"മെമെന്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പടം ഞാൻ കണ്ടെന്ന് manumgക്ക് എങ്ങനെ മനസ്സിലായി? :)
No edit summary
വരി 25:
}}
 
2000-ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ് '''''മെമെന്റോ'''''. [[ജൊനാഥൻ നോളൻ|ജൊനാഥൻ നോളന്റെ]] ചെറുകഥയായ ''മെമെന്റോ മോറി'' അടിസ്ഥാനമാക്കി സഹോദരൻ [[ക്രിസ്റ്റഫർ നോളൻ|ക്രിസ്റ്റഫർ നോളനാണ്]] ഈ ചിത്രം സംവിധാനം ചെയ്തത്. [[ആന്റീറോഗ്രേഡ് അമ്നീഷ്യ]] ബാധിച്ചതിനാൽ പുതുതായി ഒന്നും ഓർക്കാൻ സാധിക്കാത്ത ഒരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. [[ഗൈ പിയേഴ്സ്]], [[കാരി-ആൻ മോസ്]], [[ജോ പന്റോലിയാനോ]] എന്നിവരാണ് ചലച്ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
നോളൻ ചിത്രങ്ങളുടെ പ്രത്യേകതയായ അരേഖീയമായ കഥനം ഈ ചിത്രത്തിലും അനുവർത്തിച്ചിരിക്കുന്നു. ഇടവിട്ടുള്ള രണ്ട് സീക്വൻസുകളിലായാണ് ചലച്ചിത്രത്തിൽ കഥ പറയുന്നത് - ഇവയിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ശ്രേണി കാലക്രമത്തിലും കളറിൽ ചിത്രീകരിച്ചിരിക്കുന്ന ശ്രേണി കാലത്തിന്റെ വിപരീതക്രമത്തിലുമാണ്. അതിനാൽ ഓരോ സീക്വൻസ് ആരംഭിക്കുമ്പോഴും അതിനു മുമ്പുള്ള സംഭവങ്ങളെക്കുറിച്ച് പ്രേക്ഷകൻ അജ്ഞനാണ്. അസാധാരണമായ ഈ കഥനശൈലി ചിത്രത്തിന് ധാരാളമായ നിരൂപകപ്രശംസ നേടിക്കൊടുത്തു.
 
==കഥാപാത്രങ്ങൾ==
"https://ml.wikipedia.org/wiki/മെമെന്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്