"രാജാക്കന്മാരുടെ പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ഏകീകൃത ഇസ്രായേലിലെ ദാവീദിന്റെ വാഴ്ചയുടെ അവസാനനാളുകളിൽ തുടങ്ങി, സോളമന്റെ കഥ പറഞ്ഞു പുരോഗമിക്കുന്ന ചരിത്രം പിന്നീട്, രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ട പലസ്തീനയുടെ ഉത്തര ഭാഗത്തെ ഇസ്രായേൽ രാജ്യത്തിന്റേയും ദക്ഷിണഭാഗത്തെ യൂദയാ രാജ്യത്തിന്റേയും ചരിത്രം വിവരിക്കുന്നു. വിഭജനത്തെ തുടർന്നുണ്ടായ ഉത്തര ഇസ്രായേൽ രാജ്യം, ക്രി.മു. 722-ൽ അസീറിയൻ ആക്രമണത്തിൽ അപ്രത്യക്ഷമായി. തുടർന്ന്, തെക്കുഭാഗത്തെ യൂദയാ രാജ്യത്തെ കേന്ദ്രീകരിച്ചു പുരോഗമിക്കുന്ന ആഖ്യാനം, ക്രി.മു. 587-ൽ യൂദയാ ബാബിലോണിലെ നബുക്കദ്നെസ്സർ രാജാവിനു കീഴടങ്ങി, അവിടത്തെ പൗരസഞ്ചയത്തിലെ വെണ്ണപ്പാളി പ്രവാസികളായി ബാബിലോണിലേക്കു പോകുന്നതു വരെ തുടരുന്നു. ഏകദേസം 375 വർഷം ദീർഘിക്കുന്ന ചരിത്രമാണിത്. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലെ അവസാന വാക്യം യൂദയാ നബുക്കദ്നെസ്സറിനു കീഴടക്കി 27 വർഷം കഴിഞ്ഞ് ക്രി.മു. 560-ൽ നടന്ന ഒരു സംഭവമാണ് പരാമർശിക്കുന്നത്.
മൂലരൂപത്തിൽ ഒന്നായിരുന്ന ഈ രചനയെ രണ്ടു പുസ്തകങ്ങളായി ആദ്യമായി വിഭജിച്ചത്, യഹൂദലിഖിതങ്ങളുടെ പുരാതന ഗ്രീക്കു പരിഭാഷയായ [[സെപ്ത്വജിന്റ്|സെപ്ത്വജിന്റിലാണ്]]. ക്രി.വ. നാലാം നൂറ്റാണ്ടിൽ ക്രിസ്തീയബൈബിളിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്തെ സൃഷ്ടിച്ച [[ജെറോം]], [[സെപ്ത്വജിന്റ്|സെപ്ത്വജിന്റിലെ] വിഭജനം സ്വീകരിച്ചു. പതിനാറാം നൂറ്റാണ്ടിൽ ഈ വിഭജനം യഹൂദ ബൈബിളിൽ പോലും കടന്നു കൂടി. [[ഗ്രീക്ക്]], [[ലത്തീൻ]] പരിഭാഷകളിൽ ഈ പുസ്തകങ്ങൾ അവയ്ക്കു മുൻപു വരുന്ന [[ശമൂവേലിന്റെശമുവേലിന്റെ പുസ്തകങ്ങൾ]] കൂടി ചേർന്ന് രാജ്യങ്ങളുടെ 4 പുസ്തകങ്ങളുടെ പരമ്പര ആയാണ് കാണപ്പെടുന്നത്. ഈ പരമ്പരയിൽ [[ശമൂവേലിന്റെശമുവേലിന്റെ പുസ്തകംപുസ്തകങ്ങൾ]], രാജ്യങ്ങളുടെ ഒന്നും രണ്ടും പുസ്തകങ്ങളും, രാജാക്കന്മാരുടെ പുസ്തകം, രാജ്യങ്ങളുടെ മൂന്നും നാലും പുസ്തകങ്ങളും ആയിത്തീർന്നു.
 
രാജാക്കന്മാരുടെ പുസ്തകത്തിലെ ആഖ്യാനത്തിൽ വലിയൊരു ഭാഗം, തുടർന്നു വരുന്ന രണ്ടു ദിനവൃത്താന്തപ്പുസ്തകങ്ങളുടെ ആഖ്യാനത്തിനു സമാന്തരമാണ്.
"https://ml.wikipedia.org/wiki/രാജാക്കന്മാരുടെ_പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്