"ഹോസിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
ഒന്നു മുതൽ മൂന്നു വരെ ആദ്ധ്യായങ്ങളിലുള്ള ദാമ്പദ്യരൂപകത്തിന്റെ വിപുലീകരണമാണ് അവശേഷിക്കുന്ന 11 അദ്ധ്യായങ്ങളിൽ.
 
നാലു4 മുതൽ പത്തു10 വരെ അദ്ധ്യയങ്ങളിൽ ഉത്തര ഇസ്രായേൽ രാജ്യത്തെ തള്ളിക്കളയുന്നതിന്റെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ദൈവത്തിന്റെ അരുളപ്പാടുകൾ (oracles) ആണ്. താൻ ഏറെ സ്നേഹിച്ച ഉത്തരരാജ്യത്തെ ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ചുള്ള ദൈവത്തിന്റെ പരിതാപമാണ് പതിനൊന്നാം അദ്ധ്യായത്തിൽ. അവരെ പൂർണ്ണമായും കൈവിടുകയില്ലെന്ന വാഗ്ദാനവും അതിലുണ്ട്. പന്ത്രണ്ടാം അദ്ധ്യായത്തിൽ പ്രവാചകൻ ഇസ്രായേലിനോട് പശ്ചാത്താപിക്കാൻ ഇരക്കുന്നു. പശ്ചത്തപിക്കാതിരുന്ന ഉത്തര രാജ്യത്തെ അസീറിയ നശിപ്പിക്കുമെന്ന പ്രവചനമാണ് 13-ആം അദ്ധ്യായത്തിൽ. 14-ആം അദ്ധ്യായത്തിൽ, ദൈവത്തോടു മാപ്പിരക്കാനും വിശ്വസ്തത പുലർത്താനും ഇസ്രായേലിനോടാവശ്യപ്പെടുന്ന പ്രവാചകൻ വീണ്ടെടുപ്പിന്റെ വാഗ്ദാനം ആവർത്തിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹോസിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്