"സഭാപ്രസംഗകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
==കർതൃത്ത്വം==
ഗ്രന്ഥത്തിൽ വക്താവായി പ്രത്യക്ഷപ്പെടുന്ന 'സഭാപ്രസംഗകൻ' (കൊഹെലെത്ത്) സ്വയം പരിചയപ്പെടുത്തുന്നത് [[യെരുശലേം|യെരുശലേമിലെ]] രാജാവും [[ദാവീദ്|ദാവീദിന്റെ]] പുത്രനും ആയാണ്. ഈ കൃതിയുടെ കർത്താവ് ദാവീദുരാജാവിന്റെ പുത്രനും ഇസ്രായേലിലെ മൂന്നാമത്തെ രാജാവുമായിരുന്ന സോളമനാണെന്ന പാരമ്പര്യത്തിന്റെ പിറവിക്ക് ഇതു കാരണമായി. ബൈബിളിന്റെ സുറിയാനി ഭാഷാ പരിഭാഷയായ പ്ശീത്താ, അരമായ മൊഴിയിലുള്ള യഹൂദഭാഷ്യമായ [[താർഗും]], യഹൂദരുടെ താൽമൂദ് എന്നിവ പിന്തുടർന്ന ഈ പാരമ്പര്യം താരതമ്യേന അടുത്തകാലം വരെ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല.<ref name = "jewish">[http://www.jewishencyclopedia.com/view.jsp?artid=26&letter=E സഭാപ്രസംഗി], യഹൂദവിജ്ഞാനകോശം</ref> എന്നാൽ സോളമന് അര സഹസ്രാബ്ദത്തിനു ശേഷം, ക്രി.മു. മൂന്നാം ശതകത്തിനടുത്ത് എഴുതപ്പെട്ടതാണിത് എന്നാണ് ഇപ്പോഴത്തെ പണ്ഡിതമതം.<ref>സഭാപ്രസംഗകൻ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി, പുറങ്ങൾ 176-78</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സഭാപ്രസംഗകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്