"ഹോസിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
 
തുടർന്ന് ഗോമേർ ഒരു മകളെ പ്രസവിക്കുന്നു. അവൾക്ക് ദൈവം നിർദ്ദേശിച്ചത് 'ലോ റുഹാമാ" എന്ന പേരാണ്; സ്നേഹിക്കപ്പെടാത്തത്, ദയനീയമായത് എന്നൊക്കെയാണ് ആ പെരിനർത്ഥം. യഹോവ ദക്ഷിണരാജ്യമായ യൂദയായോട് കരുണകാണിക്കുമെങ്കിലും ഉത്തര ഇസ്രായേൽ രാഷ്ട്രത്തോട് നിർദ്ദയം പെരുമാറുമെന്നും അതിന്റെ നാശം അടുത്തിരിക്കുന്നെന്നും ആയിരുന്നു ആ പേരിന്റെ സൂചന. പിന്നെ ഗോമേർ ഒരു മകനെക്കൂടി പ്രസവിക്കുന്നു. അവന് [[ദൈവം]] നിർദ്ദേശിച്ച "ലോ അമ്മി" എന്ന പേരിന് "എന്റേതല്ലാത്തത്" എന്നാണർത്ഥം. അവൻ പ്രവാചകന്റെ പുത്രനാണോ എന്നു തന്നെ വ്യക്തമല്ല. ഉത്തര ഇസ്രായേലിനെ [[ദൈവം]] കൈവിടുമെന്നും ദൈവത്തിന്റെ ജനം എന്നറിയപ്പെടാത്ത മാനക്കേടിൽ അവിടത്തെ ജനങ്ങൾ അകപ്പെടും എന്നുമുള്ളതിന്റെ സുചനയായിരുന്നു ആ പേര്. "ഞൻ ഞാനല്ലആകുന്നവനല്ല" എന്നും പ്രവചനത്തിന്റെ ഈ ഭാഗത്ത് കാണാം. ഇസ്രായേലുമായുള്ള ഉടമ്പടി ബന്ധത്തിൽ ദൈവം സ്വന്തം പേരു മാറി എന്നാണ് അതിലെ സൂചന.
 
ഒരു നാൾ ഈ അവസ്ഥ മാറി ദൈവം ഇസ്രായേലിനോട് കരുണ കാണിക്കും എന്ന പ്രവചനമാണ് തുടർന്നുള്ളത്.
"https://ml.wikipedia.org/wiki/ഹോസിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്