"ഹാരോൾഡ് ലാർവുഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76:
== ടെസ്റ്റ് ക്രിക്കറ്റിൽ ==
1926 ൽ അദ്ദേഹം ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ലോർഡ്സിൽ വെച്ച് [[ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയക്കെതിരെയായിരുന്നു]] ആ മത്സരം. ആ മത്സരത്തിൽ അദ്ദേഹത്തിന്റെ ബൗളിംഗ് പ്രകടനം ഇപ്രകാരമായിരുന്നു : 99 റണ്ണുകൾ വഴങ്ങി 2 വിക്കറ്റുകൾ, 37 റണ്ണുകൾ വഴങ്ങി ഒരു വിക്കറ്റ്. 1928 ലെ പരമ്പര വരെ അദ്ദേഹത്തിന് ടീമിൽ സ്ഥിരമായ ഒരു സ്ഥാനം ഉണ്ടായിരുന്നില്ല. എന്നാൽ 1928 ലെ പരമ്പരയിൽ അദ്ദേഹം 17 വിക്കറ്റുകൾ നേടി. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ 32 റണ്ണുകൾ വഴങ്ങി 6 വിക്കറ്റുകൾ നേടിയ പ്രകടനവും അതിൽ ഉൾപ്പെടുന്നു.
 
[[Image:Larwood.jpg|thumb|left|[[നോട്ടിംഗ്‌ഹാംഷെയർ|നോട്ടിംഗ്‌ഹാംഷെയറിലെ]] ലാർവുഡിന്റെ പ്രതിമ.]]
 
[[ഡൊണാൾഡ് ബ്രാഡ്മാൻ|ഡൊണാൾഡ് ബ്രാഡ്മാന്റെ]] വരവ് ഇംഗ്ലീഷ് ടീമിന്റെ ഉറക്കം കെടുത്തി. അദ്ദേഹത്തെ തോൽപ്പിക്കാനും ആഷസ് പരമ്പര തിരിച്ചുനേടാനും അവർക്ക് പുതിയ ഒരു തന്ത്രം ആവശ്യമായി വന്നു. ബ്രാഡ്മാൻ കുത്തി ഉയർന്നുവരുന്ന പന്തുകളെ ഭയപ്പെടുന്നു എന്ന് ഇംഗ്ലണ്ട് നായകനായിരുന്ന [[ഡഗ്ലസ് ജാർഡിൻ]] കണ്ടെത്തി. അങ്ങനെ അദ്ദേഹം ''ഫാസ്റ്റ് ലെഗ് തിയറി'' എന്നൊരു തന്ത്രം ആവിഷ്കരിച്ചു. ആ തന്ത്രം പ്രയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ വിവാദമായ [[ബോഡിലൈൻ]] പരമ്പരക്ക് കളമൊരുങ്ങി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹാരോൾഡ്_ലാർവുഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്