"കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 22:
== സമ്പദ് വ്യവസ്ഥ ==
കട്ടപ്പനയുടെ സമ്പദ് വ്യവസ്ഥ പ്രധാനമായും [[കുരുമുളക്]] ,[[ഏലം]], [[കാപ്പി]], [[കൊക്കോ]] മുതലായ കൃഷിയെ ആശ്രയിച്ചിരിക്കുന്നു. 80-കളുടെ മദ്ധ്യത്തിൽ കുരുമുളക് ,ഏലം വില വളരെ കൂടിയതിനാൽ കട്ടപ്പനയിൽ മുൻപെങ്ങുമില്ലാത്ത വിധം കെട്ടിട നിർമ്മാണ പ്രവര്ത്തനങ്ങൾ ആരംഭിച്ചു. ഇന്ന് ഈ നഗരം വളരെ ജനസാന്ദ്രമാണ്.
ആയിരത്തി തൊള്ളായിരത്തി അറുപതുകളിലാണ് കട്ടപ്പന ഗ്രാമപഞ്ചായത്ത് രൂപം കൊള്ളുന്നത്. ഇതുവരെ ഈ പ്രദേശം ഉപ്പുതറ ഗ്രാമ പഞ്ചായത്തിൻറെ അധികാര പരിധിക്കുള്ളിലായിരുന്നു. ഇന്ന് അതിൽ നിന്നും രൂപം കൊണ്ട് 2122 വാർഡുകളുള്ള നാഗരിക സ്വഭാവമുള്ള പ്രതേക ഗ്രേഡ് ഗ്രാമ പഞ്ചായത്തായി മാറിയിരിക്കുന്നു. സർക്കാരിൻറെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആസൂത്രണ ധനം കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ എണ്ണപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് കട്ടപ്പന.
{{Unreferenced}}
 
== ചരിത്രം ==
ആയിരത്തി തൊള്ളായിരത്തി നാല്പ്പതുകൾ വരെ കട്ടപ്പന ആദിവാസി മേഖലയായിരുന്നു. മന്നാൻ, ഊരാളി ഗോത്രങ്ങൾ അധിവസിച്ചിരുന്ന മേഖലയായിരുന്നു കട്ടപ്പന.സമതലങ്ങളിൽ നിന്ന് കുടിയേറ്റം ആരംഭിച്ചതോടെ ആദിവാസികൾ ഈ മേഖലയിൽ നിന്നും ഒഴിഞ്ഞു തുടങ്ങി എന്നു മാത്രമല്ല നിലവിലിരുന്ന ആദിവാസി സംസ്കാരത്തെ ചവിട്ടി മെതിക്കുകയും ചെയ്തു. ഇന്ന് സ്ഥലനാമങ്ങളിലൂടെ മാത്രം പുതിയ തലമുറ ആദിവാസി സംസ്കാരത്തെക്കുറിച്ചറിയുന്നു. പലേ ആദിവാസി ആരാധനാ കേന്ദ്രങ്ങളും ഹൈന്ദവ വല്ക്കരിക്കപ്പെട്ടു.(പ്രാകൃത ദൈവങ്ങൾക്കു പകരം ആര്യന്മാരുടെ ദൈവം ആണ് നിലവിലുള്ളത്).1951ൽ ആണ് വ്യപകമായ കുടിയേറ്റം നടക്കുന്നത്.സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള ആൾക്കാർ ഇവിടെ കുടിയേറി. പ്രതികൂലമായ കാലാവസ്ഥയും, മുഷ്യജീവിതത്തിന് പറ്റാത്ത ചുറ്റുപാടുകളുമാണ് നിലനിൽക്കുന്നതെന്ന് കണ്ട് ആദ്യ കേരളാ സർക്കാർ കുടിയേറ്റക്കാരെ കുടിയിറക്കുവാൻ നടപടികൾ സ്വീകരിച്ചുതുടങ്ങി. ശക്തമായ നടപടികൾ സ്വീകരിച്ചിട്ടും കർഷകർ തങ്ങൾ വെട്ടിപ്പിടിച്ച മണ്ണ് വിട്ടുപോകുവാൻ തയ്യാറായില്ല. ശക്തമായ സമരങ്ങളും, സർക്കാർവിരുദ്ധ സമരങ്ങളും ഇതേതുടർന്ന് നടന്നു. ദുസ്സഹമായ കാലാവസ്ഥയോടും വന്യജീവികളോടും രോഗങ്ങളോടും പൊരുതി അവർ കാർഷിക സംസ് കൃതി രചിച്ചു.<br />കട്ടപ്പനയിലെ വലിയ ഒരു ഭാഗം ഭൂമിക്കും പട്ടയം ഇല്ല. ഇത് ഔദ്യോഗിക രേഖകൾ പ്രകാരം ഏലം റിസർ‌വ് ആണ്. കർഷകർക്ക് പട്ടയം പതിച്ചുനൽകുന്നതിനെ ചൊല്ലി കേരള സർക്കാർ കക്ഷിയായി പല കേസുകളും ഇന്നും നിലവിലുണ്ട്. 1977ന് ശേഷമുള്ള കൈവശഭൂമികൾക്ക് പട്ടയം നൽകിയത് സാധൂകരിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഇവിടെയുള്ള കർഷകർ നേരിടുന്ന പതിറ്റാണ്ടുകളായുള്ള ഭൂപ്രശ്നത്തിന് അറുതിവരുത്തും.
"https://ml.wikipedia.org/wiki/കട്ടപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്