"കള്ളാർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
No edit summary
വരി 28:
 
==ആരാധനാലയങ്ങൾ==
[[ഹിന്ദു]]-[[ക്രിസ്ത്യൻ മതം|ക്രിസ്ത്യൻ]]-[[മുസ്ലീം]] മതങ്ങളിൽ‌പ്പെട്ട [[ആരാധനാലയം|ആരാധനാലയങ്ങൾ]] നിരവധി ഉള്ള പഞ്ചായത്താണിത്. കള്ളാർ ശ്രീമഹാവിഷ്ണുക്ഷേത്രം, [[അയ്യങ്കാവ്]] ശ്രീ ധർമ്മശാസ്താക്ഷേത്രം, [[ദുർഗ്ഗാഭഗവതി]] ക്ഷേത്രം എന്നിവയാണ് പഞ്ചായത്തിലെ ഹിന്ദു ആരാധനാലയങ്ങളിൽ മുഖ്യസ്ഥാനം വഹിക്കുന്നത്‍. [[ഹോളി ഫാമിലി ഫെറോന ചർച്ച്, *[[ രാജപുരം]]രാജപുരം ]], ലൂർദ് മാതാ ചർച്ച്, സെന്റ് തോമസ് ചർച്ച്, ഉണ്ണി മിശിഹാ ചർച്ച് തുടങ്ങിയ ക്രിസ്ത്യൻ ദേവാലയങ്ങളും പഞ്ചായത്തിലുണ്ട്. കള്ളാർ ജുമാമസ്ജിദ്, കോട്ടോടി ജുമാമസ്ജിദ്, കോളിച്ചാൽ ജുമാ മസ്ജിദ് എന്നിവ ഇവിടുത്തെ മുസ്ലീം പള്ളികളാണ്.
==മറ്റുവിവരങ്ങൾ==
പഞ്ചായത്തിന്റെ മുഖ്യ ജലസ്രോതസ്സുകളിലൊന്നാണ്‌ ചന്ദ്രഗിരിപുഴ എന്നറിയപ്പെടുന്ന കൊട്ടോടിപ്പുഴ. കൊട്ടോടിപ്പുഴയിലേക്ക് കൈവരിയായി എത്തിച്ചേരുന്ന അനേകം നീർച്ചാലുകളാൽ സമൃദ്ധമാണ്‌ ഈ പഞ്ചായത്ത്. പഞ്ചായത്തിന്റെ വടക്കുഭാഗത്തായി [[കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത്|കുറ്റിക്കോൽ]] പഞ്ചായത്തും, കിഴക്കുഭാഗത്ത് [[പനത്തടി ഗ്രാമപഞ്ചായത്ത്|പനത്തടി]] പഞ്ചായത്തും, തെക്കുഭാഗത്തായി [[ബളാൽ ഗ്രാമപഞ്ചായത്ത്|ബളാൽ]] പഞ്ചായത്തും, പടിഞ്ഞാറു ഭാഗത്തായി [[കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത്|കോടോം ബേളൂര്]]‍, [[ബേഡഡുക്ക ഗ്രാമപഞ്ചായത്ത്|ബേഡഡുക്ക]], കുറ്റിക്കോൽ പഞ്ചായത്തുകളും അതിരു പങ്കിടുന്നു. പഞ്ചായത്തിലെ മുഖ്യവാണിജ്യകേന്ദ്രങ്ങളായി [[രാജപുരം]], [[കോളിച്ചാൽ]] എന്നീ സ്ഥലങ്ങൾ മാറിക്കഴിഞ്ഞു. [[ഹോളിഫാമിലി ഹയർ സെക്കഡറി സ്‌ക്കൂൾ]]‍, കോളിച്ചാലും [[കൊട്ടോടി|കൊട്ടോടിയിലുമുള്ള]] സ്‌ക്കൂളുകൾ, [[കണ്ണൂർ യൂണിവേഴ്സിറ്റി|കണ്ണൂർ യൂണിവേഴ്‌സിറ്റിക്കു]] കീഴിലുള്ള [[സെന്റ്. പയസ് ടെൻ‌ത് കോളേജ്]] തുടങ്ങിയവ പഞ്ചായത്തിന്റേയും സമീപ പഞ്ചായത്തുകളുടേയും വിദ്യാഭ്യാസപുരോഗതിയിൽ കാര്യമായ സംഭാവന നൽകിവരുന്നു. [[കർണാടക|കർണാടകയിലേക്കുള്ള]] പ്രധാന ഗതാഗതമാർഗമായ മലയോര ഹൈവേ ഈ പഞ്ചായത്തിനെ മുറിച്ചുകൊണ്ടു കടന്നു പോകുന്നു. [[പൂടങ്കല്ല്|പൂടങ്കല്ലുള്ള]] സർക്കാരാശുപത്രി പഞ്ചായത്തിന്റെ ആരോഗ്യരംഗത്തെ പരിപോഷിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/കള്ളാർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്