"യൂറിപ്പിഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
 
===ട്രോയിയിലെ സ്ത്രീകൾ===
[[ചിത്രം:Astianax.jpg|thumb|left|200px|ട്രോയിയിലെ സ്ത്രീകൾ എന്ന നാടകത്തിലെ ഒരു രംഗം - അസ്ട്യാനക്സിന്റെ കൊല]]
ഗ്രീസിന്റെ വിനാശത്തിനു വഴിതെളിച്ച പെലൊപ്പോന്നേഷ്യൻ യുദ്ധത്തിൽ ക്രി.മു. 416-ൽ കീഴടക്കപ്പെട്ട മീലോസ് ദ്വീപിനെതിരെ [[ആഥൻസ്|ആഥൻസിന്റെ]] സൈന്യം നടത്തിയ കൊടുംക്രൂരതയ്ക്കു തൊട്ടുപിന്നാലെയാണ്, യൂറിപ്പിഡിസ് ഈ നാടകം രചിച്ചത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിൽ, സിസിലിയിലെ സൈറാക്കൂസ് ആക്രമിക്കാനുള്ള [[ആഥൻസ്|ആഥൻസിന്റെ]] സന്നാഹം നടന്നുകൊണ്ടിരിക്കുന്ന സന്ദർഭവും ആയിരുന്നു അത്. "മീലോസിനെതിരെ നടന്ന പാതകങ്ങളും, സൈറാക്കൂസിനെതിരെയുള്ള സൈനികസംരംഭത്തിൽ പ്രകടമായ സാമ്രാജ്യമോഹവും കണ്ടു ഞെട്ടിയ യൂറിപ്പിഡിസ്, യുദ്ധവിജയത്തെ പരാജിതരുടെ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ഈ രചനയിൽ, സമാധാനത്തിനു വേണ്ടിയുള്ള ശക്തമായ നിലപാടെടുക്കുകയായിരുന്നു." "പൗരാണികസാഹിത്യത്തിൽ യുദ്ധത്തിനെതിരെയുള്ള ഏറ്റവും നിശിതമായ വിമർശനം" എന്നു ഈ കൃതി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref name = "durant"/>
 
"https://ml.wikipedia.org/wiki/യൂറിപ്പിഡിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്