"പതിനെട്ടരക്കവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{ആധികാരികത}}
പതിനഞ്ചാം നൂറ്റാണ്ടിൽ [[കോഴിക്കോട്]] [[സാമൂതിരി|സാമൂതിരിയായിരുന്ന]] മാനവിക്രമന്റെ (ഭരണകാലം: 1467-75) സദസ്സിലെ പണ്ഢിതരും കവിശ്രേഷ്ഠരുമായ പതിനെട്ടു കവികൾ '''പതിനെട്ടരക്കവികൾ''' എന്ന പേരിൽ അറിയപ്പെടുന്നു . പതിനെട്ടു രാജകീയ കവികൾ എന്ന അർത്ഥത്തിലുള്ള പതിനെട്ടു അരചകവികൾ ആണ് പതിനെട്ടരക്കവികൾ എന്ന പേരിലറിയപ്പെടുന്നത്. “അരച’ ശബ്ദം പഴയകാലത്ത് അര എന്നായി ലോപിച്ചിട്ടുണ്ട്. അരയാൽ, അരമന, പതിനെട്ടരത്തളികകൾ, ഏഴരപ്പള്ളികൾ, എട്ടരയോഗം തുടങ്ങിയവ ഉദാഹരണങ്ങൾ . അര എന്ന പദം ശ്രേഷ്ഠം, മുഖ്യം, രാജകീയം എന്നീ അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത് . പതിനെട്ടു സംസ്‌കൃതകവികളും അരക്കവിയായി കരുതപ്പെട്ട മലയാളകവിയും ചേർന്നതാണ് പതിനെട്ടരക്കവികൾ എന്ന വാദത്തിന് അടിസ്ഥാനമില്ല <ref>{{cite book |author=സി.വി.വാസുദേവ ഭട്ടതിരി |title= സാഹിത്യ വിജ്ഞാനനിഘണ്ടു |publisher=പെൻ ബുക്സ് | |year=2003 | }}</ref>. .
 
പത്തൊൻപാതമത്തെ അംഗം രാജാവാണെന്നും അരചൻ എന്നതിൽ നിന്നാണ് അര എന്നതുണ്ടായതെന്നും വാദമുണ്ട് . എന്നാൽ [[പുനം നമ്പൂതിരി|പുനം നമ്പൂതിരിയാണ്]] “അരക്കവി” എന്നു പ്രശസ്തനായത് (‘അര’ അർത്ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണു്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുമ്പോൾ, ഭാഷാകവികളെ മനഃപൂർവ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്കൃതകവികൾ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ പക്ഷം). ഇവരിൽ പലരും സാമൂതിരിയുടെ തന്നെ അദ്ധ്യക്ഷതയിൽ തളി ക്ഷേത്രത്തിൽ വച്ചു നടന്നിരുന്ന [[രേവതി പട്ടത്താനം|രേവതി പട്ടത്താനത്തിൽ]] [[കിഴി]] (സമ്മാനം) വാങ്ങിയവരും ആയിരുന്നു. ഈ കൂട്ടരിൽ [[ഉദ്ദണ്ഡശാസ്ത്രികൾ]] ഒഴികെയുള്ള മറ്റെല്ലാവരും മലനാട്ടിൽ നിന്നുള്ളവർ ആയിരുന്നു.
"https://ml.wikipedia.org/wiki/പതിനെട്ടരക്കവികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്