"റൂത്തിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ro:Cartea lui Rut
വരി 10:
=== റുത്തും ബോവസും ===
 
യാത്ര ചെയ്ത് നവോമിയും റൂത്തും യവം കൊയ്യുന്ന കാലത്ത് [[ബേത്‌ലഹേം|‍ബേത്‌ലഹേമിൽ]] എത്തി. നയോമിയുടെ ഭർത്താവിന്റെ ബന്ധുവായി ബോവസ് എന്നൊരു കൃഷിക്കാരനുണ്ടായിരുന്നു. റൂത്ത് നയോമിയോടു പറഞ്ഞു. "ഞാൻ വയലിലെക്ക് പോകട്ടെ, എന്നിൽ ദയാദൃഷ്ടിയുള്ളവന്റെ അടുക്കൽ കാലാ പെറുക്കട്ടെ."{{Refസൂചിക|kala}} അനുമതി കിട്ടിയ അവൾ എന്നും അയാളുടെ വയലിൽ കാലാ പെറുക്കാൻ പോയി. ബോവസ് അവളോട് കരുണാപൂർ‌വം പെരുമാറി. "ഞാൻ ഒരു പരദേശിയായിരിക്കെ, കാഴ്ചയിൽ തന്നെ എന്നോട് അങ്ങേക്ക് മതിപ്പുതോന്നാനും, എന്നെ ശ്രദ്ധിക്കാനും കാരണമെന്ത്" എന്ന് അവൾ അന്വേഷിച്ചപ്പോൾ "നീ നിന്റെ ശ്വശ്രുവിനുവേണ്ടി ചെയ്ത എല്ലാക്കാര്യങ്ങളും ഞാൻ വിശദമായി കേട്ടിരിക്കുന്നു" എന്നാണ് ബോവസ് മറുപടി പറഞ്ഞത്. ഇതൊക്കെയറിഞ്ഞ നവോമിയുടെ സാഹസബുദ്ധി, കഥയ്ക്ക് അമ്പരപ്പുണ്ടാക്കുന്ന ഒരു തിരിവു കൊടുത്തു.{{Quotation|ഒരു ദിവസം ശ്വശ്രുവായ നവോമി റൂത്തിനോടു പറഞ്ഞു: എന്റെ മകളേ, നിന്റെ നന്മക്കായി നിനക്കൊരു ഭവനം ഞാൻ അന്വേഷിക്കണ്ടതില്ലേ? നോക്കൂ, ഇന്നു രാത്രി ബോവസ് മെതിക്കളത്തിൽ യവത്തിന്റെ പതിരു പാറ്റുന്നുണ്ട്. നീ കുളിച്ചു സുഗന്ധം പൂശി നല്ല വസ്ത്രങ്ങൾ ധരിച്ച് മെതിക്കളത്തിലെക്കു ചെല്ലുക. നീ അവിടെ ഉണ്ടെന്ന് അയാൾ അറിയരുത്. അയാൾ കിടന്നു കഴിയുമ്പോൾ ചെന്ന് കാലിലെ പുതപ്പു പൊക്കി അവിടെ കിടക്കുക. നീ എന്തു ചെയ്യണമെന്ന് അയാൾ പറഞ്ഞുതരും. <br />പാതിരാക്ക് ബോവസ് ഞെട്ടിത്തിരിഞ്ഞു ചോദിച്ചു: 'നീ അരാണ്?' അവൾ മറുപടി പറഞ്ഞു: "അങ്ങയുടെ ദാസിയായ റൂത്ത് ആണു ഞാൻ. അങ്ങ് ഏറ്റവും അടുത്ത ചാർച്ചക്കാരനാണല്ലോ. അതുകൊണ്ട് അങ്ങയുടെ ഉടുമുണ്ട് ഈ ദാസിയുടെമേൽ വിരിക്കുക." ബോവസ് മറുപടി പറഞ്ഞു: "എന്നേക്കാൾ അടുപ്പമുള്ള മറ്റൊരു ചാർച്ചക്കാരനുണ്ട്. ഈ രാത്രി കഴിയട്ടെ. ഉറ്റ ചാർച്ചക്കാരനു നിന്നോടുള്ള കടമ {{Refസൂചിക|kataka}}നിറവേറ്റാൻ അയാൾ ഒരുക്കമല്ലെങ്കിൽ, നിന്നോടുള്ള കടമ ഞാൻ നിറവേറ്റും".<ref>റൂത്ത് അദ്ധ്യായം 3 - ഓശാന മലയാളം ബൈബിൾ</ref>}}
 
=== കഥാന്ത്യം ===
"https://ml.wikipedia.org/wiki/റൂത്തിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്