"സഭാപ്രസംഗകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{പഴയനിയമം}}
[[തനക്ക്|എബ്രായബൈബിളിലേയും]] [[ക്രിസ്തുമതം|ക്രിസ്ത്യാനികളുടെ]] [[പഴയനിയമം|പഴയനിയമത്തിലേയും]] ഒരു ഗ്രന്ഥമാണ് '''സഭാപ്രസംഗകൻ'''. എബ്രായ ബൈബിളിലെ ജ്ഞാനസാഹിത്യജനുസ്സിൽ പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണിത്. എബ്രായഭാഷയിൽ ഇതിന് 'കൊഹെലെത്ത്' എന്നാണു പേര്. 'സഭാപ്രസംഗകൻ' എന്ന പേര്, പുരാതന [[ഗ്രീക്ക്|ഗ്രീക്കു]] പരിഭാഷയായ [[സെപ്ത്വജിന്റ്|സെപ്ത്വജിന്റിൽ]] ഇതിനുള്ള പേരിനെ ആശ്രയിച്ച് സ്വീകരിച്ചതാണ്. സ്വന്തം അനുഭവങ്ങളെ മാനദണ്ഡമാക്കി, മനുഷ്യജീവിതത്തിൽ അർത്ഥവും ലക്ഷ്യവും കണ്ടെത്താൻ ശ്രമിക്കുന്ന ഒരാളുടെ ചിന്തകളാണ് ഇതിന്റെ ഉള്ളടക്കം. ആ ചിന്ത അയാളെ എത്തിക്കുന്നത്, [[സൂര്യൻ|സൂര്യനു]] കീഴിൽ എല്ലാം വ്യർത്ഥതയും അന്തമില്ലാത്ത ആവർത്തനവുമാണ് എന്ന നിഗമനത്തിലാണ്.<ref name = "goodnews">സഭാപ്രസംഗകൻ, ആമുഖം, Good News Bible with Deuterocanonicals and Apocrypha പുറം 724</ref> നീതിവാക്യങ്ങളും, സാമാന്യനിയമങ്ങളും ചേർന്ന ലഘുഖണ്ഡികകളിൽ ജീവിതത്തിന്റെ അർത്ഥത്തേയും സാധ്യമായതിൽ ഏറ്റവും അഭികാമ്യമായ ജീവിതത്തേയും കുറിച്ച് കണ്ടെത്തലുകൾ അവതരിപ്പിക്കുന്ന ഈ രചനയിലെ നിരീക്ഷണങ്ങളേറെയും വ്യക്തിപരമെന്നോ ആത്മകഥാപരമെന്നോ വിശേഷിപ്പിക്കാവുന്നവയാണ്. ബുദ്ധിമാന്റേയും മൂഢന്റേയും ജീവിതം ഒരു പോലെ [[മരണം|മരണത്തിൽ]] കലശിക്കുമെന്നതിനാൽ, [[മനുഷ്യൻ|മനുഷ്യന്റെ]] പ്രവർത്തികൾ മൗലികമായും വ്യർത്ഥവും, നിഷ്ഫലവും, അസ്ഥായിയും ആണെന്നു ഗ്രന്ഥകർത്താവ് ആവർത്തിച്ചു പ്രഖ്യാപിക്കുന്നു. ജ്ഞാനം സാർത്ഥകമായ ഐഹികജീവിതത്തിന് പകരിച്ചേക്കാമെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും ജീവിതത്തിന് ശാശ്വതമായ അർത്ഥം നൽകുന്നതിൽ അതും ഉപകരിക്കുന്നില്ലെന്ന് അദ്ദേഹം കണ്ടു. അതിനാൽ, ഭക്ഷണപാനീയങ്ങളിലും ജോലിയിലും മറ്റും നിന്ന് ലഭിക്കുന്ന സാധാരണ സന്തോഷങ്ങൾ ആസ്വദിച്ച് ജീവിക്കുക മാത്രമാണ് മനുഷ്യനു സാധിക്കുന്നത് എന്ന ഉപദേശമാണ്സന്ദേശമാണ് ഗ്രന്ഥകാരൻവായനക്കാരനു നൽകുന്നത്കിട്ടുന്നത്.
 
 
"https://ml.wikipedia.org/wiki/സഭാപ്രസംഗകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്