"യൂറിപ്പിഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62:
ഗ്രീസിന്റെ വിനാശത്തിനു വഴിതെളിച്ച പെലൊപ്പോന്നേഷ്യൻ യുദ്ധത്തിൽ ക്രി.മു. 416-ൽ കീഴടക്കപ്പെട്ട മീലോസ് ദ്വീപിനെതിരെ [[ആഥൻസ്|ആഥൻസിന്റെ]] സൈന്യം നടത്തിയ കൊടുംക്രൂരതയ്ക്കു തൊട്ടുപിന്നാലെയാണ്, യൂറിപ്പിഡിസ് ഈ നാടകം രചിച്ചത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിൽ, സിസിലിയിലെ സൈറാക്കൂസ് ആക്രമിക്കാനുള്ള [[ആഥൻസ്|ആഥൻസിന്റെ]] സന്നാഹം നടന്നുകൊണ്ടിരിക്കുന്ന സന്ദർഭവും ആയിരുന്നു അത്. "മീലോസിനെതിരെ നടന്ന പാതകങ്ങളും, സൈറാക്കൂസിനെതിരെയുള്ള സൈനികസംരംഭത്തിൽ പ്രകടമായ സാമ്രാജ്യമോഹവും കണ്ടു ഞെട്ടിയ യൂറിപ്പിഡിസ്, യുദ്ധവിജയത്തെ പരാജിതരുടെ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ഈ രചനയിൽ, സമാധാനത്തിനു വേണ്ടിയുള്ള ശക്തമായ നിലപാടെടുക്കുകയായിരുന്നു." "പൗരാണികസാഹിത്യത്തിൽ യുദ്ധത്തിനെതിരെയുള്ള ഏറ്റവും നിശിതമായ വിമർശനം" എന്നു ഈ കൃതി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref name = "durant"/>
 
ട്രോയിയിലെ രാജവനിതകൾ, യുദ്ധത്തിൽ കൊല്ലപ്പെട്ട ഉറ്റവരുടെ ജഡങ്ങൾക്കിടയിലൂടെ വിജയികളുടെ വെപ്പാട്ടികളാകാനുള്ള വിധിയിലേക്കു നീങ്ങുന്നതാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ട്രോയിയിലെ പ്രയാം രാജാവിന്റെ വിധവ ഹെക്യൂബ, മകൾ കസാന്ദ്ര, പ്രയാമിന്റെ മകൻ ഹെക്ടറുടെ വിധവ അൻഡ്രോമക്ക്, എന്നിവരെല്ലാം കരുണാർദ്രമായ ഈ കഥയിൽ പ്രത്യക്ഷപ്പെടുന്നു. നാടകത്തിന്റെ തുടക്കത്തിൽ ഹെക്ടറുടെ മകൻ അസ്ട്യാനക്സിനെ അമ്മയുടെ കയ്യിൽ കാണാം. ആ ശിശു വളർന്ന് തങ്ങളോട് പ്രതികാരം ചെയ്യുമെന്നു ഭയന്ന ഗ്രീക്കുകർ, കഥ പുരോഗമിക്കുമ്പോൾ അവനെ കൊല്ലുന്നു. അതിനകം അവന്റെ അമ്മയെ കയറ്റിയ കപ്പൽ വിട്ടുപോയിരുന്നതിനാൽ, അച്ഛന്റെ പടച്ചട്ടയിൽ പൊതിഞ്ഞുകിട്ടിയ കൊച്ചുമകന്റെ മൃതദേഹം സംസ്കരിക്കുന്നതു മുത്തച്ഛി ഹെക്യൂബായുടെ ചുമതലയായി.<ref>Internet Classic Archive, Works by Euripedes, [http://classics.mit.edu/Euripides/troj_women.html ട്രോയിയിലെ സ്ത്രീകൾ]</ref>
 
===ഇലക്ട്രാ===
"https://ml.wikipedia.org/wiki/യൂറിപ്പിഡിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്