്ചനയുടേയും രൂപകങ്ങൾ [[ബൈബിൾ|ബൈബിളിൽ]] സാധാരണമാണ്. ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ് ഈ കൃതി.
 
==ഉള്ളടക്കം==
വരി 7:
 
===വിവാഹം, മക്കൾ===
ചഞ്ചലയും ദുഷ്കീർത്തിയും ആയ ഗോമേർ എന്ന പെണ്ണിനെ വിവാഹം കഴിക്കാൻ പ്രവാചകനോട് ദൈവം നിർദ്ദേശിക്കുന്നതു പറഞ്ഞാണ് ഹോസെയായുടെഹോസിയായുടെ പുസ്തകം തുടങ്ങുന്നത്. ഈ നിർദ്ദേശം പ്രവാചകൻ അനുസരിക്കുന്നു. ദൈവവും ഇസ്രായേലുമായുള്ള ഉടമ്പടി ബന്ധത്തിന്റെ അവസ്ഥയെ സൂചിപ്പിക്കുകയായിരുന്നു ഈ ദാമ്പദ്യം. ഉടമ്പടിയിലെ വ്യവസ്ഥകൾ ലംഘിച്ച് അവിശ്വസ്തത കാട്ടിയ ഇസ്രായേലിന്റെ പ്രതീകമായിരുന്നു ദുഷ്കീർത്തിയും അവിശ്വസ്ഥയുമായ ആയ പത്നി. പ്രവാചകന് ഗോമേറിൽ പിറന്ന ആദ്യസന്താനമായ മകന് 'ജെസ്രീൽ' എന്നു പേരിടാൻ [[യഹോവ]] കല്പിച്ചു. ഇസ്രായേലിലെ ഉത്തരരാജ്യത്തെ രാജാക്കന്മാർ ഏറെ രക്തച്ചൊരിച്ചിലുകൾ നടത്തിയിട്ടുള്ള ജെസ്രീൽ താഴ്വരയെ ആണ് ആ പേരു സൂചിപ്പിച്ചത്.<ref>1 [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രാജാക്കന്മാർ]] 21; 2 [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രാജാക്കന്മാർ]] 9:21-35)</ref> 'ജെസ്രീൽ' എന്ന പേരിന് "ദൈവം വിതയ്ക്കുന്നു" എന്നും അർത്ഥമുണ്ട്. ഇസ്രായേലിൽ അപ്പോൾ ഭരണം നടത്തിക്കൊണ്ടിരുന്ന രാജാക്കന്മാർക്ക് അവർ ചൊരിഞ്ഞ രക്തത്തിന് സമാധാനം പറയേണ്ടി വരുമെന്ന സൂചനയായിരുന്നു ഈ പേരിൽ.
 
 
തുടർന്ന് ഗോമേർ ഒരു മകളെ പ്രസവിക്കുന്നു. അവൾക്ക് ദൈവം നിർദ്ദേശിച്ചത് 'ലോ റുഹാമാ" എന്ന പേരാണ്; "സ്നേഹിക്കപ്പെടാത്തത്", "ദയനീയമായത്" എന്നൊക്കെയാണ് ആ പെരിനർത്ഥം. [[യഹോവ]] ദക്ഷിണരാജ്യമായ യൂദയായോട് കരുണകാണിക്കുമെങ്കിലും ഉത്തര ഇസ്രായേൽ രാഷ്ട്രത്തോട് നിർദ്ദയം പെരുമാറുമെന്നും അതിന്റെ നാശം അടുത്തിരിക്കുന്നെന്നും ആയിരുന്നു ആ പേരിന്റെ സൂചന. പിന്നെ ഗോമേർ ഒരു മകനെക്കൂടി പ്രസവിക്കുന്നു. അവന് [[ദൈവം]] നിർദ്ദേശിച്ച "ലോ അമ്മി" എന്ന പേരിന് "എന്റേതല്ലാത്തത്" എന്നാണർത്ഥം. അവൻ പ്രവാചകന്റെ പുത്രനാണോ എന്നു തന്നെ വ്യക്തമല്ല. ഉത്തര ഇസ്രായേലിനെ [[ദൈവംയഹൊവ]] കൈവിടുമെന്നും ദൈവത്തിന്റെ ജനം എന്നറിയപ്പെടുകപോലും ചെയ്യത്ത മാനക്കേടിൽ ആ ദേശം അകപ്പെടും എന്നുമുള്ളതിന്റെ സുചനയായിരുന്നു ആ പേര്. "ഞൻ ആകുന്നവനല്ല" എന്നും പ്രവചനത്തിന്റെ ഈ ഭാഗത്ത് കാണാം. ഇസ്രായേലുമായുള്ള ഉടമ്പടി ബന്ധത്തിൽ ദൈവം സ്വന്തം പേരു മാറി എന്നാണ് അതിലെ സൂചന.
 
ഒരു നാൾ ഈ അവസ്ഥ മാറി ദൈവം ഇസ്രായേലിനോട് കരുണ കാണിക്കും എന്ന പ്രവചനമാണ് തുടർന്നുള്ളത്.
 
===ഉപേക്ഷ, വീണ്ടെടുപ്പ്===
രണ്ടാം അദ്ധ്യായത്തിൽ പ്രവാചകൻ, അവിശ്വസ്തതകാട്ടിയ ഗോമേറുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നു. എങ്കിലും, [[ദൈവം]] ഒരിക്കൽ ഇസ്രായേലിനെ അന്വേഷിച്ചു കണ്ടെത്തി സ്വീകരിച്ച് അവരുമായുള്ള ഉടമ്പടി പ്രേമപൂർവം നവീകരിക്കുമെന്ന പ്രവചനത്തിലാണ് ഈ അദ്ധ്യായം സമാപിക്കുന്നത്. മൂന്നാം അദ്ധ്യായത്തിൽ [[ദൈവം|ദൈവത്തിന്റെ]] നിർദ്ദേശം അനുസരിച്ച് ഹോസെയാ ഗോമേറിനെ തേടിപ്പോകുന്നു. അവൾ സ്വയം അടിമയായി വിൽക്കുകയോ, അവളെ വിട്ടുകൊടുക്കാൻ മോചനദ്രവ്യം ആവശ്യപ്പെടുന്ന ഒരു കാമുകന്റെ കയ്യിൽ പെടുകയോ ചെയ്തിരിക്കാം. ഏതായാലും പ്രവാചകന് അവളെ വിലകൊടുത്തു വാങ്ങേണ്ടി വരുന്നു. ഹോസെയാ ഭാര്യയെ വീട്ടിൽ കൊണ്ടു പോകുന്നെങ്കിലും ദിവസങ്ങളോളം അവളുമായുള്ള ശാരീരികബന്ധത്തിൽ നിന്ന് അദ്ദേഹം വിട്ടു നിൽക്കുന്നു. ഇസ്രായേലിനെ [[ദൈവം]] ഒടുവിൽ എന്തു വിലകൊടുത്തും വീണ്ടെടുക്കുമെങ്കിലും ഏറെക്കാലം അതിന് രാജാവില്ലാതിരിക്കും എന്നതിനെയാണ് ഇതു സൂചിപ്പിച്ചത്.
 
===വിപുലീകരണം===
ഒന്നു മുതൽ മൂന്നു വരെ ആദ്ധ്യായങ്ങളിലുള്ള ദാമ്പദ്യരൂപകത്തിന്റെ വിപുലീകരണമാണ് അവശേഷിക്കുന്ന 11 അദ്ധ്യായങ്ങളിൽ.
 
4 മുതൽ 10 വരെ അദ്ധ്യയങ്ങളിൽ ഉത്തര ഇസ്രായേൽ രാജ്യത്തെ തള്ളിക്കളയുന്നതിന്റെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള [[ദൈവം|ദൈവത്തിന്റെ]] അരുളപ്പാടുകൾ (oracles) ആണ്. താൻ ഏറെ സ്നേഹിച്ച ഉത്തരരാജ്യത്തെ ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ചുള്ള [[ദൈവം|ദൈവത്തിന്റെ]] പരിതാപമാണ് പതിനൊന്നാം അദ്ധ്യായത്തിൽ. അവരെ പൂർണ്ണമായും കൈവിടുകയില്ലെന്ന വാഗ്ദാനവും അതിലുണ്ട്. പന്ത്രണ്ടാം അദ്ധ്യായത്തിൽ പ്രവാചകൻ ഇസ്രായേലിനോട് പശ്ചാത്താപിക്കാൻ ഇരക്കുന്നു. പശ്ചത്തപിക്കാതിരുന്ന ഉത്തര രാജ്യത്തെ അസീറിയ നശിപ്പിക്കുമെന്ന പ്രവചനമാണ് 13-ആം അദ്ധ്യായത്തിൽ. 14-ആം അദ്ധ്യായത്തിൽ, [[ദൈവം|ദൈവത്തോടു]] മാപ്പിരക്കാനും വിശ്വസ്തത പുലർത്താനും ഇസ്രായേലിനോടാവശ്യപ്പെടുന്ന പ്രവാചകൻ വീണ്ടെടുപ്പിന്റെ വാഗ്ദാനം ആവർത്തിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹോസിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്