"റൂത്തിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
യഹൂദേതരരെ വളരെ സഹതാപപൂർ‌വം വീക്ഷിക്കുന്ന ഹെബ്രായ ബൈബിളിലെ രണ്ടു ഗ്രന്ഥങ്ങൾ പ്രവാചകനായ [[യോനാ]]യുടെ പുസ്തകവും റൂത്തിന്റെ പുസ്തകവുമാണ്. <ref>The World of Israel's Sages and Poets - Cambridge Companion to the Bible</ref>ജാതി-ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള സങ്കുചിത വീക്ഷണം തീരെയില്ലെന്നതാണ് റൂത്തിന്റെ കഥയുടെ ഒരു പ്രത്യേകത. യഹൂദരുടെ ശത്രുക്കളും അവർ വെറുപ്പോടെ നോക്കിയിരുന്നവരുമായ ഒരു ജനത ആയിരുന്നു മൊവാബുകാർ. മൊവാബിയരുടെ ഉത്ഭവം തന്നെ അഗമ്യഗമനത്തിൽ (incest) അണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒരു കഥ പോലും ബൈബിളിലെ [[ഉല്പത്തി]] പുസ്തകത്തിൽ കടന്നുകൂടിയിട്ടുണ്ട്. {{സൂചിക|൫}} എന്നിട്ടും, ആ ജനതക്കിടയിൽ‍ നിന്നൊരുവളെ വിശ്വസ്തയും സുകൃതിനിയും ഇസ്രായേലിലെ ഏറ്റവും മഹാനായ രാജാവിന്റെ പൂർ‌വികയും ആയി ചിത്രീകരിക്കുന്ന കഥ എങ്ങനെ എഴുതപ്പെട്ടുവെന്ന ചോദ്യം പ്രസക്തമാണ്.
 
[[പേർഷ്യ]]ൻ ഭരണകാലത്ത് പ്രവാസം അവസാനിപ്പിച്ച് ജറുസലേമിൽ മടങ്ങിയെത്തിയ നവീകരണവാദികളായ ജനനേതാക്കൾ [[എസ്രാഎസ്രായുടെ പുസ്തകം|എസ്രായും]]യും [[നെഹമിയനെഹമിയയുടെ പുസ്തകം|നെഹമിയയും]]യും, ഇസ്രായേൽക്കാർ മറ്റു ജാതികളിൽ നിന്ന് [[വിവാഹം]] കഴിക്കുന്നതിനെ എതിർക്കുകയും അങ്ങനെ വിവാഹം കഴിച്ച ഭാര്യമാരെ പരിത്യജിക്കാൻ ഭർത്താക്കന്മാരെ നിർബ്ബന്ധിക്കുകയും ചെയ്തു. ആധുനികകാലത്തെ മൗലികവാദികളുടേതിന് സമാനമായ ഒരു നവീകരണസംരംഭമായിരുന്നു അവരുടേത്. സങ്കുചിതമായ ഈ നിലപാടിനെ വിമർശിച്ച് എഴുതപ്പെട്ടതാണ് റൂത്തിന്റെ പുസ്തകം എന്ന് വാദിക്കുന്നവരുണ്ട്.<ref>Oxford Companion to the Bible</ref> എന്നാൽ സങ്കുചിത നിലപാടിനെ വിമർശിച്ചെഴുതിയ ഒരു കല്പിത കഥയിലെ കഥാപാത്രങ്ങളല്ല ജീവിച്ചിരുന്ന മനുഷ്യരാണ് റൂത്തും നവോമിയും ബോവസുമൊക്കെയെന്നും വാദമുണ്ട്. ഒന്നാം നൂറ്റാണ്ടിൽ യഹൂദജനതയുടെ ചരിത്രം എഴുതിയ [[ജോസെഫസ്|ഫ്ലാവിയസ് ജോസഫ്]] തന്റെ കൃതിയിൽ, റൂത്തിന്റെ പുസ്തകത്തിലെ വിവരങ്ങൾ, ഹെബ്രായ ബൈബിളിലെ മറ്റു ചരിത്രഗ്രന്ഥങ്ങളിൽ നിന്നെടുത്ത വിവരങ്ങൾ പോലെ തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>കത്തോലിക്കാ വിജ്ഞാനകോശം</ref>
 
ഈ കൃതിയിലെ മുഖ്യകഥാപാത്രങ്ങൾ രണ്ടും [[സ്ത്രീ|സ്ത്രീകളാണെന്നതും]] പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആ വസ്തുത കണക്കിലെടുത്ത് ഇതിനെ സ്ത്രീപക്ഷവായനക്ക്(Feminist reading) വിധേയമാക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. പുരുഷമേധാവിത്വസമൂഹം അടിച്ചേല്പ്പിച്ച പരാധീനതകൾ ഉണ്ടായിരുന്നിട്ടും നവോമിയും റൂത്തും ഈ കഥയിൽ പ്രകടിപ്പിക്കുന്ന വിശ്വസ്തതയും ലക്‌ഷ്യബോധവുംലക്ഷ്യബോധവും ആണ് ഇത്തരം വായനയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നത്.<ref>The World of Israel's Sages and Poets - Cambridge Companion to the Bible</ref> റുത്തിന്റെ കഥ 'സൃഷ്ടിച്ചത്' ഒരു വനിത ആയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുക വയ്യ.{{സൂചിക|൬}}
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/റൂത്തിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്