"ആകാശവാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ta:அனைத்திந்திய வானொலி
വരി 10:
[[പ്രമാണം:Newdelhi90zu.jpg|thumb|[[ഡെൽഹി|ഡെൽഹിയിലെ]] ആകാശവാണിയുടെ പ്രധാനകെട്ടിടം - ആകാശവാണി ഭവൻ എന്ന പേരിലും അറിയപ്പെടുന്നു.]]
 
[[ഇന്ത്യ|ഇന്ത്യയിൽ]] [[റേഡിയോ]] പ്രക്ഷേപണം ആരംഭിച്ചത് [[1927]]-ൽ രണ്ടു സ്വകാര്യ പ്രക്ഷേപണ ഉപകരണങ്ങളുടെ സഹായത്തോടു കൂടെയാണ്. [[കൊൽക്കത്ത|കൽക്കത്തയിലും]] [[മുംബൈ|മുംബൈയിലും]] ആയിരുന്നു ആദ്യത്തെ സം‌പ്രേക്ഷണം. ഈ നിലയങ്ങൾ [[1930]]-ൽ ദേശസാൽകരിക്കുകയും, [[ഇന്ത്യാ പ്രക്ഷേപണ നിലയം]] (India Broadcasting Service) എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്തു. [[1936]]-ൽ അഖിലേന്ത്യാ റേഡിയോ എന്ന പേര് സ്വീകരിച്ചു. [[1957]]-ൽ ഔദ്യോഗിക നാമം ''ആകാശവാണി'' എന്നാക്കിയെങ്കിലും ഇന്നും ജനകീയമായ പേര് അഖിലേന്ത്യാ റേഡിയോ എന്നു തന്നെയാണ്‌. ഇന്ത്യയുടെ ഏറ്റവും വിദൂര മേഖലകളിൽ പോലും എത്താൻ സാധിക്കുന്നതും, ഏറ്റവും കൂടുതൽ പ്രചാരമുള്ളതുമായ മാധ്യമവും അഖിലേന്ത്യാ റേഡിയോ തന്നെ. ഇന്നു സ്വകാര്യ ചാനലുകളിൽ നിന്നു കടുത്ത മത്സരം നേരിടുന്നെങ്കിലും [[സംഗീതം]], [[നാടകം]], [[വാർത്ത]], [[കായികം]] തുടങ്ങിയ പുതിയ ചാനലുകൾ അവതരിപ്പിച്ച് അഖിലേന്ത്യാ റേഡിയോ മത്സരത്തെ അതിജീവിക്കാൻ ശ്രമിക്കുന്നുണ്ട്.
[[ഇന്ത്യൻ സ്വാതന്ത്ര്യം|സ്വാതന്ത്ര്യം]] ലഭിച്ച സമയത്ത് [[ഇന്ത്യ|ഇന്ത്യയിൽ]] ആറു റേഡിയോ സ്റ്റേഷനുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം രൂപം കൊണ്ട ആദ്യത്തെ റേഡിയോ നിലയം [[വിജയവാഡ]] നിലയം ആണു. അതിനുമുൻപ് [[തെലുങ്ക്|തെലുങ്കു]] പരിപാടികൾ [[ചെന്നൈ|മദ്രാസ്]] നിലയത്തിൽ നിന്നു സം‌പ്രേഷണം ചെയ്യുകയായിരുന്നു പതിവ്.
ആകാശവാണി എന്ന പേര് ആദ്യം [[ബാംഗ്ലൂർ]]‍ നിലയത്തിൽ നിന്നും കടം കൊണ്ടതാണ്.
"https://ml.wikipedia.org/wiki/ആകാശവാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്