"വ്യഞ്ജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: vi:Phụ âm
(ചെ.) [r2.5.2] യന്ത്രം ചേർക്കുന്നു: lo:ພະຍັນຊະນະ; cosmetic changes
വരി 5:
== വ്യഞ്ജനങ്ങളുടെ വർഗ്ഗീകരണം ==
[[വ്യാവർത്തകഗുണം|വ്യാവർത്തകഗുണങ്ങളനുസരിച്ച്]] വ്യഞ്ജനങ്ങളെ പലവിധത്തിൽ വർഗ്ഗീകരിക്കാം.(വ്യാവർത്തകഗുണങ്ങളെ സംബന്ധിച്ച [[കേരളപാണിനി|കേരളപാണിനിയുടെ]] സമാനാശയങ്ങൾ‍ വലയത്തിൽ)
* '''[[ഉച്ചാരണസ്വഭാവം|ഉച്ചാരണരീതി]]'''(അനുപ്രദാനം): വായുപ്രവാഹത്തിനു വരുന്ന തടസ്സത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് [[സ്പർശങ്ങൾ]], [[ഘർഷങ്ങൾ]], [[മദ്ധ്യമങ്ങൾ]] എന്ന് മൂന്നു വിഭാഗം. മൗഖികസ്പർശങ്ങൾക്ക്(Oral Stops) [[സ്ഫോടകങ്ങൾ]] എന്നു പേർ(മറു വിഭാഗം: [[അനുനാസികം|അനുനാസികസ്പർശങ്ങൾ]]). സ്ഫോടകമല്ലാത്ത മൗഖികസ്പർശമുണ്ട്; സ്പർശത്തിനു(വായുപ്രവാഹത്തിന്റെ പൂർണ്ണരോധം) ശേഷം ഘർഷണത്തോടെ പുറത്തുവരുന്ന ഇവയെ [[സ്പർശഘർഷികൾ]] എന്നുവിളിക്കുന്നു. ഘർഷങ്ങൾ [[ഊഷ്മാക്കൾ]] എന്നും [[ഘോഷി|ഘോഷിയെന്നും]] രണ്ട്. മദ്ധ്യമങ്ങൾക്ക് [[പ്രവാഹികൾ]], [[കമ്പിതങ്ങൾ]], [[ഉൽക്ഷിപ്തങ്ങൾ]], [[പാർശ്വികങ്ങൾ]] എന്ന് നാലു വർഗ്ഗങ്ങൾ (പാർശ്വികങ്ങളിൽ ഘർഷങ്ങളുണ്ടെങ്കിലും മിക്കവാറും പാർശ്വികങ്ങൾ പ്രവാഹികളാണ്). പ്രവാഹികളുടെ ഉച്ചാരണം സ്വരങ്ങളോടടുത്തുനിൽക്കുന്നതിനാൽ ഇവ [[ഉപസ്വനം|ഉപസ്വനങ്ങളായും]] അറിയപ്പെടുന്നു. ഉച്ചാരണരീതിയിലെ വിവിധ സവിശേഷതകൾവെച്ച് വർണ്ണങ്ങളെ മറ്റു ചില വിഭാഗങ്ങളായി തിരിക്കാറുണ്ട്: സ്പർശങ്ങളും ഘർഷങ്ങളും ചേർന്ന വിഭാഗത്തെ [[പ്രതിബദ്ധങ്ങൾ]]എന്നു വിളിക്കുന്നു. ഇവയ്ക്കെതിരാണ് [[മുഖരങ്ങൾ]]. സ്പർശങ്ങൾ ഒഴികെയുള്ള എല്ലാ സ്വരവ്യഞ്ജനങ്ങളുടെയും സമൂഹമാണ് [[അഭ്യാഗമികൾ]].
* '''[[അനുനാസികം|വായുപ്രവാഹമാർഗ്ഗം]]'''(മാർഗ്ഗഭേദം): സ്വനനത്തിനു ശേഷം വായു വായിലൂടെയോ മൂക്കിലൂടെയോ പുറത്തുകടക്കുന്നത് എന്നതനുസരിച്ച് [[അനുനാസികം]], [[അനനുനാസികം]] എന്ന് വ്യഞ്ജനങ്ങളെ രണ്ടായിത്തിരിക്കാം. ഈ ഗുണത്തെ ഉച്ചാരണരീതിയിൽത്തന്നെ സാധാരണ പരിഗണിച്ചുവരുന്നു. ശുദ്ധമായ അനുനാസികങ്ങൾ സ്പർശങ്ങളിലേ ഉള്ളൂ. മറ്റുള്ളവ നാസിക്യരഞ്ജിതങ്ങളാണ്.
* '''[[ഉച്ചാരണസ്ഥാനം]]'''(സ്ഥാനഭേദം): വ്യഞ്ജനങ്ങൾക്ക് സ്വനനാളത്തിന്റെ ഏതു സ്ഥാനത്തുവെച്ചാണ് തടസ്സം സംഭവിക്കുന്നത് എന്നും ഏത് [[ഉച്ചാരണാവയവങ്ങൾ|അവയവമാണ്]] അതിൽ പങ്കുകൊള്ളുന്നതെന്നും അനുസരിച്ച് വ്യഞ്ജനങ്ങളെ വർഗ്ഗീകരിക്കുന്നു. [[ഓഷ്ഠ്യം]], [[ദന്ത്യം]], [[വർത്സ്യം]], [[മൂർദ്ധന്യം]], [[താലവ്യം]], [[മൃദുതാലവ്യം]], [[പ്രജിഹ്വീയം]], [[ഗളീയം]], [[ശ്വാസദ്വാരീയം]] എന്നിങ്ങനെ സ്ഥാനമനുസരിച്ച് തിരിച്ചിരിക്കുന്നു. ചലകരണമായ നാവിന്റെ മൂന്നു ഭാഗങ്ങൾ -ശീർഷം, മദ്ധ്യം, മൂലം - എങ്ങനെ സന്ധാനത്തിൽ ഏർപ്പെടുന്നു എന്നതനുസരിച്ച് [[ജിഹ്വാശീർഷവ്യഞ്ജനങ്ങൾ]], [[ജിഹ്വാമദ്ധ്യവ്യഞ്ജനങ്ങൾ]], [[ജിഹ്വാമൂലവ്യഞ്ജനങ്ങൾ]] എന്നും. ശീർഷവ്യഞ്ജനങ്ങളെ [[അഗ്രവ്യഞ്ജനങ്ങൾ]] എന്നും [[ദളീയവ്യഞ്ജനങ്ങൾ]] എന്നും വീണ്ടും തിരിച്ചിരിക്കുന്നു. ഇവയ്ക്കിടയിലുള്ള സന്ധാനസ്ഥാനങളും [[ദ്വിതീയസന്ധാനം|ദ്വിതീയസന്ധാനങ്ങളുമായി]] ഉല്പാദിപ്പിക്കാവുന്ന വ്യത്യസ്തസ്വനങ്ങൾ നിരവധിയാണ്.
* '''[[സ്വനനം]]'''(കരണവിഭ്രമം): സ്വനനഭേദമനുസരിച്ച് [[നാദി|നാദീയവ്യഞ്ജനങ്ങൾ]], [[ശ്വാസി|ശ്വാസീയവ്യഞ്ജനങ്ങൾ]] എന്ന് വ്യഞ്ജനങ്ങൾ രണ്ടുവിധം.
* '''[[കമ്പനപ്രാരംഭവേള]]'''(VOT)(സംസർഗ്ഗം): [[നികോചം|രോധത്തിനുശേഷം]] തുടർന്നുവരുന്ന സ്വരത്തിനോ മുഖരത്തിനോ മുൻപ് [[സ്വനതന്തുക്കൾ]] ശ്വാസിസ്ഥിതിയിൽ തുടരുകയോ നിശ്ചലാവസ്ഥപ്രാപിക്കുകയോ ചെയ്യാം. ഈ ഇടവേളയാണ് വി.ഒ.ടി. [[മഹാപ്രാണം|മഹാപ്രാണസ്പർശങ്ങളുടെ]] ഉല്പാദനത്തിൽ ഈ ഘടകം പങ്കുവഹിക്കുന്നു.
* '''[[വായുപ്രവാഹവ്യവസ്ഥ]]''': സ്വനനാളത്തിലെ വായുപ്രവാഹത്തിന് ശക്തിനൽകി ഉച്ചാരണം സാധ്യമാക്കുന്ന പ്രാരംഭകസ്ഥനങ്ങൾ(Initiator) മൂന്നാണ് - [[ശ്വാസകോശം]], [[ശ്വാസദ്വാരം]], [[വായ]]. പ്രവാഹം അകത്തേക്കും പുറത്തേക്കും സംഭവിക്കാം. ഈ മൂന്നു വായുപ്രവാഹവ്യവസ്ഥകളിൽ ശ്വാസകോശീയബഹിർഗാമിയായ വ്യഞ്ജനങ്ങളാണ് ഭൂരിപക്ഷം ഭാഷകളിലും സ്വാഭാവികം. [[ഹിക്കിതങ്ങൾ]], [[അന്തസ്ഫോടങ്ങൾ]], [[കളകങ്ങൾ]] എന്നിവയാണ് മറ്റു രണ്ട് പ്രവാഹങ്ങളിലൂടെ ഉല്പന്നമാകുന്ന വിരളമായ വ്യഞ്ജനങ്ങൾ.
* '''[[ഇരട്ടിപ്പ്|ദൈർഘ്യം]]'''(പരിമാണം): വ്യഞ്ജനത്തിനു സംഭവിക്കുന്ന ദ്വിത്വം തന്നെയാണിത്. വ്യഞ്ജനദൈർഘ്യം ഇംഗ്ലീഷ് പോലുള്ള ഭാഷകളിൽ വിരളമായ പ്രതിഭാസമാണ്. [[ദ്രാവിഡഭാഷ|ദ്രാവിഡഭാഷകളുടെ]] ശ്രദ്ധേയമായ സവിശേഷതയാണ് ഇരട്ടിപ്പ്. [[ജപ്പാനീസ്]], [[ഇറ്റാലിയൻ]], [[ഫിന്നിഷ്]] ഭാഷകളിൽ ഒറ്റയും ഇരട്ടയും വ്യഞ്ജനങ്ങൾ മാത്രമാണെങ്കിൽ [[എസ്റ്റോണിയൻ]], [[സാമി]] ഭാഷകളിൽ മൂന്ന് സ്വനിമദൈർഘ്യങ്ങളുണ്ട്: ഹ്രസ്വം, ദ്വിത്വം, ദീർഘദ്വിതം.
 
മേൽപ്പറഞ്ഞ ഗുണങ്ങളെ ഇടകലർത്തി ഒട്ടെല്ലാ ഭാഷകളിലെയും [[സ്വനിമം|സ്വനിമങ്ങളെ]] നിർണ്ണയിക്കാം. ഉദാഹരണം:/t/ = [[ശ്വാസീയ വർത്സ്യസ്ഫോടകം]]. സ്വനനം, സന്ധാനസ്ഥാനം, വായുപ്രവാഹമാർഗ്ഗം, സന്ധാനരീതി എന്നീ സവിശേഷതകളാണ് ഈ സ്വനത്തെ വ്യത്യസ്തമാക്കുന്നത്. മഹാപ്രാണീകരണത്തെക്കുറിച്ച് ഇതിൽ സൂചിക്കപ്പെട്ടിട്ടില്ലാത്തതിനാൽ അല്പപ്രണമായിരിക്കും ഈ സ്വനിമം. പ്രസ്തുതഭാഷയിൽ പ്രസ്തുതസ്വനിമത്തിന് [[മഹാപ്രാണീകരണം]] അർത്ഥപരമായ ഭേദമുണ്ടാക്കാത്തതുകൊണ്ടാണ് അതുസൂചിപ്പിക്കാത്തതെന്നും വരാം. ഇരട്ടിപ്പും ഇവ്വിധംതന്നെ. വായുപ്രവാഹം ശ്വാസകോശീയമാണെന്നത് അന്തർനിഹിതമായ വസ്തുതയാണ്.
എന്നാൽ, [[ഭാഷണം|ഭാഷണത്തിൽ]] കടന്നുവരുന്ന സ്വനസവിശേഷതകളെ പൂർണ്ണമായി വിശകലനം ചെയ്യുക അസാദ്ധ്യമാണ് (കൂടുതൽ വ്യാവർത്തകഗുണങ്ങളെക്കുറിച്ചറിയാൻ [[വ്യാവർത്തകഗുണങ്ങൾ]] കാണുക).
<!-- == മലയാളത്തിലെ വ്യഞ്ജനങ്ങൾ == -->
 
[[Categoryവർഗ്ഗം:സ്വനവിജ്ഞാനം]]
[[Categoryവർഗ്ഗം:അക്ഷരമാല]]
 
[[als:Konsonant]]
വരി 66:
[[lmo:Cunsunant]]
[[ln:Molelisi]]
[[lo:ພະຍັນຊະນະ]]
[[lv:Līdzskanis]]
[[mr:व्यंजन]]
"https://ml.wikipedia.org/wiki/വ്യഞ്ജനം" എന്ന താളിൽനിന്ന് ശേഖരിച്ചത്