"സഭാപ്രസംഗകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
==കനോനികത==
അയാഥാസ്ഥിതികമായ വീക്ഷണഗതി ഉൾക്കൊള്ളുന്ന സഭാപ്രസംഗകൻ, [[ബൈബിൾ]] സംഹിതയുടെ ഭാഗമാകാൻ എങ്ങനെ ഇടവന്നുവെന്നു വ്യക്തമല്ല. ഈ കൃതിയുടെ 'കാനോനികത' ഏറെക്കാലം വിവാദവിഷയമായിരുന്നു. ക്രിസ്തുവർഷാരംഭകാലത്തെ യഹൂദമനീഷിമാരായ [[ഹില്ലൽ|ഹില്ലലിന്റേയും]] ശമ്മായിയുടേയുംഷാമായിയുടേയും അനുയായികൾ ഇക്കാര്യത്തിൽ പരസ്പരവിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചു.<ref name = "jewish"/> ഈ തർക്കങ്ങൾക്കൊടുവിൽ അത് കാനോനിക ബൈബിൾസംഹിതയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടുവെന്നത്, അശുഭാപ്തി-സന്ദേഹാദികളായ നിഷേധചിന്തകളെപ്പോലും ഉൾക്കൊള്ളുവാനുള്ള വലിമ ബൈബിളിന്റെ വിശ്വാസപാരമ്പര്യത്തിനുണ്ടായിരുന്നതു കൊണ്ടാണ് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. <ref name = "goodnews"/> അതേസമയം, ജീവിതത്തിന്റെ ശാശ്വതമായ അർത്ഥത്തെ നിരാകരിക്കുന്ന ദർശനമല്ല ഈ രചനയിലുള്ളത് എന്നും വാദമുണ്ട്. [[സൂര്യൻ|സൂര്യനു]] താഴെ എല്ലാം വ്യർത്ഥതയാണെന്ന പ്രസ്താവനയ്ക്ക്, സൂര്യനുമുകളിലുള്ള കാര്യങ്ങളാണ് ശാശ്വതമായുള്ളതെന്നാണ് അർത്ഥമെന്നും അതിനാൽ ഭൗതികജീവിതത്തിനപ്പുറമുള്ള ശാശ്വതജീവിതത്തിൽ അന്തിമമായ ആശയർപ്പിക്കണം എന്ന സന്ദേശമാണ് സഭാപ്രസംഗി നൽകുന്നതെന്നും യഹൂദരുടെ താൽമുദ് വാദിക്കുന്നു. ഈ വ്യാഖ്യാനത്തെ സാധൂകരിക്കാനായി കൃതിയിലെ ഈ അവസാനവാക്യം എടുത്തുകാട്ടുക പതിവാണ്: "എല്ലാം കേട്ടു കഴിഞ്ഞ്, തീരുമാനം ഇതാണ്. ദൈവത്തെ ഭയപ്പെടുക, അവന്റെ കല്പനകൾ അനുസരിക്കുക; ഓരോരുത്തർക്കും ആകെയുള്ള ചുമതല അതാണ്." <ref>സഭാപ്രസംഗകൻ 12:13</ref>.
 
==കർതൃത്ത്വം==
"https://ml.wikipedia.org/wiki/സഭാപ്രസംഗകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്