"ഹാരോൾഡ് ലാർവുഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89:
 
അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനു ശേഷം [[ബ്ലാക്പൂൾ|ബ്ലാക്പൂളിൽ]] ഒരു മധുരപലഹാര വ്യാപാരം ചെയ്തു. ഒപ്പം കളിച്ചിരുന്ന [[ജാക് ഫിംഗിൾട്ടൺ]] എന്ന കളിക്കാരന്റെ നിർദ്ദേശപ്രകാരം 1950 ൽ അദ്ദേഹം ഓസ്ട്രേലിയയിലേക്ക് കുടിയേറുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. അദ്ദേഹം ധാരാളം വർഷം അവിടെ [[പെപ്സി - കോള]] കമ്പനിയിൽ ജോലി ചെയ്തു.<ref> Frank Tyson, In the Eye of the Typhoon, The Parrs Wood Press, 2004</ref> അദ്ദേഹത്തിന്റെ ഓസ്ട്രേലിയയിലേക്കുള്ള വരവ് പത്രങ്ങൾ പ്രസിദ്ധീകരിച്ചു. അദ്ദേഹം [[സിഡ്നി|സിഡ്നിയിൽ]] ശാന്തജീവിതമാണ് നയിച്ചത്.
 
90 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. അന്ത്യകാലത്ത് അദ്ദേഹത്തിന് ഭാഗികമായി അന്ധതയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചിതാഭസ്മം, ഭാര്യയുടേതിനൊപ്പം, [[ന്യൂ സൗത്ത് വെയ്‌ൽസ്|ന്യൂ സൗത്ത് വെയ്‌ൽസിലെ]] [[കിംഗ്സ്ഫോർഡ്|കിംഗ്സ്ഫോർഡിലെ]] ഹോളി ട്രിനിറ്റി ആഞ്ച്ലിക്കൻ പള്ളിയിൽ സ്ഥാപിച്ചിരിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹാരോൾഡ്_ലാർവുഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്