"പ്രപഞ്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പഴയ ഉള്ളടക്കം)
13.73 ± 0.12 ബില്യൺ വർഷമാണ് പ്രപഞ്ചത്തിന്റെ പഴക്കം എന്ന് [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്ര]] നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിന് കാരണമായ പ്രതിഭാസം [[മഹാവിസ്ഫോടനം]] (ബിഗ് ബാങ്) എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്ത് ഇന്ന് കാണാവുന്ന പ്രപഞ്ചത്തിലെ എല്ലാ ദ്രവ്യവും ഊർജ്ജവും അനന്തമായ സാന്ദ്രതയിൽ കേന്ദ്രീകരിക്കപ്പെട്ടു. മഹാ സ്ഫോടനത്തിന് ശേഷം പ്രപഞ്ചം ഇന്നത്തെ അവസ്ഥയിലേക്ക് വികസിക്കുവാൻ തുടങ്ങി. അത് ഇന്നും തുടരുന്നു
 
== പ്രപഞ്ചോൽ‌പ്പത്തി ==
 
എന്താണ് പ്രപഞ്ചം? അതെന്താണെന്ന് ആദ്യം നോക്കാം . എവിടെയെല്ലാം ദ്രവ്യമുണ്ടോ ദ്രവ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലുമുണ്ടോ അവിടമെല്ലാം പ്രപഞ്ചത്തിന്റെ ഭാഗമാണ്. എല്ലാ ദ്രവ്യവും ദ്രവ്യരൂപങ്ങൾക്കിടയിലുള്ളതും അവയ്ക്കു ചലിക്കുവാൻ വേണ്ടതുമായ സ്ഥലവും ചേർന്നതാണ് പ്രപഞ്ചം. പ്രപഞ്ചത്തിന്റെ ഭാഗമല്ലാത്തതായി ഒന്നുമില്ല . ഇനി നമുക്ക് പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തൻ ശ്രമിക്കാം .
 
പ്രപഞ്ചം എങ്ങിനെയുണ്ടായി എന്നും എന്നുണ്ടായി എന്നുമുള്ള ചോദിക്കപ്പെടാൻ തുടങ്ങയിട്ട് കാലം കുറേയായി. പ്രപഞ്ജോൽപ്പത്തിയെ വിശദീകരിക്കാൻ ശ്രമിക്കുന്ന രണ്ട് സിദ്ധാന്തങ്ങളുണ്ട്. അതിലൊന്നാണ് മഹാസ്ഫോടന സിദ്ധാന്തം(big bang theory). മഹാസ്ഫോടന സിദ്ധാന്ത പ്രകാരം ആയിരത്തിയഞ്ഞൂറ്കോടി വർഷങ്ങൾക്ക് പുറകിലേക്ക് നാം നോക്കുകയാണ് എങ്കിൽ അന്ന് ആദിമ പ്രപഞ്ചം ഭ്രൂണാവസ്ഥയിലേക്ക് ചുരുങ്ങിയിരിക്കണം . ആ യുഗനാന്ദിയിൽ അതിഭയങ്കരമായ ഒരു പൊട്ടിത്തെറിക്കൽ നടന്നിരിക്കണം. ദ്രവ്യം സ്ഫോടനം വഴി നിലവിൽ വരികയും അകന്നു തുടങ്ങുകയും ചെയ്തിരിക്കണം അൽപ്പം കൂടി ചുഴിഞ്ഞ് നോക്കാം നമുക്ക്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/856278" എന്ന താളിൽനിന്ന് ശേഖരിച്ചത്