"ഉത്തമഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Uthamageetham}}
{{പഴയനിയമം}}
ഹെബ്രായ-[[ബൈബിൾ|ബൈബിളിൽ]], ഒരു യുവാവിന്റേയും യുവതിയുടേയും പ്രേമപരവശത ഭാവനയുടെ ധാരാളിത്വത്തോടെ ചിത്രീകരിക്കുന്ന കവിതയാണ് '''ഉത്തമഗീതം'''. ഇംഗ്ലീഷ്: Song of Songs. (ഹീബ്രു: {{Hebrew|שיר השירים}}, ''Shir ha-Shirim'') യഹൂദരുടെ വിശുദ്ധഗ്രന്ഥസംഹിതയായ [[തനക്ക്|തനക്കിലെ]] ''കെത്തുവിം' എന്ന അന്തിമഭാഗത്തെ ലഘുഗ്രന്ഥങ്ങളുടെ ഉപവിഭാഗത്തിലെ ആദ്യഗ്രന്ഥമാണിത്. മൂലകൃതിക്ക് ഹെബ്രായ ഭാഷയിൽ പാട്ടുകളുടെ പാട്ട് എന്ന് അർത്ഥം വരുന്ന ഷിർ-ഹ-ഷിരിം എന്നാണ് പേര്. [[മലയാളം|മലയാളത്തിലും]] ഇതിനെ പാട്ടുകളുടെ പാട്ട് എന്ന് വിളിക്കാറുണ്ട്. യാഥാസ്ഥിതിക [[യഹൂദമതം|യഹൂദ]]-[[ക്രിസ്തുമതം|ക്രൈസ്തവ]] വ്യാഖ്യാനം ഈ കൃതിയെ ദൈവവും ദൈവജനവുമായുള്ള ബന്ധത്തിന്റെ പ്രതീകാത്മക ചിത്രീകരണമായി കാണന്നു. [[ബൈബിൾ|ബൈബിളിലെ]] ഗ്രന്ഥങ്ങളിൽ വിഷയത്തിന്റേയും അവതരണശൈലിയുടേയും പ്രത്യേകത കൊണ്ട് ഇത് വേറിട്ട് നിൽക്കുന്നു.
 
"https://ml.wikipedia.org/wiki/ഉത്തമഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്