"യൂറിപ്പിഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
==പ്രവാസം, മരണം==
 
ഡയോണിഷ്യയിലെ നാടകമത്സരങ്ങളിൽ പലവട്ടം പങ്കെടുത്ത യൂറിപ്പിഡിസ് ജീവിതകാലത്ത് സമ്മാനിതനായത് നാലുവട്ടം മാത്രമായിരുന്നു. ദൈവദൂഷണങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ സൃഷ്ടികൾക്ക് സമ്മാനം നൽകുക വിധികർത്താക്കൾക്ക് എളുപ്പമായിരുന്നില്ല. താരതമ്യേന ഏകാന്തപഥികനായിരുന്ന അദ്ദേഹത്തിന് ധാരാളം ശത്രുക്കളുമുണ്ടായിരുന്നു. ഹാസ്യനാടകകൃത്തായ അരിസ്റ്റോഫെനസ് തന്റെ നാടകങ്ങളിൽ അദ്ദേഹത്തെ നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തെ ശിക്ഷിക്കാനായി എതിരാളികൾ നിയമനടപടിക്കൊരുങ്ങിയെങ്കിലും അവ പരാജയപ്പെട്ടു. പെലൊപ്പൊന്നേഷ്യൻ യുദ്ധത്തിന്റെ നടുവിൽ, "ട്രോയിയിലെ സ്ത്രീകൾ" എന്ന യുദ്ധവിരുദ്ധനാടകം പ്രസിദ്ധീകരിച്ചതോടെ ആഥൻസിൽ അദ്ദേഹത്തിനു ശത്രുക്കൾ മാത്രമായി. നഗരത്തിൽ നിറഞ്ഞിരുന്ന യുദ്ധഭ്രാന്തിൽ പങ്കുചേരാതിരുന്നതിന് ഭാര്യ പോലും അദ്ദേഹത്തെ എതിർത്തു എന്നു പറയപ്പെടുന്നു.<ref name = "durant"/> ഒടുവിൽ ക്രി.മു. 408-ൽ 72 വയസ്സുള്ളപ്പോൾ, ഏറെ വ്യക്തമല്ലാത്ത സാഹചര്യങ്ങളിൽ യൂറിപ്പിഡിസിനു [[ആഥൻസ്]] വിട്ടുപോകേണ്ടി വന്നു. മാസിഡോണിയയിലെ അർക്കലാവോസ് രാജാവ് അദ്ദേഹത്തെ തന്റെ രാജ്യത്തേയ്ക്കു ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് മാസിഡോണിയയിൽ താമസിക്കുമ്പോൾ എഴുതിയവയാണ് അദ്ദേഹത്തിന്റെ "ഇഫിജെനിയ ഓളിസിൽ", "ബാക്കേ"-(The Bacchae) എന്നീ നാടകങ്ങൾ. വീഞ്ഞിന്റെ ദേവനായ ഡയോനിഷ്യസിനെ ലക്ഷ്യമാക്കിയുള്ള ഉന്മാത്താരാധനയുമായി ബന്ധപ്പെട്ട കഥയാണ് "ബാക്കേ". ഈ നാടകങ്ങൾ യൂറിപ്പിഡിസിന്റെ മരണശേഷം അദ്ദേഹത്തിന്റെ മക്കളിലൊരാൾ ഡയോണിഷ്യയിലെ മത്സരത്തിൽ അവതരിപ്പിക്കുകയും സമ്മാനിതമാവുകയും ചെയ്തു.
 
മാസിഡോണിയയിലെത്തി പതിനെട്ടു മാസത്തിനകം യൂറിപ്പിഡിസ് മരിച്ചു. വനത്തിൽ ഉലാത്താൻ പോയ അദ്ദേഹത്തെ അർക്കലാവോസിന്റെ വേട്ടനായ്ക്കൾ അബദ്ധത്തിൽ ആക്രമിച്ചതിനെ തുടർന്നാണ് മരണം നടന്നതെന്ന് പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/യൂറിപ്പിഡിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്